പ്രധാനതലക്കെട്ടുകൾ
Motherson Sumi: മെക്സിക്കോയിലെ ബോംബാർഡിയൻസ് ഇലക്ട്രിക്കൽ വയറിംഗ് ഇന്റർകണക്ഷൻ സിസ്റ്റം ബിസിനസിന്റെ ഏറ്റെടുക്കൽ പൂർത്തിയായതായി കമ്പനി അറിയിച്ചു.
നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് ICICI Bank-ന് ആർബിഐ 3 കോടി രൂപ പിഴ ചുമത്തി.
Kotak Bank: 2023 ഡിസംബറിൽ താൻ വിരമിച്ച ശേഷവും തുടർച്ചയായ പദ്ധതികൾക്ക് ബാങ്ക് തയ്യാറാണെന്ന് ഉദയ് കൊട്ടക് പറഞ്ഞു.
M&M: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കമ്പനിയുടെ വാർഷിക അറ്റകുറ്റപ്പണികൾ നടത്തുന്ന പ്ലാന്റ് ഈ മാസത്തേക്ക് കൂടി അടച്ചിടുമെന്ന് മഹീന്ദ്ര പറഞ്ഞു.
Tata Chemicals: മാർച്ച് പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള വരുമാനം 85 ശതമാനം ഇടിഞ്ഞ് 29 കോടി രൂപയായി. പോയ സാമ്പത്തിക വർഷം ഇതേകാലയളവിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 198 കോടി രൂപയായിരുന്നു.
IDBI Bank: മാർച്ച് പാദത്തിൽ ബാങ്കിന്റെ നികുതിക്ക് ശേഷമുള്ള ലാഭം നാല് മടങ്ങ് വർദ്ധിച്ച് 512 കോടി രൂപയായി. ഇതേകാലയളവിൽ ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനം 38 ശതമാനം വർദ്ധിച്ച് 3240 കോടി രൂപയായി.
JSW Energy : 540 മെഗാവാട്ട് വിൻഡ് എനർജി വിതരണം ചെയ്യുന്നതിനായി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കമ്പനി കരാറിൽ ഒപ്പുവച്ചു.
ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:
- Adani Ports
- Adani Total Gas
- L&T Infotech
- RBL Bank
- IIFL Securities
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യപ്പ് ഡൗണിൽ 14500ന് താഴെയായി വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് മുകളിലേക്ക് കുതിച്ചുകയറുകയും 14680 പരീക്ഷിക്കുകയും ചെയ്തു. തുടർന്ന് 14,634 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റിയും ഗ്യാപ്പ് ഡൗണിലാണ് തുറന്നതെങ്കിലും നിഫ്റ്റിക്ക് സമാനമായ നേട്ടം കെെവരിക്കാനായില്ല. വിപണി സമയം പുറത്തുവന്ന കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഫലം സൂചികയെ താഴേക്ക് വലിച്ചു. ശേഷം 32000ൽ സപ്പോർട്ട് എടുത്ത സൂചിക 32465 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികൾ നിഫ്റ്റിയെ താഴേക്ക് വലിച്ചു. അതേസമയം നിഫ്റ്റി ഫാർമ 2 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
യൂറോപ്യൻ വിപണികൾ നേരിയ ലാഭത്തിൽ ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണിയും ഫ്ലാറ്റായാണ് അടയ്ക്കപെട്ടത്. DOW JONES 0.7 ശതമാനവും NASDAQ 0.48 ശതമാനവും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് കാണപ്പെടുന്നത്. ചെെന, ജപ്പാൻ എന്നീ വിപണികൾ ഇപ്പോഴും തുറന്നിട്ടില്ല. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സും കയറിയിറങ്ങി മിക്സിഡായി കാണപ്പെടുന്നു. SGX NIFTY 14,671-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു മ്യൂട്ടഡ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
ബാങ്ക് നിഫ്റ്റിയുടെ പിന്തുണയില്ലാതെ 14500ൽ നിന്നും 14700ന് അടുത്തുവരെയുള്ള നിഫ്റ്റിയുടെ മുന്നേറ്റം ഏറെ കൗതുകം ഉളവാക്കുന്നു.
14,750, 14,800, 14870-14900, 15000 എന്നിവിടെ നിഫ്റ്റിയിൽ ശക്തമായ
പ്രതിരോധം കാണപ്പെടുന്നു.
33,000, 33,500 എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും ശക്തമായ പ്രതിരോധം കാണപ്പെടുന്നു.
14,550, 14,500, 14,450, 14,350 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. ഇതിന് താഴെ 14150 മറ്റൊരു സപ്പോർട്ടാണ്.
32000 , 31,500 എന്നത് ബാങ്ക് നിഫ്റ്റിക്കും ശക്തമായ സപ്പോർട്ടായി പരിഗണിക്കാം.
15000, 15500 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണാം. 14000, 14500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണാം.
ഇന്നലെ വളരെ മികച്ച പുട്ട് ഒഐയാണ് കാണാനായത്. ഇത് പി.സി.ആറിനെ 0.8ലേക്ക് ഉയർത്തി. ഇത് വിപണി നേരിയ തോതിൽ മാത്രം ബെയറിഷാണെന്ന സൂചന നൽകുന്നു. 15000 ൽ വളരെ വലിയ ഒഐ ബിൾഡ് അപ്പാണ് കാണപ്പെടുന്നത്. ഇത് ഈ ആഴ്ച വിപണി 15000ന് താഴെ തന്നെ വ്യാപാരം അവസാനിപ്പിക്കുമെന്ന സൂചന നൽകുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2289 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 552 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇത്ര അധികം വിൽപ്പന നടത്തുന്നത് വിപണിക്ക് നല്ലതല്ല.
ബാങ്കുകളുടെ പിന്തുണ ലഭിച്ചിലെങ്കിൽ നിഫ്റ്റി ഇന്ന് താഴേക്ക് വീഴുന്നത് കാണാം. ഇത് സംഭവിച്ചാൽ നിഫ്റ്റി 14500ൽ സപ്പോർട്ട് എടുക്കുമോ എന്ന് കണ്ട് അറിയേണ്ടതുണ്ട്. സൂചിക മുകളിലേക്ക് നീങ്ങിയാൽ 14750 മറികടക്കുമോ എന്നും ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

