ഭാരതി എയർടെല്ലിൽ 1 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാൻ ഗൂഗിൾ
ഭാരതി എയർടെല്ലുമായി സഹകരിച്ച് 1 ബില്യൺ ഡോളർ (ഏകദേശം 7,497 കോടി രൂപ) വരെ നിക്ഷേപം പ്രഖ്യാപിച്ച് യുഎസ് ഇൻറർനെറ്റ് ഭീമനായ ഗൂഗിൾ. 1.28% ഓഹരിയ്ക്കായി ഭാരതി എയർടെല്ലിൽ 700 മില്യൺ ഡോളർ ഇക്വിറ്റി നിക്ഷേപവും മൾട്ടി ഇയർ വാണിജ്യ കരാറുകൾക്കായി 300 മില്യൺ ഡോളറും ഇതിൽ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്കായി നൂതനമായ പ്രോഗ്രാമുകൾ വഴി ആൻഡ്രോയിഡ് ഉപകരണങ്ങളുടെ ഒരു ശ്രേണി ഉൾക്കൊള്ളുന്ന ടെലികോം കമ്പനിയുടെ വിപുലമായ ഓഫറുകൾ നിർമ്മിക്കാൻ ഭാരതി എയർടെലും ഗൂഗിളും ഒരുമിച്ച് പ്രവർത്തിക്കും.
എൽ&ടി ക്യു 3 ഫലങ്ങൾ: അറ്റാദായം 17% ഇടിഞ്ഞ് 2,055 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) ലിമിറ്റഡിന്റെ ഏകീകൃത ്് അറ്റാദായം 16.7 ശതമാനം ഇടിഞ്ഞ് 2,054.74 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 13% വർദ്ധിച്ചു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 11.14% ഉയർന്ന് 39,562.92 കോടി രൂപയായി.
ചമ്പൽ ഫെർട്ടിലൈസേഴ്സ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8% ഇടിഞ്ഞ് 435 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ചമ്പൽ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.56 ശതമാനം ഇടിഞ്ഞ് 435.17 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 22.4 ശതമാനം ഉയർന്ന് 4,743.3 കോടി രൂപയായി. ഇബിഐടിടിഎ മൂന്നാം പാദത്തിൽ 25.8 ശതമാനം ഇടിഞ്ഞ് 582.7 കോടി രൂപയായി. 1,170 കോടി രൂപയുടെ നിക്ഷേപത്തിന് രാജസ്ഥാനിലെ കോട്ടയിൽ അമോണിയം നൈട്രേറ്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.
ബ്രിട്ടാനിയ Q3 ഫലങ്ങൾ: അറ്റാദായം 19% ഇടിഞ്ഞ് 371 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 19 ശതമാനം ഇടിഞ്ഞ് 371 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 3% കുറഞ്ഞു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 13 ശതമാനം ഉയർന്ന് 3,575 കോടി രൂപയായി. ഇബിഐടിടിഎ മൂന്നാം പാദത്തിൽ 12% കുറഞ്ഞ് 539 കോടി രൂപയായിട്ടുണ്ട്. ഉയർന്ന ഇൻപുട്ട് ചെലവ് കമ്പനിയുടെ മാർജിനെ ബാധിച്ചിട്ടുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 15 ശതമാനം വർധിച്ച് 2,131 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 15% വർധിച്ച് 2,131.4 കോടി രൂപയായി. ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 8.2% വർധിച്ച് 4,334 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിലെ 3.19 ശതമാനത്തിൽ നിന്ന് മൂന്നാം പാദത്തിൽ 2.71% ആയി. കൂടാതെ ബാങ്കിന്റെ ചെലവ് 10% വർധിച്ച് 5,559 കോടി രൂപയായിട്ടുണ്ട്.
മെട്രോണിഡാസോൾ ജെല്ലിന് ഗ്ലെൻമാർക്ക് ഫാർമയ്ക്ക് യുഎസ്എഫ്ഡിഎ അംഗീകാരം
യുഎസിൽ മെട്രോണിഡാസോൾ വജൈനൽ ജെൽ വിപണനം ചെയ്യുന്നതിന് ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) നിന്നും അന്തിമ അനുമതി ലഭിച്ചു. ഐക്യുവിഐ ഡാറ്റ അനുസരിച്ച് മരുന്ന് 2021 നവംബറിൽ അവസാനിച്ച പന്ത്രണ്ട് മാസങ്ങളിൽ $60.4 ദശലക്ഷത്തിന്റെ വാർഷിക വിൽപ്പന കൈവരിച്ചിരുന്നു.
മാരിക്കോ ക്യു 3 ഫലങ്ങൾ: അറ്റാദായം 1.6% വർധിച്ച് 317 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ മാരിക്കോ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 1.6% വർധിച്ച് 317 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 13.4 ശതമാനം ഉയർന്ന് 2,407 കോടി രൂപയായി. കൂടാതെ കമ്പനിയുടെ ആഭ്യന്തര വിപണിയിൽ നിന്നുള്ള വരുമാനം 11.6% വർധിച്ച് 1,817 കോടി രൂപയായി.
ഇന്ധനേതര റീട്ടെയിലിംഗിൽ കാൽപ്പാട് വിപുലീകരിക്കാൻ എച്ച്പിസിഎൽ
പെട്രോൾ പമ്പുകളിൽ മൾട്ടി-ചാനൽ റീട്ടെയിൽ സ്റ്റോറുകളുടെ ശൃംഖല സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ട് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ). നോൺ-ഫ്യുവൽ റീട്ടെയ്‌ലിംഗിന് വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ഹാപ്പി ഷോപ്പ് (‘HaPpyShop’) എന്ന ബ്രാൻഡിൽ രണ്ട് കൺവീനിയോ സ്റ്റോറുകൾ കൂടി എച്ച്പിസിഎൽ തുറന്നിട്ടുണ്ട്.
വേദാന്ത ക്യു 3 ഫലങ്ങൾ: അറ്റാദായം 26% വർധിച്ച് 4,164 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ വേദാന്ത ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 26.2% വർധിച്ച് 4,164 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 10% കുറഞ്ഞു. ഇതേ കാലയളവിൽ കമ്പനിയുടെ മൊത്ത വരുമാനം 46.7% വർഷം വർധിച്ച് 34,674 കോടി രൂപയായിട്ടുണ്ട്. ഓഹരി ഒന്നിന് 13.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

