പ്രധാനതലക്കെട്ടുകൾ
India Cements: കമ്പനിയുടെ സാമ്പത്തിക ഫലങ്ങളെ പറ്റി ചർച്ച ചെയ്യുന്നതിനായി ഓഫിഷ്യൽസ് ഫെബ്രുവരി 11 ന് നിക്ഷേപകരുമായും വിശകലന വിദഗ്ധരുമായും കൂടികാഴ്ച നടത്തും.
Trent: മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 113.78 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ അറ്റാദായം 64.03 കോടി രൂപ മാത്രമായിരുന്നു. വരുമാനം 1499.08 കോടി രൂപയായി വർദ്ധിച്ചു.
Torrent Power: ബ്ലൂ ഡയമണ്ട് പ്രോപ്പർട്ടീസ്, ബൽറാംപൂർ ചിനി എന്നിവയിൽ നിന്ന് 25 മെഗാവാട്ട് സോളാർ പവർ പ്ലാന്റ് കമ്പനി ഏറ്റെടുത്തു.
Tata Chemicals: മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 300.98 കോടി രൂപയായി ഉയർന്നു. പോയവർഷം ഇതേകാലയളവിൽ അറ്റാദായം 160.85 കോടി രൂപയായിരുന്നു. വരുമാനം 3141.58 കോടി രൂപയായി ഉയർന്നു.
Zomato: : മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റനഷ്ടം 63.2 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ നഷ്ടം 352.6 കോടി രൂപയായിരുന്നു. വരുമാനം 1112 കോടി രൂപയായി ഉയർന്നു.
Bajaj Finserv: കമ്പനിയുടെ സാമ്പത്തിക ഫലങ്ങളെ പറ്റി ചർച്ച ചെയ്യുന്നതിനായി ഓഫിഷ്യൽസ് ഫെബ്രുവരി 11 ന് നിക്ഷേപകരുമായും വിശകലന വിദഗ്ധരുമായും കൂടികാഴ്ച നടത്തും.
Sun TV Network: മൂന്നാം പാദത്തിൽ അറ്റാദായം 457.39 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ അറ്റാദായം 441.82 കോടി രൂപയായിരുന്നു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17532 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി. കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയ സൂചിക 17600ന് അടുത്തായി പോസിറ്റീവായി അസ്ഥിരമായി കാണപ്പെട്ടു. തുടർന്ന് 142 പോയിന്റുകൾ/0.81 ശതമാനം മുകളിലായി 17606 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി നേരിയ ഗ്യാപ്പ് അപ്പിൽ 38717 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നേരിയ തോതിൽ താഴേക്ക് വീണെങ്കിലും പിന്നീട് തിരികെ കയറി. എങ്കിലും 39200 മറികടക്കാനായില്ല. തുടർന്ന് 400 പോയിന്റുകൾ/ 1.03 ശതമാനം മുകളിലായി 39010 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഓട്ടോ ഒഴികെ എല്ലാ മേഖലാ സൂചികകളും ലാഭത്തിൽ അടച്ചു.
യൂഎസ്, വിപണികൾ ഇന്നലെ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെട്ടു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു. നിക്കി ലാഭത്തിലാണുള്ളത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ നഷ്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 17,435-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,540, 17,470, 17,435, 17,380, 17,330 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.17,630, 17,690, 17,740, 17,780, 17,820 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 38,850, 38,720, 38,600, 38,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,200, 39,330, 39,500, 39,700 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
17600ൽ നിഫ്റ്റിക്ക് നല്ല സ്ട്രാഡിൽ ഉള്ളതായി കാണാം. നിഫ്റ്റിയിൽ 18,000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17400 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 40000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 38000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 39000ൽ സ്ട്രാഡിൽ രൂപപ്പെട്ടിട്ടുള്ളതായും കാണാം.
വിക്സ് 17.7 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1730 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2730 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ഇന്നലത്തെ ആർബിഐയുടെ ധനനയം തീരുമാനം ഏറെ നിർണായകമായിരുന്നു. റിപ്പോ നിരക്ക് നിലനിർത്തി കൊണ്ട് റിവേഴ്സ് റിപ്പോ നിരക്ക് വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തൽക്കാലം റിവേഴ്സ് റിപ്പോ നിരക്ക് വർധിപ്പിക്കാതെ അനുനയ നിലപാട് തുടരുകയാണെന്ന് ഗവർണർ പറഞ്ഞു. ഇത് വിപണിയുടെ മുന്നേറ്റത്തിന് കാരണമായെന്ന് പറയാം.
യുഎസ് സിപിഐ പണപ്പെരുപ്പം 7.5 ശതമാനമായി രേഖപ്പെടുത്തി. 7.2 ശതമാനം മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. ഇത് 40 വർഷത്തെ ഉയർന്ന നിലയിലാണ്. തൊഴിലവസരങ്ങളുടെ ഡാറ്റയും മികച്ചതായിരുന്നു, ഇത് ഫെഡറൽ പലിശ നിരക്ക് വർധിപ്പിക്കാൻ സമയമായെന്ന് സൂചിപ്പിക്കുന്നു. ഇതിനൊപ്പം തന്നെ യുഎസിലെ പത്ത് വർഷത്തെ ബോണ്ട് വരുമാനം ഇന്നലെ 2 ശതമാനമായി ഉയർന്നു. 2019 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ഇത് സംഭവിക്കുന്നത്. ഇതേതുടർന്ന് യുഎസ് വിപണി താഴേക്ക് വീണു.
പ്രൈസ് ആക്ഷനിലേക്ക് നോക്കിയാൽ 17800 എന്നത് വളരെ പ്രധാനപ്പെട്ട ഒരു നിലയാണ്. സമാനമായി 39450 എന്ന നില ബാങ്ക് നിഫ്റ്റിയിലും പരിഗണിക്കാം. വിപണിയിൽ ശക്തമായ ഒരു മുന്നേറ്റം ഉണ്ടാകുമോ എന്ന് നോക്കേണ്ടതുണ്ട്. നിഫ്റ്റി ഇപ്പോൾ 50 ദിവസത്തെ ഇഎംഎയ്ക്ക് മുകളിലാണുള്ളത്. ആഗോള വിപണികളിലെ ലാഭമെടുപ്പിനെ തുടർന്ന് ഇന്ത്യൻ വിപണി കീഴടങ്ങുമോ എന്ന് കണ്ട് തന്നെ അറിയണം.
മുകളിലേക്ക് നീങ്ങിയാൽ നിഫ്റ്റിയിൽ 17540-17640 എന്ന നില ശ്രദ്ധിക്കാവുന്നതാണ്. താഴേക്ക് 17430 ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

