ഗംഗാവരം പോർട്ടിന്റെ 10.4 ശതമാനം ഓഹരി ഏറ്റെടുക്കാൻ അദാനി പോർട്ട്സിന് അനുമതി ലഭിച്ചു

ഗംഗാവരം പോർട്ടിന്റെ 10.4 ശതമാനം ഓഹരി ഏറ്റെടുക്കാൻ അദാനി പോർട്ട്സിന് ആന്ധ്രാ പ്രദേശ് സർക്കാരിൽ നിന്നും അനുമതി ലഭിച്ചു. 644.78 കോടി രൂപയുടെ ഏറ്റെടുക്കലാണിത്. ഒരു മാസത്തിനുള്ളിൽ ഇടപാട് പൂർത്തിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

പൊതുമേഖലാ ബാങ്കുകള്‍ക്കായി ‘ഈസി 4.O’ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

പൊതുമേഖലാ ബാങ്കുകള്‍ക്കായി ‘ഈസി 4.O’ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. പൊതുമേഖല ബാങ്കുകളുടെ ശുദ്ധീകരണവും സ്​മാർട്ട്​ ബാങ്കിങ്ങും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാരിന്റെ നടപടി. കയറ്റുമതിക്കാരുടെ ആവശ്യകതകൾ സമയബന്ധിതമായി മനസ്സിലാക്കാനും പരിഹരിക്കാനും കയറ്റുമതി പ്രമോഷൻ ഏജൻസികളുമായും ചേംബർ ഓഫ് കൊമേഴ്‌സുമായും സംവദിക്കാൻ പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.

വാരണാസിയിൽ 765 കെവി ട്രാൻസ്മിഷൻ ലെെൻ കമ്മിഷൻ ചെയ്ത് പവർ ഗ്രിഡ്

വാരണാസിയിൽ 765 കിലോ വാട്ട്സിന്റെ ഡബിൾ സർക്യൂട്ട് ട്രാൻസ്മിഷൻ ലെെൻ കമ്മിഷൻ ചെയ്ത് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. പവർ ഗ്രിഡിന്റെ അനുബന്ധ സ്ഥാപനമായ പവർഗ്രിഡ് വാരണാസി ട്രാൻസ്മിഷൻ സിസ്റ്റം ലിമിറ്റഡാണ് പദ്ധതി ഏറ്റെടുത്തത്.

ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി 2.4 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ ഒരുങ്ങി  ജിൻഡാൽ സ്റ്റീൽ

ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി 2.4 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി ജിൻഡാൽ സ്റ്റീൽ. നിലവിലുള്ള 8.6 മില്യൺ ടണ്ണിൽ നിന്ന് മൊത്തം ക്രൂഡ് സ്റ്റീൽ ശേഷി 2025 മാർച്ചോടെ 15.9 മില്യൺ ടണ്ണായി  ഉയർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. 

120 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങാൻ ഒരുങ്ങി കാവേരി സീഡ് 

120 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങുന്നതിനായി കാവേേരി സീഡ് കമ്പനി ലിമിറ്റഡ് ബോർഡ് അനുമതി നൽകി. ഓഹരി ഒന്നിന് 850 രൂപയാണ് കമ്പനി ബെെബാക്ക് പ്രെെസായി നിശ്ചയിച്ചിട്ടുള്ളത്. നിലവിൽ 579.15 രൂപ നിരക്കിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.

ഷിപ്കോ ഇൻഫ്രാസ്ട്രക്ചറിന്റെ 70 ശതമാനം വിഹിതം ഏറ്റെടുക്കാൻ ഒരുങ്ങി പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്സ്

ഷിപ്കോ ഇൻഫ്രാസ്ട്രക്ചറിന്റെ 70 ശതമാനം വിഹിതം ഏറ്റെടുക്കാൻ ഒരുങ്ങി പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്സ്. 22.68 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ നടക്കുക. റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഷിപ്കോ ഇൻഫ്രാസ്ട്രക്ചർ.

ഓട്ടോമോട്ടീവ് കമ്പനിയിൽ നിന്നും 6 വർഷത്തേക്കുള്ള കരാർ സ്വന്തമാക്കി
അലെെൻഡ് ഡിജിറ്റൽ സർവീസസ്

ഓട്ടോമോട്ടീവ് കമ്പനിയിൽ നിന്നും 6 വർഷത്തേക്കുള്ള കരാർ സ്വന്തമാക്കി അലെെൻഡ് ഡിജിറ്റൽ സർവീസസ്. 88 മില്യൺ ഡോളറിന്റെ കരാറാണ് കമ്പനിക്ക് ലഭിച്ചത്. ഓട്ടോമോട്ടീവ് സ്ഥാപനത്തിന്റെ ഐടി ഓപ്പറേറ്റിംഗ് മോഡലും ഇൻഫ്രാസ്ട്രക്ചർ ലാൻഡ്സ്കേപ്പും പരിവർത്തനം ചെയ്യുന്നതിനാണ് കരാർ. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement