ഐ.സി.ഐ.സി.ഐ ബാങ്ക് ക്യു 3 ഫലം: അറ്റാദായം 19 ശതമാനം വർദ്ധിച്ച് 4,940 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായം 19% വർദ്ധിച്ച്  4,940 കോടി രൂപയായി. ഇതേ കാലയളവിൽ പ്രതിവർഷ  Net interest income  16 ശതമാനം ഉയർന്ന് 9,912 കോടി രൂപയായി. 

എൽ ആന്റ് ടി ഫിനാൻസ് ഹോൾഡിംഗ്സിന്റെ റെെറ്റ് ഇഷ്യൂ  ഫെബ്രുവരി 1ന് ആരംഭിക്കും

എൽ ആന്റ് ടി ഫിനാൻസ് ഹോൾഡിംഗ്സിന്റെ 2,998.61 കോടി രൂപയുടെ റെെറ്റ് ഇഷ്യൂ  ഫെബ്രുവരിന് 1ന് ആരംഭിക്കും. (നിലവിലുള്ള ഓഹരി ഉടമകൾക്ക് കൂടുതൽ ഓഹരികൾ വാങ്ങുന്നതിനുള്ള അവസരമാണ് റെെറ്റ് ഇഷ്യൂ.) 46.13 ഇക്യൂറ്റി ഷെയറുകളാണ് ഓഹരി ഒന്നിന് 65 രൂപ വീതം കമ്പനി നൽകുന്നത്. 

ശ്രീ സിമൻറ് ക്യു 3 ഫലം: അറ്റാദായം 102 ശതമാനം വർദ്ധിച്ച് 626 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ  ശ്രീ സിമൻറിന്റെ  അറ്റാദായം 102 ശതമാനം ഉയർന്ന് 626.2 കോടി രൂപയായി. അതേ കാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 16.2 ശതമാനം വർദ്ധിച്ച് 3,309.4 കോടി രൂപയായി.

യുഎസ് കമ്പനി  പിംകോർ ഗ്ലോബൽ  ഏറ്റെടുക്കാനൊരുങ്ങി  ഹാപ്പിയസ്റ്റ് മൈൻഡ്

യുഎസ് ആസ്ഥാനമായ പിംകോർ ഗ്ലോബൽ 60 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് അറിയിച്ച്  ഹാപ്പിയസ്റ്റ് മെെൻഡ്. ഡിജിറ്റൽ ഇ-കൊമേഴ്‌സ്, ഡാറ്റ മാനേജ്മെന്റ് സൊല്യൂഷൻസ് കമ്പനിയാണ് പിംകോർ  ഗ്ലോബൽ.

സെയിൽ ക്യു 3 ഫലം: അറ്റാദായം 1,468 കോടി രൂപയായി


ഡിസംബറിലെ മൂന്നാം പാദത്തിൽ  സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAIL) അറ്റാദായം 1468.20 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനി 343.57 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. പ്രതിവർഷ വരുമാനം ഇതേ കാലയളവിൽ 20 ശതമാനം ഉയർന്ന് 19835 കോടി രൂപയായി. 

രാജസ്ഥാനിലെ ട്രാൻസ്മിഷൻ പ്രോജക്ടുകൾക്കുള്ള ബിഡ്ഡിംഗ് വിജയകരമായതായി പ്രഖ്യാപിച്ച്  പവർ ഗ്രിഡ്

പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രാജസ്ഥാനിൽ ട്രാൻസ്മിഷൻ പ്രോജക്ടുകൾ സ്ഥാപിക്കുന്നതിനുള്ള താരിഫ് അധിഷ്ഠിത മത്സര ബിഡ്ഡിംഗ്  (TBCB)  വിജയകരമായതായി  പ്രഖ്യാപിച്ചു. പുതിയ 400/220 കെവി സബ്സ്റ്റേഷൻ, 400 കെവി ഡി / സി ട്രാൻസ്മിഷൻ ലൈനുകൾ, രാജസ്ഥാനിൽ അനുബന്ധ സബ്സ്റ്റേഷൻ വിപുലീകരണം
തുടങ്ങിയ  പ്രവർത്തനങ്ങൾ പദ്ധതിയിൽ  ഉൾപ്പെടുന്നു.

യൂണിചെം ലാബ്സ് ക്യു 3 ഫലം: അറ്റാദായം 23 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ  യൂണിചെം ലാബ്സിന്റെ അറ്റാദായം
23 കോടി രൂപയായി ഉയർന്നു. പോയവർഷം ഇതേ കാലയളവിൽ കമ്പനി 14.60 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. വരുമാനം 18.72 ശതമാനം ഉയർന്ന് 326.28 കോടി രൂപയായി.

എൻ.എസ്.സി  F&O വിഭാഗത്തിലേക്ക്  5 ഓഹരികൾ കൂടി ഉൾപ്പെടുത്തി 


മാർച്ചിലെ F&O വിഭാഗത്തിലേക്ക് 5 ഓഹരികൾ കൂടി ഉൾപ്പെടുത്തി
എൻ.എസ്.ഇ.  Alkem Laboratories, AU Small Finance Bank, Deepak Nitrite, Indian Railway Catering & Tourism Corporation (IRCTC), Nippon Life India Asset Management എന്നീ കമ്പനികളെയാണ് എൻ.എസ്.ഇ ഉൾപ്പെടുത്തിയത്. ഫെബ്രുവരി 26 മുതൽ ഇത് പ്രാബല്യത്തിൽ വരും.

സെൻ ടെക്നോളജീസ് ക്യു 3 ഫലം: അറ്റാദായം 77 ശതമാനം കുറഞ്ഞ് 2.32 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ  സെൻ ടെക്നോളജീസിന്റെ അറ്റാദായം 77 ശതമാനം കുറഞ്ഞ് 2.32 കോടി രൂപയായി.  പ്രതിവർഷ വരുമാനം 49.77 ശതമാനമായി കുറഞ്ഞ് 16.57 കോടി രൂപയായി. 

Relaxo Footwears ക്യു 3 ഫലം: അറ്റാദായം 67 ശതമാനം ഉയർന്ന് 90 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ Relaxo Footwearsന്റെ അറ്റാദായം
67 ശതമാനം ഉയർന്ന് 90 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 12 ശതമാനം ഉയർന്ന് 672 കോടി രൂപയായി. ഹവായ് സ്ലിപ്പറുകൾ, ക്യാൻവാസ് ഷൂസ്, പിവിസി പാദരക്ഷകൾ എന്നിവ നിർമ്മിക്കുന്ന കമ്പനിയാണ് Relaxo Footwears.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement