സൊമാറ്റോ ക്യു 3 ഫലങ്ങൾ: അറ്റ നഷ്ടം 63 കോടി രൂപയായി കുറഞ്ഞു
ഡിസംബറിൽ അവസാനിച്ച പാദത്തിൽ സൊമാറ്റോ ലിമിറ്റഡ് 63 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 352 കോടി രൂപയുടെ അറ്റ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 82.5% വർഷം വർധിച്ച് 1,112 കോടി രൂപയായി. സൊമാറ്റോയുടെ മൊത്തം ഓർഡർ മൂല്യം പ്രതിവർഷം 84.5% വർധിച്ച് 5,500 കോടി രൂപയായിട്ടുണ്ട്.
കർണാടകയിലെ കണ്ണൂർ ലൈം സ്‌റ്റോൺ ബ്ലോക്ക് സ്വന്തമാക്കി എസിസി
കർണാടകയിലെ കണ്ണൂർ ലൈം സ്‌റ്റോൺ ബ്ലോക്കിന്റെ ലേലത്തിൽ വിജയിച്ച് എസിസി ലിമിറ്റഡ്. ഈ മൈനിംഗ് ബ്ലോക്കിലൂടെ 250 ദശലക്ഷം ടണ്ണിന് മുകളിലുള്ള ചുണ്ണാമ്പുകല്ലിന്റെ ബ്ലോക്കാണ് കമ്പനി നേടിയത്. കമ്പനിയുടെ നിലവിലുള്ള വാഡി സിമന്റ് പ്ലാന്റിന് സമീപമാണ് ഈ ബ്ലോക്ക്.
കാർബോറണ്ടം യൂണിവേഴ്സൽ ക്യു 3 ഫലങ്ങൾ: അറ്റാദായം 28% വർഷം വർധിച്ച് 111 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ കാർബോറണ്ടം യൂണിവേഴ്സൽ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 28% വർധിച്ച് 111 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 22 ശതമാനം വർധിച്ച് 899 കോടി രൂപയായി. മൂന്നാം പാദത്തിൽ കമ്പനി ഏകീകൃത തലത്തിൽ 118 കോടി രൂപയുടെ മൂലധനച്ചെലവ് നടത്തിയിട്ടുണ്ട്. കൂടെ ഓഹരി ഒന്നിന് 1.5 രൂപ വീതം മുരുഗപ്പ ഗ്രൂപ്പ് കമ്പനിയുടെ ബോർഡ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്
മുംബൈയിലെ 9.24 ഏക്കർ എം ആൻഡ് എമ്മിൽ നിന്ന് 365 കോടിയ്ക്ക് വാങ്ങാൻ മഹീന്ദ്ര ലൈഫ്‌സ്‌പേസ്
മുംബൈയിലെ കാണ്ടിവാലിയിൽ ഏകദേശം 9.24 ഏക്കർ സ്ഥലം മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിൽ നിന്ന് (എം ആൻഡ് എം) 365 കോടി രൂപയ്ക്ക് മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് വാങ്ങും. ഭവന പദ്ധതിയുടെ ഭാഗമാണിത്. മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സിന്റെ പ്രൊമോട്ടറും ഹോൾഡിംഗ് കമ്പനിയുമാണ് എം ആൻഡ് എം. ‘മഹീന്ദ്ര റൂട്ട്‌സ്’ പദ്ധതിക്ക് ശേഷം കണ്ടിവാലിയിലെ മഹീന്ദ്ര ലൈഫ്‌സ്‌പേസിന്റെ രണ്ടാമത്തെ റെസിഡൻഷ്യൽ ഡെവലപ്‌മെന്റായിരിക്കും പുതിയ പ്രോജക്റ്റ്. കൂടാതെ ഏകദേശം 1 ദശലക്ഷം ചതുരശ്ര അടി കാർപെറ്റ് ഏരിയയും പ്രൊജക്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
സുന്ദരം ഫാസ്റ്റനേഴ്സ് ക്യു3 ഫലങ്ങൾ: അറ്റാദായം 17% ഇടിഞ്ഞ് 103 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ സുന്ദരം ഫാസ്റ്റനേഴ്‌സ് ലിമിറ്റഡിന്റെ അറ്റാദായം 16.8 ശതമാനം ഇടിഞ്ഞ് 103 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 8.7 ശതമാനം ഉയർന്ന് 1,024 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര വിൽപ്പന അളവ് 3.4% വർധിച്ച് 658 കോടി രൂപയായിട്ടുണ്ട്. കൂടാതെ കയറ്റുമതി അളവ് 21.2 ശതമാനം വർധിച്ച് 336 കോടി രൂപയായി.
ഇവി ടെക് സ്ഥാപനമായ ആൾട്ടിഗ്രീനിൽ ഓഹരി വാങ്ങാൻ റിലയൻസ് ഇൻഡസ്ട്രീസ്
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ടെക്നോളജി ആൻഡ് സൊല്യൂഷൻസ് കമ്പനിയായ ആൾട്ടിഗ്രീൻ പ്രൊപ്പൽഷൻ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി 50.16 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ). 2022 മാർച്ചിന് മുമ്പ് ഇടപാട് പൂർത്തിയാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ ഊർജ്ജത്തിലും പുതിയ മൊബിലിറ്റി ആവാസവ്യവസ്ഥയിലും നൂതന കമ്പനികളുമായി സഹകരിക്കുക എന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് നിക്ഷേപം.
ഗുജറാത്തിലെ 25 മെഗാവാട്ട് സോളാർ പ്ലാന്റ് ഏറ്റെടുക്കാൻ ടോറന്റ് പവർ
വിഷ്വൽ പെർസെപ്റ്റ് സോളാർ പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100% ഓഹരി മൂലധനം ഏകദേശം 163 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിനായി ബ്ലൂ ഡെയ്മണ്ട് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡുമായും ബൽറാംപൂർ ചിനി മിൽസുമായും ഓഹരി വാങ്ങൽ കരാറിൽ ഏർപ്പെട്ട് ടോറന്റ് പവർ ലിമിറ്റഡ്. വിഷ്വൽ പെർസെപ്റ്റ് സോളാർ പ്രോജക്ട്സ് നിലവിൽ 55% ബ്ലൂ ഡെയ്മണ്ട് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും 45% ബൽറാംപൂർ ചിനി മിൽസിന്റെയും ഉടമസ്ഥതയിലുള്ളതാണ്. ഗുജറാത്ത് ഊർജ വികാസ് നിഗം ലിമിറ്റഡുമായി 25 വർഷത്തേക്ക് വിപിഎസ്പിക്ക് ദീർഘകാല പവർ പർച്ചേസ് കരാർ ഉണ്ട്.
എംആർഎഫ് ക്യു 3 ഫലങ്ങൾ: അറ്റാദായം 71 ശതമാനം ഇടിഞ്ഞ് 149.4 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ എംആർഎഫ് ലിമിറ്റഡിന്റെ അറ്റാദായം 71 ശതമാനം ഇടിഞ്ഞ് 149.4 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 6 ശതമാനം ഉയർന്ന് 4,920 കോടി രൂപയായി. ഇബിഐടിഡിഎ മൂന്നാം പാദത്തിൽ 49.5% വർധിച്ച് 492.98 കോടി രൂപയായി. കമ്പനിയുടെ പ്രവർത്തനച്ചെലവ് 19.2% വർധിച്ച് 4,787.33 കോടി രൂപയായിട്ടുണ്ട്. കൂടാതെ ഓഹരി ഒന്നിന് 3 രൂപ വീതം എംആർഎഫിന്റെ ബോർഡ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

