13.11 ശതമാനമായി ഉയർന്ന് ഫെബ്രുവരിയിൽ ഡബ്ല്യുപിഐ പണപ്പെരുപ്പം
ഇന്ത്യയുടെ മൊത്തവില പണപ്പെരുപ്പം ജനുവരിയിലെ 12.96 ശതമാനത്തിൽ നിന്ന് ഫെബ്രുവരിയിൽ 13.11% ആയി ഉയർന്നു. ഇന്ധന- ഊർജ മേഖലയിലെ പണപ്പെരുപ്പം ജനുവരിയിലെ 32.27 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഫെബ്രുവരിയിൽ 31.5% ആണ്. മാനുഫാക്ച്ചേഡ് വസ്തുക്കളുടെ പണപ്പെരുപ്പം കഴിഞ്ഞ മാസത്തെ 9.42% ൽ നിന്ന് ഫെബ്രുവരിയിൽ 9.84% ആയി വർധിച്ചു. നിർമ്മാതാക്കൾ വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവിന്റെ ഒരു ഭാഗം ഉപയോക്താക്കൾക്ക് കൈമാറാൻ തുടങ്ങിയതായാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം ഭക്ഷ്യ സൂചിക ജനുവരിയിലെ 24 മാസത്തെ ഉയർന്ന നിരക്കായ 9.55 ശതമാനത്തിൽ നിന്ന് ഫെബ്രുവരിയിൽ 8.47 ശതമാനമായി കുറഞ്ഞു.
എയ്‌റോസ്‌പേസ് ഡൊമെയ്‌നിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സാസ്മോസുമായി കരാർ ഒപ്പിട്ട് എച്ച്എഎൽ
എയ്‌റോസ്‌പേസ് ഡൊമെയ്‌നിലെ അഡ്വാൻസ്ഡ് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കൽ, ഫൈബർ ഒപ്‌റ്റിക് ഇന്റർകണക്ഷനുകൾ എന്നീ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സാസ്മോസുമായി ധാരണാപത്രം ഒപ്പിട്ട് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ). ബിസിനസ് സഹകരണം പര്യവേക്ഷണം ചെയ്യാൻ ലക്ഷ്യമിടുന്നതാണ് കരാർ. എച്ച്എഎല്ലിന്റെ അനുബന്ധ സ്ഥാപനമായ നൈനി എയ്‌റോസ്‌പേസ് ലിമിറ്റഡും (എൻഎഇഎൽ) ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
സ്റ്റാൻചാർട്ട് ജിബിഎസിനായി ഓഫീസ് കെട്ടിടം നിർമിക്കാൻ ഡിഎൽഎഫ് 550 കോടി രൂപ നിക്ഷേപിക്കും
ചെന്നൈയിലെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ഗ്ലോബൽ ബിസിനസ് സർവീസസിന്റെ കാമ്പസിനായി ഒരു ദശലക്ഷം ചതുരശ്ര അടി ഓഫീസ് കെട്ടിടം നിർമ്മിക്കാൻ 550 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഡിഎൽഎഫ് ലിമിറ്റഡ്. 2020 ഒക്ടോബറിൽ 7.7 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം സ്റ്റാൻചാർട്ട് ജിബിഎസിന് ഡിഎൽഎഫ് പ്രീ-ലീസിന് നൽകിയിരുന്നു. 2024 പകുതിയോടെ കാമ്പസ് പൂർത്തിയാകും. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന 2.3 ദശലക്ഷം ചതുരശ്ര അടി 2023 ന്റെ ആദ്യ പാദത്തിൽ പൂർത്തിയാക്കും.
റീട്ടെയിൽ ഫിനാൻസിംഗ് സൊല്യൂഷനുകൾക്കായി എൽ&ടിയുമായി പങ്കാളികളായി ഹീറോ ഇലക്ട്രിക്
750 ലധികം ഡീലർഷിപ്പ് നെറ്റ്‌വർക്കിലുടനീളം ഉൽപ്പന്ന പോർട്ട്‌ഫോളിയോയ്‌ക്കും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ധനസഹായം നൽകുന്നതിനുമായി എൽ&ടി ഫിനാൻസുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഹീറോ ഇലക്ട്രിക്. ഉപഭോക്താക്കൾക്ക് 7.99% മുതൽ ആകർഷകമായ പലിശ നിരക്കിൽ 3 മിനിറ്റിനുള്ളിൽ തടസ്സങ്ങളില്ലാത്ത വേഗത്തിലുള്ള വായ്പ നേടാനാകും
ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ ഏറ്റവും കൂടുതൽ ബാങ്ക് തട്ടിപ്പുകൾ കൊട്ടക് മഹീന്ദ്ര ബാങ്കിൽ
2021-22 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഡിസംബർ കാലയളവിൽ ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടന്നത് കൊട്ടക് മഹീന്ദ്ര ബാങ്കിലാണെന്ന് റിപ്പോർട്ട്. 642 തട്ടിപ്പുകളാണ് നടന്നത്. 518 തട്ടിപ്പുകളുമായി ഐസിഐസിഐ ബാങ്കും 377 ബാങ്ക് തട്ടിപ്പുകളുമായി ഇൻഡസ്ഇൻഡ് ബാങ്കുമാണ് രണ്ട് മൂന്ന് സ്ഥാനങ്ങളിൽ. കഴിഞ്ഞ മൂന്ന് വർഷമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ തട്ടിപ്പുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 2018 സാമ്പത്തിക വർഷത്തിൽ 923 തട്ടിപ്പുകളും 2019 സാമ്പത്തിക വർഷത്തിൽ 931 ഉം 2020 സാമ്പത്തിക വർഷത്തിൽ 673 ഉം 2021 സാമ്പത്തിക വർഷത്തിൽ 283 ഉം തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തത്.
അലംബിക് ഫാർമയുടെ Macitentan ടാബ്‌ലെറ്റുകൾക്ക് യുഎസ്എഫ്ഡിഎ അംഗീകാരം
Macitentan ഗുളികകൾ വിപണനം ചെയ്യുന്നതിനായി അലെംബിക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) നിന്നും അനുമതി ലഭിച്ചു. പൾമണറി ആർട്ടീരിയൽ ഹൈപ്പർടെൻഷന്റെ ചികിത്സിക്കാണ് മരുന്ന് ഉപയോഗിക്കുന്നത്. ഐക്യുവിഐ ഡിസംബർ 2021 ഡാറ്റ അനുസരിച്ച് ഗുളികകൾക്ക് ഏകദേശം 797 ദശലക്ഷം ഡോളർ വിപണി മൂല്യമുണ്ട്.
എൽ ആൻഡ് ടി കൺസ്ട്രക്ഷന്റെ ജല, മാലിന്യ സംസ്കരണ ബിസിനസ്സിന് കീഴിൽ പുതിയ കരാറുകൾ
ലാർസൻ ആൻഡ് ടൂബ്രോ കൺസ്ട്രക്ഷന് അതിന്റെ ജല, മലിനജല സംസ്കരണ ബിസിനസിന് കീഴിൽ വലിയ കരാറുകൾ ലഭിച്ചു. 1,000 കോടി മുതൽ 2,500 കോടി രൂപ വരെ മൂല്യമുള്ളതാണ് കരാറുകൾ. ധങ്കി-നവ്ദ ബൾക്ക് പൈപ്പ് ലൈൻ പദ്ധതിയുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി ഗുജറാത്ത് വാട്ടർ ഇൻഫ്രാസ്ട്രക്ചർ (ജിഡബ്ല്യുഐഎൽ) ഓർഡർ നൽകിയിട്ടുണ്ട്. ദുബായിലെ ജലവിതരണ ശൃംഖലകളുടേയും വലിയ മീറ്റർ കണക്ഷനുകളുടേയും വിതരണം, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കായി ഒരു പ്രമുഖ ക്ലയന്റിൽനിന്ന് പ്രോജക്ടും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
2,120 കോടി രൂപയുടെ ഓർഡർ ഉറപ്പാക്കി പവർ മെക്ക് ടെക്
ഇന്ത്യൻ ഗവൺമെന്റിന്റെ ജൽ ജീവൻ മിഷൻ (ജെജെഎം) പ്രോഗ്രാമിന് കീഴിൽ 2,120 കോടി രൂപയുടെ ഓർഡറുകൾ നേടി പവർ മെക്ക് പ്രോജക്ട്സ് ലിമിറ്റഡ്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ്, ഫത്തേപൂർ, മീററ്റ് ജില്ലകളിലെ 2120 ഗ്രാമങ്ങളിൽ മൂന്നാം ഘട്ട പദ്ധതികളുടെ ഭാഗമായും കമ്പനി ഓർഡറുകൾ നേടിയിട്ടുണ്ട്. 3.6 ലക്ഷം കോടി രൂപയുടെ ജൽ ജീവൻ മിഷൻ പദ്ധതി 2024 ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും പൈപ്പ് ജലവിതരണം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.
42-ാമത് ന്യൂക്ലിയർ സ്റ്റീം ജനറേറ്റർ എൻപിസിഐഎല്ലിന് അയച്ച് ഭെൽ
42-ാമത് ന്യൂക്ലിയർ സ്റ്റീം ജനറേറ്റർ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് (എൻപിസിഐഎൽ) അയച്ച് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ഭെൽ). എൻപിസിഐഎല്ലിന്റെ രാജസ്ഥാൻ ആണവോർജ്ജ പദ്ധതിയിലെ 700 മെഗാ വാട്ട് യൂണിറ്റിലാണ് സ്റ്റീം ജനറേറ്റർ സ്ഥാപിക്കുന്നത്. റിയാക്ടർ ഹെഡറുകൾ, സ്റ്റീം ടർബൈൻ ജനറേറ്ററുകൾ തുടങ്ങി ന്യൂക്ലിയർ പദ്ധതികളുടെ നിർണായക ഘടകങ്ങൾ ഭെൽ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു.
ഗെയിമുകൾ ആരംഭിക്കുന്നതിന് നസാര ടെക്നോളജീസുമായി സഹകരിക്കാൻ വോഡഫോൺ ഐഡിയ
നസാര ടെക്നോളജീസ് ലിമിറ്റഡുമായി സഹകരിച്ച് വിഐ ആപ്പിൽ വിഐ ഗെയിമുകൾ അവതരിപ്പിച്ച് വോഡഫോൺ ഐഡിയ. ഇന്ത്യയിലെ വിവിധ ഫ്രാഞ്ചൈസികളിൽ നിന്നുള്ള ജനപ്രിയ ഗെയിമുകൾ ഉൾപ്പെടെ വിഐ ഗെയിമുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. 10 ജനപ്രിയ വിഭാഗങ്ങളിലായി 1,400 ലധികം ഗെയിമുകൾ ഇത് വാഗ്ദാനം ചെയ്യുന്നു. ഫ്രീ ഗെയിംസ് ഗോൾഡ് ഗെയിംസ്, പ്ലാറ്റിനം ഗെയിംസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ഗെയിമുകൾ ലഭ്യമാക്കും.

