സെപ്റ്റംബറിൽ 53.7 ആയി ഉയർന്ന് നിർമാണ പിഎംഐ

തുടർച്ചയായ മൂന്നാം മാസവും ഇന്ത്യയുടെ നിർമാണ രം​ഗം മുന്നേറുന്നു. ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ മാനുഫാക്ച്വറിം​ഗ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് സെപ്റ്റംബറിൽ 53.7 ആയി രേഖപ്പെടുത്തി. ആഗസ്റ്റിൽ ഇത് 52.3 ആയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചത് കമ്പനികൾക്ക് നേട്ടമുണ്ടാക്കിയതായാണ് വിലയിരുത്തൽ. എന്നാൽ അസംസ്കൃത വസ്തുക്കളുടെ വില വർധനവ്, ഇന്ധന വില വർധനവ്, ​ഗതാ​ഗത ചിലവ് എന്നിവ ചിലവ് അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്താൻ കാരണമായിട്ടുണ്ട്.

ആഗസ്റ്റിലെ ഓട്ടോ വിൽപ്പന കണക്കുകൾ പ്രസ്ദ്ധീകരിച്ചു

2021 സെപ്റ്റംബറിൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന 34 ശതമാനം കുറഞ്ഞ് 86,380 യൂണിറ്റായി. യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പന 43 ശതമാനമായും കയറ്റുമതി 14.8 ശതമാനമായും കുറഞ്ഞു.

പാസഞ്ചർ വാഹന വിൽപ്പനയിൽ 8.16 ശതമാനം കുറവ് രേഖപ്പെടുത്തി ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡ്. ഇതാടെ സെപ്റ്റംബറിലെ വിൽപന 25,370 യൂണിറ്റായി കുറഞ്ഞു. അതേസമയം വ്യാവസായിക വാഹന വിൽപ്പന 11.6 ശതമാനം വർധിച്ച് 33,258 യൂണിറ്റായിട്ടുണ്ട്. ആഭ്യന്തര വിൽപ്പന 9.16% ഉയർന്ന് 59,156 യൂണിറ്റാവുകയും ചെയ്തു.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോ സെഗ്‌മെന്റ് വിൽപ്പനയിൽ 8% ഇടിവ് രേഖപ്പെടുത്തി 28,112 യൂണിറ്റായി കുറഞ്ഞു. അതേസമയം എം & എമ്മിന്റെ കാർഷിക ഉപകരണ വിൽപ്പന 89% വർധിച്ച് 40,331 യൂണിറ്റായി.

ബജാജ് ഓട്ടോ ലിമിറ്റഡിന്റെ വിൽപ്പന  സെപ്റ്റംബറിൽ 7.7% വർദ്ധിച്ച് 4,02,021 യൂണിറ്റായി. അതേസമയം,  ട്രാക്ടർ വിൽപ്പനയിൽ 54.8% വർദ്ധനവാണ് രേഖപ്പെടുത്തിയത്.  8,816 ലക്ഷം യൂണിറ്റായി ഇത് വർധിച്ചു.

യുഎസിൽ എവറോലിമസ് ടാബ്‌ലെറ്റുകൾ പുറത്തിറക്കി നാറ്റ്കോ ഫാർമ

യുഎസ് വിപണിയിൽ 10 എംജി എവറോലിമസ് ടാബ്‌ലെറ്റുകൾ പുറത്തിറക്കി നാറ്റ്കോ ഫാർമ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് പാർട്ണറായ ബ്രെക്കെൻറിഡ്ജ് ഫാർമസ്യൂട്ടിക്കൽ ഐഎൻസി. ചിലതരം കാൻസറുകൾക്കും, ട്യൂമറുകൾക്കും അപസ്മാരത്തിനും മരുന്നായിട്ടാണ് എവറോലിമസ് ടാബ്‌ലെറ്റുകൾ ഉപയോ​ഗിക്കുന്നത്.  2021 ജൂലൈയിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 392 മില്യൺ ഡോളറിന്റെ (2, 2,905 കോടി രൂപ) വാർഷിക വിൽപ്പന മരുന്നിനുണ്ടായിട്ടുണ്ട്.

ബായ്‌ഷോർ ഫാർമയുടെ 20 ശതമാനം ഓഹരികൾ ഇപ്ക ലാബിന്

ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ബേഷോർ ഫാർമസ്യൂട്ടിക്കൽസ് എൽ‌എൽ‌സിയുടെ 20% ‌ഓഹരികൾ യുഎസ്എ ഇപ്ക ഫാർമസ്യൂട്ടിക്കൽസ് ഐഎൻസി സ്വന്തമാക്കി. 1.2 മില്യൺ ഡോളറിനാണ് (8. 8.90 കോടി രൂപ) ഓഹരികൾ സ്വന്തമാക്കിയത്. ഇതോടു കൂടി ബേഷോർ ഫാർമ  ഐപിസിഎ ഫാർമസ്യൂട്ടിക്കൽസ് ഇൻകോർപ്പറേഷന്റെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായി മാറി.

സെപ്റ്റംബറിൽ 59 ശതമാനം വളർച്ച രേഖപ്പെടുത്തി ഐഇഎക്സ് പവർ മാർക്കറ്റ്

2021 സെപ്റ്റംബറിൽ 8,997 മെഗാ യൂണിറ്റ് വൈദ്യുതി വിൽപന രേഖപ്പെടുത്തി ഇന്ത്യൻ എനർജി എക്സ്ചേഞ്ച്. 59% വളർച്ചയാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ പാദത്തിൽ വൈദ്യുതി വിപണിയുടെ വോള്യം മുൻ വർഷത്തെ അപേക്ഷിച്ച് 57 ശതമാനം ഉയർന്ന്  25,857 എംയു ആയി രേഖപ്പെടുത്തി.

യുഎസ് ആസ്ഥാനമായുള്ള സിമെനോയുമായി കരാറിൽ ഏർപ്പെട്ട് വിഎസ്ടി ടില്ലേഴ്സ് ട്രാക് ടേഴ്സ്

ഇലക്ട്രിക് ട്രാക്ടറിനായി ഇന്റ​ഗ്രേറ്റഡ് ട്രാക്ടർ പവർട്രെയിൻ വികസിപ്പിക്കാൻ യുഎസ് ആസ്ഥാനമായുള്ള സിമെനോ ഇൻകോർപ്പറേഷനുമായി കരാറിൽ ഏർപ്പെട്ട് വിഎസ്ടി ടില്ലേഴ്സ് ട്രാക്ടേഴ്സ് ലിമിറ്റഡ് (വിടിടിഎൽ). ഇന്ത്യയിലെ മുൻനിര കാർഷിക യന്ത്ര നിർമാതാക്കളാണ്  വിഎസ്ടി ടില്ലേഴ്സ് ട്രാക് ടേഴ്സ്. പവർ ടില്ലർ വിഭാഗത്തിൽ 54% മാർക്കറ്റ് ഷെയറും കോംപാക്ട് ട്രാക്ടർ വിഭാഗത്തിൽ 10% മാർക്കറ്റ് ഷെയറും വിഎസ്ടിക്കാണ്.

2022 സാമ്പത്തിക വർഷത്തിൽ 47 മില്ല്യൺ ടൺ ഇരുമ്പയിര് ഉത്പാദനം ലക്ഷ്യമിട്ട് എൻഎംഡിസി

നടപ്പ് സാമ്പത്തിക വർഷത്തിൽ 47 മില്ല്യൺ ടൺ ഇരുമ്പയിര് ഉത്പാദനം ലക്ഷ്യമിട്ട് എൻഎംഡിസി ലിമിറ്റഡ്. മൂലധനത്തിനായി കമ്പനി 3,720 കോടി രൂപ ചെലവഴിക്കും. 2020 സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ എൻഎംഡിസിയുടെ 2021 സെപ്റ്റംബറിലെ മൊത്തം ഉൽപാദനം 1.83 മില്ല്യണ്‌‍ ടണ്ണിൽ നിന്ന് 2.69 ദശലക്ഷം ടണ്ണായി ഉയർന്നു.

മാർവാറിലെ പ്ലാന്റിൽ ഉത്പാദനം ആരംഭിച്ച് അംബുജ സിമന്റ്സ്

അംബുജ സിമന്റ്സ് ലിമിറ്റഡ് രാജസ്ഥാനിലെ മാർവാർ ഗ്രീൻഫീൽഡ് പ്ലാന്റിൽ ക്ലിങ്കറിന്റെയും സിമന്റിന്റെയും വാണിജ്യതലത്തിലുള്ള ഉത്പാദനം ആരംഭിച്ചു. ഏകദേശം 2,350 കോടി രൂപയാണ് പദ്ധതിയുടെ നിക്ഷേപം. ഇത് അംബുജ സിമന്റിന്റെ ക്ലിങ്കർ ഉത്പാദന ശേഷി  പ്രതിവർഷം 3 മില്ല്യൺ ടൺ (എംടിപിഎ) വർധിപ്പിക്കും, സിമന്റ് വിൽപ്പന  5 എംടിപിഎ ആയി വർധിക്കും.

ഐപിഒ വഴി 8,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഓയോ

പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 8,430 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഓയോ. ഇതിനായി കമ്പനി സെബിക്ക് അപേക്ഷ നൽകി. 7000 കോടി രൂപയുടെ ഫ്രെഷ് ഇഷ്യുവും 1430 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഐപിഒയുടെ ഭാഗമാകും. സിബി ഇൻസൈറ്റ്സിന്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ സ്റ്റാർട്ടപ്പാണ് ഓയോ. അടുത്ത വർഷം ആദ്യത്തോടെ കമ്പനി ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement