ജൂലെെയിൽ രാജ്യത്തെ നിർമാണ പിഐംഐ 3 മാസത്തെ ഉയർന്ന നില കെെവരിച്ചു

ജൂലെെ മാസം ഇന്ത്യയുടെ സേവന മേഖലയിലെ പ്രവർത്തനങ്ങൾ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തി. നിർമാണ പിഐംഐ 55.3 ആയി രേഖപ്പെടുത്തി. ജൂണിൽ ഇത് 48.1 ആയിരുന്നു. 50ന് മുകളിൽ ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും മികച്ച കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. അതേസമയം രാജ്യത്തെ തൊഴിൽ രഹിതരുടെ എണ്ണം 6.95 ശതമാനമായി കുറഞ്ഞു. ജൂണിൽ ഇത് 9.17 ശതമാനമായിരുന്നു.

എച്ച്.ഡി.എഫ്.സി ക്യു 1 ഫലം, അറ്റാദായം 1.7 ശതമാനം വർദ്ധിച്ച് 3001 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ എച്ച്.ഡി.എഫ്.സിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 1.69 ശതമാനം ഇടിഞ്ഞ് 3001 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 5.6 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 22.2 ശതമാനം വർദ്ധിച്ച് 4147 കോടി രൂപയായി. 

ജൂലെെയിലെ ഓട്ടോ വിൽപ്പന കണക്കുകൾ

ജൂലെെയിൽ മാരുതി സുസുകിയുടെ പ്രതിമാസ വിൽപ്പന 10.2 ശതമാനം വർദ്ധിച്ച് 1.62 ലക്ഷം യൂണിറ്റായി.

ജൂലെെയിൽ ടാറ്റാ മോട്ടോർസിന്റെ വിൽപ്പന മുൻ മാസത്തെ അപേക്ഷിച്ച് 25 ശതമാനം വർദ്ധിച്ച് 30185 യൂണിറ്റായി. കമ്പനിയുടെ വാണിജ്യ വാഹനങ്ങളുടെ വിൽപ്പന മുൻ മാസത്തേക്കാൾ 8 ശതമാനം വർദ്ധിച്ച് 23848 യൂണിറ്റായി. മൊത്തം പ്രതിമാസ ആഭ്യന്തര വിൽപ്പന 19 ശതമാനം വർദ്ധിച്ച് 51981 യൂണിറ്റായി.

ജൂലെെയിൽ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന  മുൻ മാസത്തെ അപേക്ഷിച്ച് 24.43 ശതമാനം വർദ്ധിച്ച് 21046 യൂണിറ്റായി. കമ്പനിയുടെ കാർഷിക വിഭാഗം വാഹനങ്ങളുടെ വിൽപ്പന 43.53 ശതമാനമായി ഇടിഞ്ഞ് 27229 യൂണിറ്റായി.

ജൂലെെയിൽ ടിവിഎസിന്റെ വിൽപ്പന മുൻ മാസത്തെ അപേക്ഷിച്ച് 10.7 ശതമാനം വർദ്ധിച്ച് 2.78 ലക്ഷം യൂണിറ്റായി. കമ്പനിയുടെ ഇരുചക്ര വാഹന കയറ്റുമതി 14 ശതമാനം ഇടിഞ്ഞ് 1.54 ലക്ഷം യൂണിറ്റായി. അതേസമയം ഹീറോ മോട്ടോ കോർപ്പിന്റെ പ്രതിമാസ വിൽപ്പന 3 ശതമാനം ഇടിഞ്ഞ് 454 ലക്ഷം യൂണിറ്റായി.

ഇമാമി ക്യു 1 ഫലം, അറ്റാദായം 96 ശതമാനം വർദ്ധിച്ച് 77.79 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഇമാമിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 96.4 ശതമാനം വർദ്ധിച്ച് 77.79 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 37 ശതമാനം വർദ്ധിച്ച് 660.95 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 11.3 ശതമാനമായി ഇടിഞ്ഞു.

പഞ്ചാബിലെ റോപറിലുള്ള പ്ലാന്റിന്റെ വിപുലീകരണത്തിനായി 310 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി അംബുജ സിമൻറ്സ്

പഞ്ചാബിലെ റോപറിലുള്ള പ്ലാന്റിന്റെ ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന് 310 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി അംബുജ സിമൻറ്സ് ലിമിറ്റഡ്. പ്രതിവർഷം മൊത്തം 50 ദശലക്ഷം ടൺ സിമൻറ് ശേഷി നേടാനാണ് കമ്പനി ശ്രമിക്കുന്നത്. 2023 ഓടെ ഇത് നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പഞ്ചാബ് നാഷണൽ ബാങ്ക് ക്യു 1 ഫലം, അറ്റാദായം 232 ശതമാനം വർദ്ധിച്ച് 1023 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 232 ശതമാനം വർദ്ധിച്ച് 1023 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് 75 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ ബാങ്കിന്റെ പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 6.5 ശതമാനം വർദ്ധിച്ച് 7226 കോടി രൂപയായി. 

വരുൺ ബിവറേജസ് ക്യു 2 ഫലം, അറ്റാദായം രണ്ട് മടങ്ങ് വർദ്ധിച്ച് 319 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ വരുൺ ബിവറേജസിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 123 ശതമാനം വർദ്ധിച്ച് 318 കോടി രൂപയായി. കമ്പനി ജനുവരി- ഡിസംബർ സാമ്പത്തിക വർഷമാണ് പിന്തുടരുന്നത്. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 49.4 ശതമാനം വർദ്ധിച്ച് 2449.85 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2.5 രൂപ വീതം കമ്പനി ഇടക്കാലലാഭവിഹിതം പ്രഖ്യാപിച്ചു.

ഐപിഒ വഴി 6017 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി പോളിസിബസാർ

ഐപിഒ വഴി 6017 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങിപിബി ഫിൻ‌ടെക്. ഇതിന്റെ ഭാഗമായി കമ്പനി സെബിക്ക് അപേക്ഷ സമർപ്പിച്ചു.  പോളിസിബസാറിന്റെ അനുബന്ധ സ്ഥാപനമാണിത്. 3750 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും ഓഫർ ഫോർ സെയിലിലൂടെ 2267 കോടി രൂപയുടെ ഓഹരികളും വിതരണം ചെയ്യും.

ആർബിഎൽ ക്യു 1 ഫലം, അറ്റനഷ്ടം 459 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ആർബിഎല്ലിന്റെ  പ്രതിവർഷ ഏകീകൃത അറ്റനഷ്ടം 459 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 141 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 7 ശതമാനം ഇടിഞ്ഞ് 10141 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement