ഏപ്രിലിൽ  ഇന്ത്യയുടെ നിർമാണ  പി.എം.ഐ സ്ഥിരത കെെവരിച്ചു

രാജ്യത്ത്  കൊവിഡ് രണ്ടാം തരംഗം അലയടിച്ചിട്ടും ഇന്ത്യയുടെ നിർമാണ പി.എം.ഐ ഏപ്രിൽ മാസം സ്ഥിരത കെെവരിച്ചു.  ഇന്ത്യ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് സൂചിക ഏപ്രിലിൽ 55.5 ആയി രേഖപ്പെടുത്തി. പോയമാസം ഇത് 55.4 ആയിരുന്നു. 

കൊട്ടക് മഹീന്ദ്ര ബാങ്ക് ക്യു 4  ഫലം, അറ്റാദായം 33 ശതമാനം ഉയർന്ന് 1682 കോടി രൂപയായി

മാർച്ചിലെ നാലം പാദത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പ്രതിവർഷ അറ്റാദായം 33 ശതമാനം വർദ്ധിച്ച് 1682 കോടി രൂപയായി. ഇതേകാലയളവിൽ ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനം 8 ശതമാനം വർദ്ധിച്ച് 3843 കോടി രൂപയായി. നോൺ പെർഫോമൻസ് അസറ്റ് റേഷിയോ 3.25 ശതമാനം കുറഞ്ഞു.

നാക്റ്റോ ഫാർമയുടെ  കൊവിഡ് ചികിത്സയ്ക്കുള്ള ബാരിസിറ്റിനിബ് ടാബ്ലെറ്റുകൾക്ക്  അനുമതി ലഭിച്ചു

നാക്റ്റോ ഫാർമയുടെ  കൊവിഡ് ചികിത്സയ്ക്കുള്ള  ബാരിസിറ്റിനിബ് ഗുളികകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ് ഇതിന് അനുമതി നൽകിയത്. റെംഡെസിവീറുമായി ചേർത്താണ്  ബാരിസിറ്റിനിബ് ഉപയോഗിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഫാർമ കമ്പനി ഇത് പുറത്തിറക്കും.

ഐ.ഡി.ബി.ഐ ബാങ്ക് ക്യു 4 ഫലം, അറ്റാദായം 278 ശതമാനം വർദ്ധിച്ച് 512 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഐ.ഡി.ബി.ഐ ബാങ്കിന്റെ പ്രതിവർഷ അറ്റാദായം 278 ശതമാനം വർദ്ധിച്ച് 512 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 35 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.  ഇതേകാലയളവിൽ ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനം 38 ശതമാനം വർദ്ധിച്ച് 3240 കോടി രൂപയായി. 

എൻഎംഡിസി ലിമിറ്റഡിന്റെ ഇരുമ്പയിര് വിൽപ്പന 124 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

ഏപ്രിൽ മാസത്തിൽ  എൻഎംഡിസിയുടെ ഇരുമ്പയിര് വിൽപ്പന 124 ശതമാനം വർദ്ധിച്ച് 3.09 മില്യൺ ടണ്ണായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി  1.38 മെട്രിക് ടൺ വിൽപ്പനയാണ്  നടത്തിയിരുന്നത്. ഏപ്രിലിലെ ഇരുമ്പയിര് ഉത്പാദനം 74 ശതമാനം വർദ്ധിച്ച് 3.13 മെട്രിക് ടണ്ണായി.

ഗോദ്‌റെജ് പ്രോപ്പർട്ടിസ് ക്യു 4 ഫലം, അറ്റ നഷ്ടം 192 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഗോദ്‌റെജ് പ്രോപ്പർട്ടിസ് 191.62 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 60 ശതമാനം ഇടിഞ്ഞ് 508 കോടി രൂപയായി. കമ്പനിയുടെ മൊത്തം ബുക്കിംഗ് മൂല്യം 10 ശതമാനം വർദ്ധിച്ച് 2632 കോടി രൂപയായി.

ജെ‌എസ്‌ഡബ്ല്യു ഫ്യൂച്ചർ എനർജി സോളാർ എനർജി കോർപ്പറേഷനുമായി  കരാറിൽ ഒപ്പുവച്ചു

ജെ‌എസ്‌ഡബ്ല്യു ഫ്യൂച്ചർ എനർജി ലിമിറ്റഡ്, സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കരാറിൽ ഒപ്പുവച്ചു. വിൻഡ് എനർജിയുടെ  540 മെഗാവാട്ട്  വിതരണം ചെയ്യുന്നതിനാണ് കരാർ. ജെഎസ്ഡബ്ല്യു എനർജിക്ക്  2020 സെപ്റ്റംബറിലാണ് ഇത് സംബന്ധിച്ച കത്ത് ലഭിച്ചിരുന്നത്.

എസ്‌ബി‌ഐ ലൈഫ് ക്യു 4 ഫലം, അറ്റാദായം 532 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ എസ്ബിഐ ലെെഫിന്റെ പ്രതിവർഷ അറ്റാദായം  532 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 531 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത്. പലിശയിനത്തിലുള്ള കമ്പനിയുടെ വരുമാനം 31 ശതമാനം വർദ്ധിച്ച് 15556 കോടി രൂപയായി. അതേസമയം കമ്പനി ഓഹരി ഒന്നിന് 2.5 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.


വരുൺ ബിവറേജസ് ക്യു 1 ഫലം, അറ്റാദായം 127 ശതമാനം വർദ്ധിച്ച് 136 കോടി രൂപയായി

മാർച്ചിലെ ഒന്നാം പാദത്തിൽ വരുൺ ബിവറേജസിന്റെ ഏകീകൃത അറ്റാദായം  127.7 ശതമാനം വർദ്ധിച്ച് 136 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 33.7 ശതമാനം വർദ്ധിച്ച് 2240.89 കോടി രൂപയായി. മൊത്തം വിൽപ്പന 32.8 ശതമാനം വർദ്ധിച്ച് 15.1 കോടി രൂപയായി.

ടാറ്റാ കെമിക്കൽസ് ക്യു 4 ഫലം, അറ്റാദായം 11.77 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ടാറ്റാ കെമിക്കൽസിന്റെ പ്രതിവർഷ അറ്റാദായം മുൻ വർഷത്തേക്കാൾ  99.8 ശതമാനം ഇടിഞ്ഞ് 11.77 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 10.85 ശതമാനം വർദ്ധിച്ച് 2636 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement