മഹീന്ദ്ര ആൻഡ് മഹീന്ദ്ര ക്യു 2 ഫലം, അറ്റാദായം 785 ശതമാനം വർധിച്ച് 1,432 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 785 ശതമാനം വർദ്ധിച്ച് വർദ്ധിച്ച് 1,431.7 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 14.7 ശതമാനം വർദ്ധിച്ച് 13,305.4 കോടി രൂപയായി. 99,334 വാഹനങ്ങളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര രണ്ടാം പാദത്തിൽ വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനമാണ് വർധന. അതേസമയം കമ്പനിയുടെ ട്രാക്ടർ വിൽപ്പന അഞ്ച് ശതമാനം ഇടിഞ്ഞ് 88,920 യൂണിറ്റായി.

ഇന്ത്യൻ ഓയിലുമായി സഹകരിക്കാൻ പ്രജ് ഇൻഡസ്ട്രീസ്

ആൽക്കഹോൾ ടു ജെറ്റ് (എടിജെ) ഇന്ധനങ്ങൾ, 1 ജി & 2 ജി എത്തനോൾ, കംപ്രസ്ഡ് ബയോ-ഗ്യാസ് തുടങ്ങിയ ജൈവ ഇന്ധനങ്ങൾ തുടങ്ങിയ മേഖലകളിലെ സാധ്യതകൾ കണ്ടെത്താനായി ധാരണാപത്രത്തിൽ ഒപ്പു വച്ച് പ്രജ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും. ഇത് ഇന്ത്യയിലെ എടിജെ ഇന്ധനത്തിന്റെ ഉത്പാദനവും ഉപയോഗവും വർദ്ധിപ്പിക്കും. മാത്രമല്ല ഇത് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) മാൻഡേറ്റ് അനുസരിച്ച് വിമാനങ്ങളിൽ നിന്ന് പുറന്തള്ളുന്ന വാതകങ്ങളുടെ അളവ് കുറയ്ക്കുകയും ചെയ്യും. ഇരു കമ്പനികളും ചേർന്ന് രാജ്യത്ത് ബയോഡീസൽ, എത്തനോൾ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന ജൈവ ഇന്ധന ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്യും.

എംആർഎഫ് ക്യു 2 ഫലം, അറ്റാദായം 54 ശതമാനം കുറഞ്ഞ് 189 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ എംആർഎഫ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 53.9 ശതമാനം ഇടിഞ്ഞ് 189.06 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 15.62 ശതമാനം വർദ്ധിച്ച് 4,907.81 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 3 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ബേൽ ക്യു 2 ഫലം, അറ്റനഷ്ടം 46 കോടി രൂപയായി കുറഞ്ഞു

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ 46.58 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ (2021 സാമ്പത്തിക വർഷം) 552.38 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 42.6 ശതമാനം വർദ്ധിച്ച് 4,910.62 കോടി രൂപയായി. ജൂലൈ-സെപ്തംബർ പാദത്തിലെ മൊത്തം ചെലവ് 16.2 ശതമാനം വർദ്ധിച്ച് 5,275.39 കോടി രൂപയായി.

വെഹിക്കിൾ ഫിനാൻസിനായി ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ടാറ്റ മോട്ടോഴ്‌സ്

പാസഞ്ചർ വാഹന ഉപഭോക്താക്കൾക്ക് ഫിനാൻസ് ഓപ്‌ഷനുകൾ നൽകുന്നതിനായി ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ടാറ്റ മോട്ടോഴ്‌സ്. ഇതുവഴി മോട്ടോഴ്‌സിന്റെ ഉപഭോക്താക്കൾക്ക് 6.85 ശതമാനം മുതൽ പലിശ നിരക്കിൽ ബാങ്ക് ഓഫ് ഇന്ത്യ വായ്പ നൽകും. വാഹനത്തിൻ്റെ ഇൻഷുറൻസും രജിസ്ട്രേഷനുമടക്കം മൊത്തം വിലയുടെ പരമാവധി 90 ശതമാനം വരെ ഇത്തരത്തിൽ ലഭിക്കും. ന്യൂ ഫോർ എവർ’ ശ്രേണിയിലുള്ള പരമ്പരാഗത കാറുകൾ, എസ്‌യുവികൾ, ഇവികൾ എന്നിവയ്ക്കായി പദ്ധതി വഴി പണം ലഭിക്കും. .

