അൾട്രാടെക് സിമൻറ് ക്യു 3 ഫലം: അറ്റാദായം 12% വർദ്ധിച്ച് 1,584 കോടി രൂപയായി ഉയർന്നു

അൾട്രാടെക് സിമൻറിന്റെ ഡിസംബർ മാസത്തിലെ അറ്റാദായത്തിൽ 122.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ലാഭം 1584 കോടി രൂപയായി ഉയർന്നു. പോയവർഷം ഇതേ കാലയളവിൽ 711.17 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി  രേഖപ്പെടുത്തിയിരുന്നത്. മറ്റു പ്രവർത്തനങ്ങളിൽ  നിന്നുള്ള വരുമാനവും  17 ശതമാനം വർദ്ധിച്ച് 12,254 കോടി രൂപയായി.

ടാറ്റാ പവർ സോളാർ സിസ്റ്റംസിന്  320 മെഗാവാട്ടിന്റെ   സോളാർ പദ്ധതി  ആരംഭിക്കാൻ  1,200 കോടി  രൂപയുടെ  ഓർഡർ  ലഭിച്ചു

320 മെഗാവാട്ടിന്റെ    സോളാർ പദ്ധതി ആരംഭിക്കുന്നതിനായി സർക്കാർ സ്ഥാപനമായ എൻ‌.ടി‌.പി‌.സിയിൽ  നിന്ന് 1,200 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി   ടാറ്റാ പവർ സോളാർ സിസ്റ്റംസ് അറിയിച്ചു. ടാറ്റാ പവർ ലിമിറ്റഡിന്റെ  സഹസ്ഥാപനമാണ്  ടാറ്റാ പവർ സോളാർ സിസ്റ്റംസ്.

മഹീന്ദ്ര ലൈഫ്സ്പേസ് ക്യു 3 ഫലം: 11.19 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി

മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് ഡിസംബർ അവസാനത്തോടെ  11.19 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയ വർഷം ഇതേ കാലയളവിൽ 1.81 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. കമ്പനിയുടെ മൊത്തം വരുമാനം 17 ശതമാനം കുറഞ്ഞ് 70.19 കോടി രൂപയായി. 

1,170 കോടി രൂപ സമാഹരിച്ച്  അപ്പോളോ ഹോസ്പ്പിറ്റൽ

നിക്ഷേപ സ്ഥാപനങ്ങൾക്ക്  ഓഹരികൾ നൽകി കൊണ്ട്   1,169.99 കോടി രൂപ  സമാഹരിച്ച്  അപ്പോളോ ഹോസ്പ്പിറ്റൽ. 45.59 ലക്ഷം ഇക്വിറ്റി ഷെയറുകൾ വിൽക്കാൻ ഫണ്ട് റൈസിംഗ് കമ്മിറ്റി  അനുവദം  നൽകിയിരുന്നു. ജനുവരി 18ന് ആരംഭിച്ച വിൽപ്പന 22ന് അവസാനിച്ചു. 

സിഡസ് കാഡിൽ വികസിപ്പിച്ച  തെെറോയിഡ് മരുന്നിന്
അംഗീകാരം നൽകി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ

തെെറോയിഡിനെതിരെ  സിഡസ് കാഡിൽ വികസിപ്പിച്ച
ലയോത്തിറോണിൻ സോഡിയം ഗുളികകൾക്ക് അംഗീകാരം നൽകി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ.  അഹമ്മദാബാദിലെ സ്‌പെഷ്യൽ ഇക്കണോമിക് സോണിലെ ഫോർമുലേഷൻ നിർമാണ കേന്ദ്രത്തിലാകും  മരുന്ന് നിർമ്മിക്കുക. 

ഡിസിബി ബാങ്ക് ക്യു 3 ഫലം: അറ്റാദായത്തിൽ  96 കോടി രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി

ഡിസിബി ബാങ്ക്  ഡിസംബർ പാദത്തിൽ  96.21 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പോയ വർഷം ഇതേ കാലയളവിൽ 96.7 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. മൂന്നാപാദത്തിൽ  Net interest income 4 ശതമാനം വർദ്ധിച്ച് 335 കോടി രൂപയായി ഉയർന്നു.

ബിർള കോർപ്പ് ക്യു 3 ഫലം: അറ്റാദായം 82 ശതമാനം വർദ്ധിച്ച് 148 കോടി രൂപയായി

ബിർള കോർപ്പറേഷന്റെ  ഡിസംബറിലെ  അറ്റാദായം 82.1 ശതമാനം വർദ്ധിച്ച് 148.42 കോടി രൂപയായി ഉയർന്നു. പ്രതിവർഷ വരുമാനം 5 ശതമാനം ഉയർന്ന് 1,823 കോടി  രൂപയായി. സിമൻറ് ഉത്പനങ്ങളുടെ  വിൽപ്പനയിലുണ്ടായ മുന്നേറ്റം, പ്രീമിയം ഉൽപ്പന്നങ്ങളുടെ ഉയർന്ന വിൽപ്പന എന്നിവയാണ് കമ്പനിയുടെ നേട്ടത്തിന് കാരണമായത്.
2025 ഓടെ ഉത്പാദന ശേഷി 25 ദശലക്ഷം ടണ്ണായി ഉയർത്തുമെന്നും  ബിർള കോർപ്പ് അറിയിച്ചു.

സുപ്രീം ഇൻഡസ്ട്രീസ്  ക്യു 3 ഫലം: അറ്റാദായം 153 ശതമാനം വർദ്ധിച്ച് 312 കോടി രൂപയായി ഉയർന്നു

സുപ്രീം ഇൻഡസ്ട്രീസ് ലിമിറ്റഡ്  ഡിസംബറിലെ  അറ്റാദായത്തിൽ 153.08  ശതമാനം  വർദ്ധനവ് രേഖപ്പെടുത്തി. ലാഭം  312.28 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം  വരുമാനം 34.26 ശതമാനം ഉയർന്ന് 1,843.80 കോടി രൂപയായി. ഏഴ് പ്രൊഡക്ഷൻ സൈറ്റുകളിൽ നിർമാണ പ്രവർത്തനങ്ങൾക്കായി  400 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായും കമ്പനി  വ്യക്തമാക്കി.

വീണ്ടും കുതിച്ചുയർന്ന് പെട്രോൾ വില, ലിറ്ററിന് 85.70 രൂപ, ഡീസലിന്  75.88 രൂപ

രാജ്യത്തെ ഇന്ധന വില സർവ്വകാല റിക്കാഡിൽ. ആഴ്ചയിൽ ഇത് നാലാം തവണയാണ് പെട്രോൾ വില വർദ്ധിപ്പിക്കുന്നത്. ഇതോടെ ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 85.70 രൂപയും ഡീസലിന് 75.88 രൂപയും രേഖപ്പെടുത്തി. 

പോളികാബ് ക്യു 3 ഫലം: അറ്റാദായം 19 ശതമാനം വർദ്ധിച്ച് 263 കോടി രൂപയായി

പോളികാബ് ഇന്ത്യ ലിമിറ്റഡ് ഡിസംബറിലെ  അറ്റാദായത്തിൽ 19.07 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതോടെ ലാഭം   263.62 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 11.63 ശതമാനം ഉയർന്ന് 2,798.83 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement