ടി.സി.എസ് ക്യൂ 4 ഫലം, അറ്റാദായം 15 ശതമാനം വർദ്ധിച്ച് 9246 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ടി.സി.എസിന്റെ പ്രതിവർഷ അറ്റാദായം 15 ശതമാനം വർദ്ധിച്ച് 9246 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 9.4 ശതമാനം ഉയർന്ന് 43,705 കോടി രൂപയായി. ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ് എന്നിവയിൽ നിന്നുള്ള കമ്പനിയുടെ പ്രതിവർഷ വരുമാനം 17,559 കോടി രൂപയായി. ഓഹരി ഒന്നിന് 15 രൂപ വീതം ഇടക്കാല ലാഭവിഹിതം നൽകാനും കമ്പനി തീരുമാനിച്ചു.
മാർച്ചിൽ ചില്ലറ പണപ്പെരുപ്പം 5.52 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്
മാര്‍ച്ചില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പ നിരക്ക് 5.52 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഫെബ്രുവരി മാസം ഇന്ത്യയുടെ വ്യവസായിക ഉത്പാദന സൂചിക (ഐഐപി) -3.6 ശതമാനം ‘നെഗറ്റീവ് വളര്‍ച്ച’ രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ ചില്ലറ പണപ്പെരുപ്പ നിരക്ക് 5.03 ശതമാനമായിരുന്നു.
ഫ്ലിപ്പ്ക്കാർട്ടുമായി വാണിജ്യ പങ്കാളിത്തത്തിൽ ഏർപ്പെട്ട് അദാനി ഗ്രൂപ്പ്
ലോജിസ്റ്റിക്സ്, ഡാറ്റാ സെന്റർ എന്നിവ ശക്തിപ്പെടുത്തുന്നതിനായി അദാനി ലോജിസ്റ്റിക്സുമായി വാണിജ്യ പങ്കാളിത്തത്തിൽ ഏർപ്പെട്ട് ഫ്ലിപ്പ്ക്കാർട്ട്. ചെന്നെെ ആസ്ഥാനമായാകും കമ്പനി പ്രവർത്തിക്കുക. 2500ൽ അധികം പേർക്ക് ഇതിലൂടെ ജോലി ലഭിച്ചേക്കും.
സ്പുട്നിക് വി വാക്സിന് അനുമതി നൽകി വിദഗ്ധ സമിതി
റഷ്യയുടെ കൊവിഡ് വാക്സിൻ സ്പുട്നിക്-വിക്ക് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി വിദഗ്ധ സമിതി. കോവിഷീൽഡിനും കോവാക്‌സിനും ശേഷം ഇന്ത്യ അംഗീകരിച്ച മൂന്നാമത്തെ വാക്‌സിനാണിത്. സ്പുട്നിക്-വി വാക്സിൻ 91.6 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.
766 കോടി രൂപയുടെ ഓർഡർ നേടി മാൻ ഇൻഡസ്ട്രീസ് ലിമിറ്റഡ്
ആഭ്യന്തര ഹൈഡ്രോകാർബൺ മേഖലയിൽ നിന്നും മാൻ ഇൻഡസ്ട്രീസ് ലിമിറ്റഡിന് 766 കോടി രൂപയുടെ ഓർഡർ ലഭിച്ചു. ഇതോടെ കമ്പനിയുടെ ആകെ ഓർഡർ ബുക്ക് 1,900 കോടി രൂപയായി.
ഇന്ത്യയുടെ പാസഞ്ചർ വാഹന വിൽപ്പന 2.24 ശതമാനം ഇടിവ് രേഖപ്പെടുത്തി
ഇന്ത്യയുടെ പാസഞ്ചർ വാഹന വിൽപ്പന 2020-21 സാമ്പത്തിക വർഷത്തിൽ 2.24 ശതമാനം കുറഞ്ഞ് 27.11 ലക്ഷം യൂണിറ്റായി. പോയവർഷം ഇത് 27.73 ലക്ഷം യൂണിറ്റായിരുന്നു. ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന 13.19 ശതമാനം ഇടിഞ്ഞു.
ജെഎംസി പ്രോജക്ട്‌സിന് 1262 കോടി രൂപയുടെ ഓർഡർ ലഭിച്ചു
ജെഎംസി പ്രോജക്ട്‌സ് ലിമിറ്റഡിന് 1,059 കോടി രൂപയുടെ കെട്ടിട നിർമാണ പദ്ധതി ലഭിച്ചു. മാലിദ്വീപിൽ നിന്ന് 203 കോടി രൂപയുടെ ജല പദ്ധതിയും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. 2020-21 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് ആകെ ലഭിച്ചത് 7900 കോടി രൂപയുടെ പദ്ധതിയാണ്.
അറോറെ ലൈഫ് സയൻസസുമായി കമ്പനി ലയിപ്പിക്കാനൊരുങ്ങി
സോളാര ആക്ടീവ് ഫാർമ
അറോറെ ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡുമായി കമ്പനിയെ ലയിപ്പിക്കാൻ സോളാര ആക്ടീവ് ഫാർമ സയൻസസ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഇതോടെ സോളാരയിലെ പ്രൊമോട്ടർ ഷെയർഹോൾഡിംഗ് 42.57 ശതമാനത്തിൽ നിന്ന് 55.15 ശതമാനമായി ഉയരും.

