പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ, വളർച്ചാ നിരക്ക് 9.5 ശതമാനമായി വെട്ടിക്കുറച്ചു

റിപ്പോ നിരക്ക് 4 ശതമാനത്തിൽ തന്നെ നിലനിർത്തി ആർബിഐ ധനനയ സമിതി. റിവേഴ്സ് റിപ്പോ നിരക്കും 3.35% ആയി തന്നെ തുടരും. ആർബിഐ കണക്കുപ്രകാരം 2021- 22 വർഷത്തിൽ യഥാർത്ഥ ജിഡിപി വളർച്ച 9.5 ശതമാനം ആയിരിക്കും. ഹോട്ടൽ, ടൂറിസം, വ്യോമയാന മേഖലകളെ സഹായിക്കുന്നതിനായി 15,000 കോടി രൂപയുടെ പ്രത്യേക ധനസഹായവും ആർ.ബി.ഐ പ്രഖ്യാപിച്ചു.

ഭാരത് ഫോർജ് ക്യു 4 ഫലം, അറ്റാദായം 212 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഭാരത് ഫോർജിന്റെ ഏകീകൃത അറ്റാദായം 212.2 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം  കമ്പനി 68.59 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള  പ്രതിവർഷ വരുമാനം 16.36 ശതമാനം ഉയർന്ന് 2082.85 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2 രൂപ വീതം അവസാന ലാഭവിഹിതം നൽകാൻ ബോർഡ് യോഗം തീരുമാനിച്ചു. 

പ്രീമിയം കോഫി വിപണിയിലേക്ക് കാലുവച്ച് ടാറ്റാ കൺസ്യൂമർ

ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ്  പ്രീമിയം റോസ്റ്റ് ആൻഡ് ഗ്രൗണ്ട് കോഫി വിഭാഗത്തിലേക്ക് പ്രവേശിച്ചു. സോനെറ്റ്സ് ബെെ ടാറ്റാ കോഫി എന്ന പേരിലാണ് കമ്പനിയുടെ കോഫി വിഭാഗത്തിലേക്കുള്ള പ്രവേശനം. ടാറ്റാ കോഫിയുടെ തോട്ടങ്ങളിൽ നിന്നാണ് സോനെറ്റ്സ് ഉത്ഭവിക്കുന്നത്. 

ജൂബ്ലിയന്റ്  ഫാർമോവ ക്യു 4 ഫലം, അറ്റാദായം 17 ശതമാനം ഇടിഞ്ഞ് 214 കോടി രൂപയായി 

മാർച്ചിലെ നാലാം പാദത്തിൽ ജൂബ്ലിയന്റ്  ഫാർമോവയുടെ അറ്റാദായം 17 ശതമാനം ഇടിഞ്ഞ് 214 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 30.98 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 3.63 ശതമാനം ഉയർന്ന് 1551.69 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

തിയോഫിലൈൻ ടാബ്‌ലെറ്റുകൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി 

ഗ്ലെൻമാർക്ക് ഫാർമയുടെ  തിയോഫിലൈൻ എക്സ്റ്റെൻഡഡ്-റിലീസ് ടാബ്‌ലെറ്റുകൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു. ശ്വാസതടസ്സം, ആസ്ത്മ, ബ്രോങ്കൈറ്റിസ്, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള മരുന്നാണിത്. 

ഭാരത് കോക്കിംഗ് കോളിൽ നിന്നും 120 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി റെയിൽ‌ടെൽ 

ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡിൽ  നിന്ന് 119.72 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി റെയിൽ‌ടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ. എം‌പി‌എൽ‌എസ്-വി‌പി‌എൻ സേവനങ്ങൾ  ബി‌സി‌സി‌എല്ലിന്റെ 340 സ്ഥലങ്ങളിൽ അഞ്ച് വർഷത്തേക്ക് നടപ്പിലാക്കുന്നതിനാണ് ഓർഡർ. ഒരു ന്യൂട്രൽ ടെലികോം ഇൻഫ്രാസ്ട്രക്ചർ ദാതാവ് കൂടിയാണ് റെയിൽടെൽ.

ബാങ്ക് ഓഫ് ഇന്ത്യ ക്യു 4 ഫലം, അറ്റാദായം 250 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 250.19 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 3571.41 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനം 29 ശതമാനം ഇടിഞ്ഞ് 2936 കോടി രൂപയായി. 

ടെസ്റ്റിംഗിനായി മോഡൽ 3 കാറുകൾ ഇന്ത്യയിൽ എത്തിക്കാൻ ഒരുങ്ങി ടെസ്‌ല

ടെസ്‌ലയുടെ മോഡൽ 3 കാറുകൾ ടെസ്റ്റിംഗിനായി ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയിൽ എത്തിച്ചേക്കും. ഈ വർഷം അവസാനത്തോട് കൂടി ഉത്പന്നം വിപണിയിൽ എത്തിക്കാനുള്ള നീക്കം നടക്കുന്നതായും റിപ്പോർട്ട് ഉണ്ട്. മുംബൈ, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ ടെസ്‌ല   ഷോറും തുറന്നേക്കും.

ജയ് കോർപ്പ് ക്യു 4 ഫലം, അറ്റാദായം 415 ശതമാനം വർദ്ധിച്ച് 14 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ജയ് കോർപ്പ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 415 ശതമാനം വർദ്ധിച്ച് 14.08 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 80.48 ശതമാനമായി ഇടിഞ്ഞു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള  പ്രതിവർഷ വരുമാനം 17.55 ശതമാനം ഉയർന്ന് 137.74 കോടി രൂപയായി. 

എൻ.ഐ.ഐ.ടി ക്യു 4 ഫലം, അറ്റാദായം 46.5 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ എൻ.ഐ.ഐ.ടിയുടെ അറ്റാദായം 46.5 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 0.6 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള  പ്രതിവർഷ വരുമാനം 30 ശതമാനം ഉയർന്ന് 275.5 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement