ഇലക്ട്രിക് വാഹനങ്ങൾക്കായി ഇന്ത്യയിൽ മദർ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങി അശോക് ലെയ്‌ലാൻഡ്

ഇലക്ട്രിക് വാഹനങ്ങൾക്കായി ഇന്ത്യയിൽ മദർ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങി അശോക് ലെയ്‌ലാൻഡ്. കമ്പനിയുടെ യുകെയിലെ അനുബന്ധ സ്ഥാപനമായ സ്വിച്ചിന്റെ  പിന്തുണയോടെയാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുക. അശോക് ലെയ്‌ലാൻഡിന്റെ മുഴുവൻ ഇവി ബിസിനസും സ്വിച്ചിലേക്ക് മാറ്റും.

എസ്.ജെ.വി.എൻ ക്യു 4 ഫലം, അറ്റാദായം 55 ശതമാനം വർദ്ധിച്ച് 620 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ എസ്.ജെ.വി.എൻ അറ്റാദായം 55 ശതമാനം വർദ്ധിച്ച് 620 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 213.7 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 54.17 ശതമാനം വർദ്ധിച്ച് 1084.96 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 0.40 രൂപ വീതം കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചു.

ഷാലിമാർ പെയിന്റ്സ് ക്യു 4 ഫലം, അറ്റ നഷ്ടം 28.45 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഷാലിമാർ പെയിന്റ്സ് 28.45 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 22.29 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മൊത്തം ആദായം 40.9 ശതമാനം വർദ്ധിച്ച് 118.48 കോടി രൂപയായി. 

മക്ലിയോഡ് റസ്സലിന്റെ 70 ലക്ഷം ഓഹരികൾ ഏറ്റെടുത്ത് ഇൻഡസ്ഇൻഡ് ബാങ്ക്

തേയില കമ്പനിയായ മക്ലിയോസ് റസ്സലിന്റെ 70 ലക്ഷം ഓഹരികൾ ഏറ്റെടുത്ത് ഇൻഡസ്ഇൻഡ് ബാങ്ക്. പണയം വച്ച ഓഹരികൾ തിരികെയെടുക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് കമ്പനിക്ക് ഓഹരികൾ വിൽക്കേണ്ടി വന്നത്. 

യുഎസിൽ എച്ച്ഐവി അണുബാധയ്ക്കെതിരായ മരുന്ന് അവതരിപ്പിച്ച് ലുപിൻ 

യുഎസ് വിപണിയിൽ എംട്രിസിറ്റബിൻ, ടെനോഫോവിർ ഡിസോപ്രോക്‌സിൽ ഫ്യൂമറേറ്റ് ടാബ്‌ലെറ്റുകൾ അവതരിപ്പിച്ച് ലുപിൻ ലിമിറ്റഡ്. എച്ച്.ഐ.വി വൺ രോഗബാധയ്ക്കുള്ള ചികിത്സയ്ക്കായാണ് മരുന്ന് അവതരിപ്പിച്ചിരിക്കുന്നത്. എച്ച്.ഐ.വി അണുബാധ തടയാനും മരുന്ന് ഉപയോഗിക്കാം.

എഥനോൾ ശേഷി വർദ്ധിപ്പിക്കുന്നതിനായി 450 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ശ്രീ രേണുക ഷുഗർസ്

എഥനോൾ ശേഷി വർദ്ധിപ്പിക്കുന്നതിനായി 450 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ശ്രീ രേണുക ഷുഗർസ്. പ്രതിദിനം 430 കിലോ ലിറ്ററിൽ നിന്ന് 1,400 കിലോ ലിറ്ററിലേക്ക് എഥനോൾ ശേഷി വർദ്ധിപ്പിക്കാനുള്ള നിർദ്ദേശത്തിന് കമ്പനി ബോർഡ് അംഗീകാരം നൽകി. 2025 ഓടെ എഥനോൾ ബ്ലെഡിംഗ് 20 ശതമാനം ആക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് കമ്പനിയുടെ പുതിയ നടപടി.

ഫിനോലെക്സ് ഇൻഡസ്ട്രീസ് ക്യു 4 ഫലം, അറ്റാദായം 409 ശതമാനം വർദ്ധിച്ച് 298 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഫിനോലെക്സ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 409 ശതമാനം വർദ്ധിച്ച് 298 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 15.2 ശതമാനമായി വർദ്ധിച്ചു. മൊത്തം പ്രതിവർഷ ആദായം 64 ശതമാനം വർദ്ധിച്ച് 1262.88 കോടി രൂപയായി.

അലുവാലിയ കോൺട്രാക്റ്റ്സ് ക്യു 4 ഫലം, അറ്റാദായം 508 ശതമാനം വർദ്ധിച്ച് 37.05 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ അലുവാലിയ കോൺട്രാക്റ്റ്സിന്റെ പ്രതിവർഷ അറ്റാദായം 508.4 ശതമാനം വർദ്ധിച്ച് 37.05 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 151.7 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 38.6 ശതമാനം വർദ്ധിച്ച് 761.70 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement