ഇൻഫോസിസ് ക്യു 1 ഫലം,  അറ്റാദായം 23 ശതമാനം വർദ്ധിച്ച്  5195 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഇൻഫോസിസിന്റെ പ്രതിവർഷ അറ്റാദായം 23 ശതമാനം വർദ്ധിച്ച്  5195 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2.3 ശതമാനമായി ഉയർന്നു.  ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 17.87 ശതമാനം വർദ്ധിച്ച് 23665 കോടി രൂപയായി. 

ഇന്ത്യയുടെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള  പണപ്പെരുപ്പം ജൂണിൽ 12.07 ആയി കുറഞ്ഞു

ഇന്ത്യയുടെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ 12.07 ആയി കുറഞ്ഞു. മെയിൽ ഇത് 12.94 ശതമാനമായിരുന്നു.  ക്രൂഡ് ഓയിൽ, വൈദ്യുതി, ഭക്ഷ്യവസ്തുക്കളുടെ വിലയിൽ കഴിഞ്ഞ മാസം കുറവുണ്ടായിരുന്നു. നിർമാണ ഉത്പന്നങ്ങളുടെ പണപ്പെരുപ്പം ജൂണിൽ 10.88 ശതമാനമായി ഉയർന്നു. മെയിൽ ഇത് 10.83 ശതമാനമായിരുന്നു. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 

സൊമാറ്റോ ഐപിഒ ആദ്യ ദിനം 1.05 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു

9375 കോടി രൂപ സമാഹരിക്കാനുള്ള സൊമാറ്റോ നടത്തിയ ഐപിഒ ആദ്യ ദിനം 1.05 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. വിതരണത്തിന് അനുവദിച്ച 71.92 കോടി ഓഹരികൾക്കായി 75.60 കോടി ഓഹരികൾക്ക് ഉള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 2.7  തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

ഐപിഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബോട്ടിക് ലൈഫ് സ്റ്റൈൽ ഹോട്ടൽ ആരംഭിക്കാൻ ഒരുങ്ങി ഐടിസി

സ്റ്റോറി എന്ന ബ്രാൻഡ് നാമത്തിൽ പുതിയ ബോട്ടിക് ലൈഫ് സ്റ്റൈൽ ഹോട്ടൽ ആരംഭിക്കാൻ ഒരുങ്ങി ഐടിസി ലിമിറ്റഡ്. ഇതിലൂടെ യാത്രക്കാർക്ക് ക്യൂറേറ്റഡ് യാത്രാനുഭവങ്ങൾ നൽകാനാണ് ഐടിസി ലക്ഷ്യമിടുന്നത്.

എൽ ആൻഡ് ടി ടെക് ക്യു 1 ഫലം, അറ്റാദായം 84 ശതമാനം വർദ്ധിച്ച് 216 കോടി രൂപയായി 

ജൂണിലെ ഒന്നാം പാദത്തിൽ എൽ ആൻഡ് ടിയുടെ പ്രതിവർഷ അറ്റാദായം 84 ശതമാനം വർദ്ധിച്ച് 216.2 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 11 ശതമാനം ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 17 ശതമാനം വർദ്ധിച്ച് 1518 കോടി രൂപയായി. 

മഹീന്ദ്രയുടെ പുതിയ എസ്.യു.വി വാഹനങ്ങൾക്കായി സിയാറ്റ് ടായറുകൾ വിതരണം ചെയ്യും

മഹീന്ദ്രയുടെ പുതിയ സെവൻ സീറ്റ് ബൊലേറോ നിയോ വാഹനങ്ങൾക്കായി സിയാറ്റ് ലിമിറ്റഡ് ടയറുകൾ വിതരണം ചെയ്യും. സ്കോർപിയോ, താർ എന്നിവരുമായി പങ്കിട്ട മൂന്നാം തലമുറ ചേസിസിലാണ് എസ്‌യുവി നിർമ്മിച്ചിരിക്കുന്നത്. മികച്ച സ്റ്റിയറിംഗ് നിയന്ത്രണവും ഉയർന്ന ഇന്ധനക്ഷമതയും നൽകുന്ന രീതിയിലാണ് സിയാറ്റിന്റെ ടയറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

880 കോടി രൂപയുടെ വരുമാനം മറച്ചുവച്ചെന്ന ആരോപണം നിഷേധിച്ച് ക്വസ് കോർപ്പ് 

880 കോടി രൂപയുടെ വരുമാനം മറച്ചുവച്ചെന്ന ആരോപണം നിഷേധിച്ച് ക്വസ് കോർപ്പ്. കമ്പനിയുടെ ബെംഗളൂരിലെ രണ്ട് സ്ഥാപനങ്ങളിലായി റെയ്ഡ് നടന്നതിന് പിന്നാലെയാണ് ക്വസ് കോർപ്പ് ഇക്കാര്യം അറിയിച്ചത്. സമയബന്ധിതമായി പൂർണ്ണ വിവരങ്ങൾ കെെമാറുന്നത്  ഉൾപ്പെടെ അധികൃതരുമായി സഹകരിച്ചുവെന്നും ഇതുവരെ ക്ലെയിമുകളൊന്നും ലഭിച്ചിട്ടില്ലെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.   

ഫോട്ടൊവാഷ്യോ റിന്യൂവബിൾ വെഞ്ചേഴ്സിൽ നിന്നും 100 മെഗാവാട്ടിന്റെ സോളാർ അസറ്റ് ഏറ്റെടുത്ത്  ഇന്ത്യ ഗ്രിഡ് ട്രസ്റ്റ്

ഫോട്ടൊവാഷ്യോ റിന്യൂവബിൾ വെഞ്ചേഴ്സിൽ നിന്നും 100 മെഗാവാട്ടിന്റെ സോളാർ അസറ്റ് ഏറ്റെടുത്ത്  ഇന്ത്യ ഗ്രിഡ് ട്രസ്റ്റ്. 660 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ നടത്തിയത്. ഇന്ത്യയിൽ പുനരുപയോഗ ഊർജ ആസ്തികൾ സ്വന്തമാക്കുന്ന ആദ്യത്തെ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ആയി ഇൻഡിഗ്രിഡ് മാറി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement