പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ, വരുന്ന സാമ്പത്തിക വർഷം 10.5% വളർച്ച കെെവരിക്കും

റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തില്ലെന്ന് അറിയിച്ച് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. റിപ്പോ നിരക്ക് നാലു ശതമാനത്തിൽ തന്നെ തുടരുമെന്നും റിവേഴ്‌സ് റിപ്പോ 3.35 ശതമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021-22 സാമ്പത്തിക വർഷം  10.05 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വായ്പാവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആർ.ബി.ഐ ഗവർണർ.

M&M ക്യു 3 ഫലം: അറ്റാദായം 40 ശതമാനം വർദ്ധിച്ച് 531 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ M&M-ന്റെ അറ്റാദായം 40 ശതമാനം ഉയർന്ന് 530.09 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 16 ശതമാനം ഉയർന്ന് 14,056.5 കോടി രൂപയായി. വാഹനത്തിന്റെ മുഴുവൻ വിൽപ്പന 7 ശതമാനം ഉയർന്ന് 155 ലക്ഷം യൂണിറ്റായി. ട്രാക്ടർ വിൽപ്പന 20 ശതമാനം ഉയർന്ന് 97420 യൂണിറ്റായി.

ഇന്ത്യയിൽ റോൾസ് റോയിസുമായി കെെകോർത്ത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്

ഇന്ത്യയിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി കെെകോർത്ത്  റോൾസ് റോയിസ്. സിവിൽ, ഡിഫൻസ് എയ്‌റോസ്‌പെയ്‌സിനായി വിതരണ ശൃംഖല വിപുലീകരിക്കുന്നതും റോൾസ് റോയ്‌സിന്റെ ആഗോള ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനായി അഡോർ എംകെ 871 എഞ്ചിനുകൾക്കായി അംഗീകൃത കേന്ദ്രം സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടും. 60 വർഷത്തോളം ഈ പങ്കാളിത്തം തുടരുമെന്നും കമ്പനി അറിയിച്ചു.

കാഡില ഹെൽത്ത് കെയർ ക്യു 3 ഫലം: അറ്റാദായം 41 ശതമാനം വർദ്ധിച്ച് 527 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ കാഡില ഹെൽത്ത് കെയന്റെ ഏകീതൃത അറ്റാദായം 41 ശതമാനം വർദ്ധിച്ച്  527.2 കോടി രൂപയായി.  ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 4.3 ശതമാനം ഉയർന്ന് 3735.6 കോടി രൂപയായി.

അതേസമയം കാഡില ഹെൽത്ത് കെയറിന്  കൊവിഡ് വാക്സിന്റെ  മൂന്നാം ഘട്ട പരീക്ഷണത്തിനായി  അനുമതി ലഭിച്ചു. രാജ്യത്ത് 60  കേന്ദ്രങ്ങളിലായി 30000 പേരിൽ വാക്സിൻ പരീക്ഷിക്കും.

പഞ്ചാബ് നാഷണൽ ബാങ്ക് ക്യു 3 ഫലം: അറ്റാദായം 506 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ അറ്റാദായം 506 കോടി രൂപയായി ഉയർന്നു. പോയ വർഷം ഇതേകാലയളവിൽ ബാങ്ക് 492.98 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. പ്രതിവർഷ  net interest income  90 ശതമാനം ഉയർന്ന് 8313 കോടി രൂപയായി.

പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിക്ക്  ധനകാര്യ സമിതിയുടെ  അംഗീകാരം

പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി പ്രകാരം എസികൾക്കും എൽഇഡി ലൈറ്റുകൾക്കും ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള   വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ  നിർദ്ദേശത്തിന് ധനകാര്യ സമിതിയുടെ  അംഗീകാരം. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം 6238 കോടി രൂപ കാബിനറ്റ് അനുവദിച്ചിരുന്നു. ഇത് രാജ്യത്തെ  ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കും. 

സുന്ദരം ഫിനാൻസ് ക്യു 3 ഫലം: അറ്റാദായം 45 ശതമാനം വർദ്ധിച്ച് 242 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ  സുന്ദരം ഫിനാൻസിന്റെ അറ്റാദായം 45 ശതമാനം ഉയർന്ന് 242 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 7 ശതമാനം ഉയർന്ന്  1045 കോടി രൂപയായി.  

ആൽക്കെം ലാബ് ക്യു 3 ഫലം: അറ്റാദായം 18 ശതമാനം വർദ്ധിച്ച് 450 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ  ആൽക്കെം ലാബിന്റെ  അറ്റാദായം  18.06 ശതമാനം വർദ്ധിച്ച് 450.96 കോടി രൂപയായി. ഇതേകാലയളവിൽ ഫാർമ കമ്പനിയുടെ പ്രതിവർഷ വരുമാനം  6.24 ശതമാനം ഉയർന്ന് 2318.05 കോടി രൂപയായി. അൽ‌കെം ലാബിന്റെ ബോർഡ്  ഓഹരിക്ക് 25 രൂപ ഇടക്കാല ലാഭവിഹിതം  പ്രഖ്യാപിച്ചു.

നാറ്റ്കോ ഫാർമ ലിമിറ്റഡിന് രജിസ്ട്രേഷൻ അനുമതി  

നാറ്റ്കോ ഫാർമ ലിമിറ്റഡിന് കേന്ദ്ര കീടനാശിനി ബോർഡിൽ നിന്നും രജിസ്ട്രേഷൻ കമ്മിറ്റി ഫോർ ക്ലോറാൻട്രാനിലിപ്രോളിൽ നിന്നും രജിസ്ട്രേഷൻ അനുമതി ലഭിച്ചു. കീടങ്ങളെ നിയന്ത്രിക്കുന്ന ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന സജീവ ഘടകമാണ് (CTPR). 


ജുബിലിയന്റ് ലൈഫ് ക്യു 3 ഫലം: അറ്റാദായം 52 ശതമാനം വർദ്ധിച്ച് 310 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ  ജുബിലിയന്റ് ലൈഫിന്റെ അറ്റാദായം 52.39 ശതമാനം വർദ്ധിച്ച് 309.93 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 16.63 ശതമാനം ഉയർന്ന് 1,743.63 കോടിയായി.


ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement