രാജ്യത്തെ 4000 റെയിൽവേ സ്റ്റേഷനുകളിലായി അതിവേഗ വെെഫെെ സംവിധാനം ആരംഭിച്ച് റെയിൽടെൽ
റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ രാജ്യത്തെ 4000 റെയിൽവേ സ്റ്റേഷനുകളിലായി അതിവേഗ പെയ്ഡ് വൈഫൈ ആരംഭിച്ചു. ഇതിലൂടെ പ്രതിവർഷം 15 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്ന് കമ്പനി കണക്ക് കൂട്ടുന്നു. അതേസമയം ബി.എസ്.എൻ.എല്ലിൽ നിന്ന് 25.46 കോടി രൂപയുടെ മുൻകൂർ ഓർഡർ ലഭിച്ചതായി റെയിൽടെൽ കോർപ്പറേഷൻ അറിയിച്ചു.
1.45 ബില്യൺ ഡോളറിന് യുകെ കമ്പനി ക്യാപ്കോ ഏറ്റെടുക്കാനൊരുങ്ങി വിപ്രോ
ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് സ്പേസ് കൺസൾട്ടൻസി സ്ഥാപനമായ ക്യാപ്കോയെ 1.45 ബില്യൺ ഡോളറിന് ഏറ്റെടുക്കുമെന്ന് അറിയിച്ച് വിപ്രോ. ആഗോള ബാങ്കിംഗ്, ധനകാര്യ സേവന വ്യവസായത്തിന് ഡിജിറ്റൽ, കൺസൾട്ടിംഗ്, സാങ്കേതിക സേവനങ്ങൾ നൽകുന്ന ഒരു മാനേജ്മെന്റ് ആൻഡ് ടെക്നോളജി കൺസൾട്ടൻസി സ്ഥാപനമാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാപ്കോ. വിപ്രോ ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ ഏറ്റെടുക്കലാണിത്.
അശോക ഹൈവേയുടെ 49 ശതമാനം ഓഹരികൾ ഏറ്റെടുക്കാനൊരുങ്ങി
അശോക ബിൽഡ്കോൺ ലിമിറ്റഡ്
അശോക ഹൈവേയിലുള്ള ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ 49 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനായി അശോക ബിൽഡ്കോൺ ലിമിറ്റഡ് കരാറിൽ ഒപ്പുവച്ചു. 35.98 കോടി രൂപയ്ക്കാണ് ഓഹരി വാങ്ങുക. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചാൽ ഇടപാട് പൂർത്തിയാകും.
ഫെെബർ നെറ്റുവർക്കുകളുടെ വിപുലീകരണത്തിന് ടിസിഎസുമായി
കെെകോർത്ത് വോഡഫോൺസിഗോ
ഫെെബർ നെറ്റുവർക്കുകളുടെ വിപുലീകരണത്തിനായി ടാറ്റാ കൺസൾട്ടൻസി സർവീസസ് വോഡഫോൺസിഗോ ബി.വി. നെതർലാന്റുമായി കരാറിൽ ഏർപ്പെട്ടു. ഇതിലൂടെ വരിക്കാർക്ക് മികച്ച സേവനം ലഭ്യമാക്കാൻ സാധിക്കുമെന്ന് കമ്പനി പറഞ്ഞു.
ദിലീപ് ബിൽഡ്കോണിന് മഹാനദി കോൾഫീൽഡ് ലിമിറ്റഡിൽ നിന്നും 36,900 കോടി രൂപയുടെ പദ്ധതി ലഭിച്ചു
ദിലീപ് ബിൽഡ്കോണിന് മഹാനദി കോൾഫീൽഡ് ലിമിറ്റഡിൽ നിന്നും 36,900 കോടി രൂപയുടെ പദ്ധതിക്കായി കത്ത് ലഭിച്ചു. ഒഡീഷയിലെ സിയാർമൽ ഓപ്പൺ കാസ്റ്റ് പദ്ധതിയുടെ വികസനവും പ്രവർത്തനവും ഇതിന്റെ ഭാഗമാകും. 36,819.07 കോടി രൂപയാണ് കരാറിന്റെ മൂല്യം. 25 വർഷമാണ് കരാറിന്റെ കാലാവധി.
ഐ.ഇ.എക്സിന്റെ പ്രതിവർഷ വോളിയം ഫെബ്രുവരിയിൽ 50 ശതമാനം വളർച്ച കെെവരിച്ചു
ഐ.ഇ.എക്സിന്റെ വെെദ്യുതി വിപണിയുടെ പ്രതിവർഷ വോളിയം ഫെബ്രുവരി മാസം 50 ശതമാനം വർദ്ധിച്ച് 6769 മില്ല്യൺ യൂണിറ്റായി.
ഡിമാൻഡ്-സപ്ലൈ ബാലൻസ് എന്നിവ പരിഹരിക്കുന്നതിനും വിതരണ യൂട്ടിലിറ്റികൾക്കും വ്യാവസായിക ഉപഭോക്താക്കൾക്കും വൈദ്യുതി ലഭ്യമാക്കുന്നതിനും ഐ.ഇ.എക്സിന്റെ വൈദ്യുതി വിപണി നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
MTAR Tech IPO: രണ്ടാം ദിനം 10.27 തവണ സബ്സ്ക്രിപ്ഷൻ രേഖപ്പെടുത്തി
എം.ടി.എ.ആർ ടെക്ക് ഐ.പി.ഒ രണ്ടാം ദിനം 10.27 തവണ സബ്സ്ക്രൈബു ചെയ്യപ്പെട്ടു. വിതരണത്തിനായി നൽകിയ 72.60 ലക്ഷം ഷെയറുകൾക്ക് വേണ്ടി 7.45 കോടി അപേക്ഷകൾ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 16.55 തവണ സബ്സ്ക്രൈബു ചെയ്യപ്പെട്ടു.
ഐ.പി.ഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ടെസ്റ്റോസ്റ്റിറോൺ ജെല്ലിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം ലഭിച്ചതായി അലംബിക് ഫാർമ
ടെസ്റ്റോസ്റ്റിറോൺ ജെല്ലിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അന്തിമ അംഗീകാരം ലഭിച്ചതായി അലംബിക് ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു.