ഇന്ദ്രപ്രസ്ഥ ഗ്യാസ് ക്യു 2 ഫലം, അറ്റാദായം 30 ശതമാനം വർധിച്ച് 400.54 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന്റെ (ഐജിഎൽ) ഏകീകൃത അറ്റാദായം 30 ശതമാനം വർദ്ധിച്ച് വർദ്ധിച്ച് 400.54 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 39 ശതമാനം വർദ്ധിച്ച് 2,005.07 കോടി രൂപയായി. സാമ്പത്തിക വർഷം 2021 ലെ 5.50 എംഎംഎസ്‌സിഎംഡിയുമായി താരതമ്യപ്പെടുത്തുമ്പോൾ സാമ്പത്തിക വർഷം 2022 ലെ രണ്ടാം പാദത്തിൽ പ്രതിദിന വിൽപ്പന 32 ശതമാനം വർദ്ധിച്ച് പ്രതിദിനം ശരാശരി 7.24 ദശലക്ഷം മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ (എംഎംഎസ്‌സിഎംഡി) ആയി.

നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ്റെ ഏറ്റവും കുറഞ്ഞ ലേലക്കാരനായി ഇർകോൺ

നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ്റെ (NHSRCL) 5,142 കോടി രൂപയുടെ ടെൻഡറിൽ ഏറ്റവും കുറഞ്ഞ (L-1) ലേലക്കാരനായി ഇർകോൺ (IRCON) ഇന്റർനാഷണൽ. ഗുജറാത്തിലെ സരോലി ഗ്രാമത്തിനും വഡോദരയ്ക്കും ഇടയിലുള്ള ഇരട്ട-ലൈൻ അതിവേഗ റെയിൽപ്പാതയ്ക്കായുള്ള ട്രാക്കിന്റെ രൂപകൽപ്പന, നിർമ്മാണം എന്നിവയും ട്രാക്കുമായി ബന്ധപ്പെട്ട മറ്റ് ജോലികളും ഉൾപ്പെടുന്നതാണ് പദ്ധതി. 6.5 വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഐഡിഎഫ്‌സി ഗ്യാസ് ക്യു 2 ഫലം, അറ്റാദായം 262 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഐഡിഎഫ്‌സി ലിമിറ്റഡിന്റെ (ഐജിഎൽ) ഏകീകൃത അറ്റാദായം 262.55 കോടി രൂപയായി. കമ്പനി അസോസിയേറ്റുകളിൽ നിന്നും സംയുക്ത സംരംഭങ്ങളിൽ നിന്നും ലാഭ വിഹിതമായി 200 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 146.68 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു.

അതേസമയം ഐഡിഎഫ്‌സി ആൾട്ടർനേറ്റീവ്സ് ലിമിറ്റഡ്, ഐഡിഎഫ്‌സി ട്രസ്റ്റി കമ്പനി ലിമിറ്റഡ്, ഐഡിഎഫ്‌സി പ്രോജക്‌ട്‌സ് ലിമിറ്റഡ് എന്നിവയുടെ ലയനത്തിന് ഐഡിഎഫ്‌സി ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.

പവർ ഗ്രിഡ് ക്യു 2 ഫലം, അറ്റാദായം 9 ശതമാനം വർധിച്ച് 3,376 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഏകീകൃത അറ്റാദായം 9 ശതമാനം വർദ്ധിച്ച് വർദ്ധിച്ച് 3,376.38 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 7 ശതമാനം വർദ്ധിച്ച് 10,514.74 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement