ഹൈഡ്രജൻ ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കരാറിൽ ഒപ്പുവച്ച് ലാർസൻ ആൻഡ് ടൂബ്രോയും റിന്യൂ പവറും
ഇന്ത്യയിലും അയൽരാജ്യങ്ങളിലുമുള്ള 2 ബില്യൺ ഡോളറിന്റെ ഗ്രീൻ ഹൈഡ്രജൻ ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള കരാറിൽ ഒപ്പുവച്ച് ലാർസൻ ആൻഡ് ടൂബ്രോയും (എൽ ആൻഡ് ടി) റിന്യൂ പവറും. കരാർ പ്രകാരം എൽ ആൻഡ് ടിയും റിന്യൂവും സംയുക്തമായി ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ വികസിപ്പിക്കുകയും സ്വന്തമാക്കുകയും നടപ്പിലാക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാന ആശങ്കകൾക്കിടയിലും പരിസ്ഥിതി സൗഹാർദ്ധ ഇന്ധനത്തിലേക്കുള്ള മാറ്റത്തിന്റെ പരമാവധി പ്രയോജനം നേടുന്നതിന് പങ്കാളിത്തം സഹായിക്കും.
ജനുവരി മുതൽ വില വർദ്ധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി
നിർമാണ ചെലവുകൾ വർദ്ധിച്ചതോടെ 2022 ജനുവരിയിൽ വാഹന വില വർധിപ്പിക്കാൻ ഒരുങ്ങി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ). വിവിധ മോഡലുകളുടെ വില കമ്പനി വർധിപ്പിക്കും. ഈ വർഷം മാർച്ച്, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ എംഎസ്ഐഎൽ മോഡലുകളുടെ വില കമ്പനി വർധിപ്പിച്ചിരുന്നു.
സുന്ദരം ക്ലേട്ടൺ ലിമിറ്റഡുമായി പ്രവർത്തിക്കാൻ ഒരുങ്ങി ആൾട്ടിസോൺ ഐഎൻസി.
ഇന്ത്യയിലെയും വടക്കേ അമേരിക്കയിലെയും എല്ലാ എസ്‌സിഎൽ പ്ലാന്റുകളിലുമുള്ള സെല്ലുകൾ കാസ്റ്റുചെയ്യുന്നതിലും മെഷീനിംഗ് ചെയ്യുന്നതിലും ഡിജിറ്റൽ ഫാക്ടറിയുടെ വിന്യാസം വർദ്ധിപ്പിക്കുന്നതിനായി സുന്ദരം ക്ലേട്ടൺ ലിമിറ്റഡുമായി പ്രവർത്തിക്കാൻ ഒരുങ്ങി ആൾട്ടിസോൺ ഐഎൻസി. ക്ലൗഡ് അധിഷ്‌ഠിത സ്‌മാർട്ട് മാനുഫാക്‌ചറിംഗ് പ്ലാറ്റ്‌ഫോമാണ് യുഎസ് ആസ്ഥാനമായുള്ള ആൾട്ടിസോണിന്റെ ഡാടോണിസ് ഡിജിറ്റൽ ഫാക്ടറി.
45 കോടി രൂപയ്ക്ക് ഡോഡ്ജ് ബിസിനസിന്റെ വിൽപ്പന പൂർത്തിയാക്കി എബിബി ഇന്ത്യ
ഡോഡ്ജ് ഇൻഡസ്ട്രിയൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് (ഡിഐഐപിഎൽ) മെക്കാനിക്കൽ പവർ ട്രാൻസ്മിഷൻ ഡിവിഷൻ (ഡോഡ്ജ് ബിസിനസ്) വിൽക്കുന്നത് പൂർത്തിയാക്കി എബിബി ഇന്ത്യ ലിമിറ്റഡ്. 44.58 കോടി രൂപയ്ക്കാണ് വിൽപന. ഉയർന്ന നിലവാരത്തിലുള്ള പ്രിസിഷൻ ബെയറിംഗുകളുടെയും ഉൽപന്നങ്ങളുടെയും അന്തർദേശീയ നിർമ്മാതാവും വിപണനക്കാരനുമായ ആർബിസി ബെയറിംഗ്സ് ഇൻകോർപ്പറേറ്റഡിന്റെ ഒരു അനുബന്ധ സ്ഥാപനമാണ് ഡിഐഐപിഎൽ.
ആദ്യം 7 സംസ്ഥാനങ്ങളിൽ അവതരിപ്പിക്കാൻ ഒരുങ്ങി കാഡില ഹെൽത്ത്‌കെയറിന്റെ കോവിഡ് വാക്‌സിൻ
മഹാരാഷ്ട്രയും പശ്ചിമ ബംഗാളും ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ കാഡില ഹെൽത്ത് കെയർ ലിമിറ്റഡിന്റെ കോവിഡ് -19 വാക്സിൻ സൈക്കോവ് ഡി അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. കമ്പനി ഡിസംബറോടെ കേന്ദ്രത്തിന് ഒരു കോടി ഡോസ് വാക്സിൻ സർക്കാറിന് വിതരണം ചെയ്യും. കാഡില ഹെൽത്ത്‌കെയർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനാണ് സൈക്കോവ് ഡി. വേദനയില്ലാത്ത വാക്‌സിനേഷനായി സൂചി ഇല്ലാത്ത ആപ്ലിക്കേറ്ററായ ഫാർമജെറ്റ് ഉപയോഗിച്ച് നൽകപ്പെടുന്ന ആദ്യത്തെ കോവിഡ്-19 വാക്‌സിൻ കൂടിയാണിത്.
നവംബറിൽ 1,022 കോടി രൂപയുടെ ഏറ്റവും ഉയർന്ന വായ്പ വിതരണം ചെയ്ത് ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ്
നവംബറിൽ 1.6 ലക്ഷം ഇരുചക്രവാഹനങ്ങൾക്കായി 1,022 കോടി രൂപയുടെ ഏറ്റവും ഉയർന്ന വായ്പ വിതരണം ചെയ്ത് ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ്. തുടർച്ചയായ രണ്ടാമത്തെ നവംബറിലാണ് നോൺ-ബാങ്കിംഗ് ഫിനാൻസിംഗ് കമ്പനിയായ ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് 1,000 കോടി രൂപ വിതരണം ചെയ്യുന്നത്.
300 കോടി രൂപയുടെ ഓർഡറുകൾ ഉറപ്പിച്ച് സികിപ്പർ
പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (പിജിസിഐഎൽ) നിന്ന് ട്രാൻസ്മിഷൻ ടവറുകൾക്കായി 115 കോടി രൂപയുടെ ഓർഡർ നേടി സ്‌കിപ്പർ ലിമിറ്റഡ്. അതേസമയം കമ്പനിയുടെ എഞ്ചിനീയറിംഗ് ബിസിനസ്സിന് ലാറ്റിനമേരിക്ക, മിഡിൽ ഈസ്റ്റ്, പശ്ചിമേഷ്യ, ദക്ഷിണേഷ്യൻ വിപണികളിലുടനീളമുള്ള നിരവധി ടി ആൻഡ് ഡി പ്രോജക്ടുകൾക്കായി 185 കോടി രൂപയുടെ ട്രാൻസ്മിഷൻ ടവറുകളുടെ കയറ്റുമതി ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള ടെലികോം ടവറുകളുടെ കയറ്റുമതി ഓർഡറുകളും കമ്പനി നേടിയിട്ടുണ്ട്.
ഇന്ത്യൻ ആർമിയിൽ നിന്നും 471 കോടി രൂപയുടെ ഓർഡർ നേടി
IGLA – 1M മിസൈലുകളുടെ നവീകരണത്തിനായി 471.41 കോടി രൂപയുടെ കരാർ ഇന്ത്യൻ സൈന്യവുമായി ഒപ്പുവച്ച് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്. നവീകരണം മിസൈലുകളുടെ ആയുസ്സ് 10 വർഷം വർദ്ധിപ്പിക്കും.ഗൈഡഡ് മിസൈലുകൾ, അണ്ടർവാട്ടർ ആയുധങ്ങൾ, വായുവിലൂടെയുള്ള ആയുധങ്ങൾ, ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ, ലൈഫ് സൈക്കിൾ സപ്പോർട്ട് എന്നിവയുടെ നിർമ്മാണവും വിതരണവും ബിഡിഎൽ നിർവ്വഹിക്കും.
നവംബറിൽ വിതരണത്തിൽ 17% വർധന രേഖപ്പെടുത്തി മഹീന്ദ്ര ഫിനാൻസ്
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ വാർഷിക വിതരണം 17 ശതമാനം വർദ്ധിച്ച് 2,500 കോടി രൂപയായി വർധിച്ചു. ശേഖരണ കാര്യക്ഷമത 2020 നവംബറിലെ 84 ശതമാനവും 2021 ഒക്ടോബറിലെ 91 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2021 നവംബറിൽ 94 ശതമാനമായി വർദ്ധിച്ചു. ഡിസംബറിലും ഈ പോസിറ്റീവ് ട്രെൻഡ് തുടരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

