സ്‌പൈസ് ജെറ്റ് ക്യു 3 ഫലങ്ങൾ; അറ്റാദായം 23 കോടിയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ സ്‌പൈസ് ജെറ്റ് ലിമിറ്റഡിന്റെ അറ്റാദായം 23.28 കോടിരൂപയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 59.96 കോടിയുടെ അറ്റനഷ്ടം കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേകാലയളവിൽ അതിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 33.95% വർധിച്ച് 2259 കോടി രൂപയായി. സീറ്റ് കിലോമീറ്ററുകളുടെ അടിസ്ഥാനത്തിൽ എയർലൈനിന്റെ ശേഷി 78% വർദ്ധിച്ചപ്പോൾ, ഫ്‌ലൈറ്റ് പുറപ്പെടൽ 59% വർദ്ധിച്ചു.

ടിക്കാരിയയിലെ ഗ്രൈൻഡിംഗ് യൂണിറ്റ് കമ്മീഷൻ ചെയ്ത് എസിസി

ഉത്തർപ്രദേശിലെ ടിക്കാരിയയിൽ ഗ്രൈൻഡിംഗ് യൂണിറ്റ് കമ്മീഷൻ ചെയ്ത് സിമന്റ് നിർമ്മാതാക്കളായ എസിസി ലിമിറ്റഡ്. പ്രതിവർഷം 1.6 ദശലക്ഷം ടൺ (എംടിപിഎ) ആണ് യൂണിറ്റിന്റെ ശേഷി. ഇതോടെ ടിക്കാരിയയിലെ കമ്പനിയുടെ മൊത്തം ശേഷി 3.91 എംടിപിഎ ആയി ഉയരും. കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടുള്ള പരിസ്ഥിതി സൗഹൃദ സിമന്റ് ഉൽപന്നങ്ങൾ നിർമിക്കുന്നതാണ് പുതിയ സൗകര്യം.

കാർഷിക മൂല്യ ശൃംഖലാ പങ്കാളികൾക്ക് ഇ-നാമിൽ ഡിജിറ്റൽ ഇടപാടുകൾ സുഗമമാക്കാൻ ഒരുങ്ങി ഇൻഡസ്ഇൻഡ് ബാങ്ക്

നാഷണൽ അഗ്രികൾച്ചർ മാർക്കറ്റ് (ഇ-നാം) പോർട്ടലിൽ ഡിജിറ്റൽ ശേഖരണവും സെറ്റിൽമെന്റ് സേവനങ്ങളും സു​ഗമമാക്കുന്നതിന് ഇൻഡസ്ഇൻഡ് ബാങ്കിനെ തിരഞ്ഞെടുത്ത് സ്മോൾ ഫാർമേഴ്സ് അഗ്രി-ബിസിനസ് കൺസോർഷ്യം (എസ്എഫ്എസി). ഇന്ത്യയിലുടനീളമുള്ള കർഷകരും വ്യാപാരികളും തമ്മിലുള്ള ഇടപാടുകൾ സുഗമമാക്കുന്നതിനായാണിത്. മൾട്ടി-നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, നെഫ്റ്റ്, ആർടിജിഎസ്, ഐഎംപിഎല്, യുപിഐ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ മോഡുകളിലൂടെ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ബാങ്ക് നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യും.

ജുനോ ലേണിംഗിന്റെ 25% ഓഹരികൾ ഏറ്റെടുക്കാൻ ഇൻഫോ എഡ്ജ്‌

ഗുരുഗ്രാം ആസ്ഥാനമായുള്ള ജൂണോ ലേണിംഗിന്റെ 25% ഓഹരികളി‍ ഇൻഫോ എഡ്ജ് (ഇന്ത്യ) ലിമിറ്റഡ് ഏറ്റെടുത്തു. 11 കോടി രൂപയ്ക്കാണ് ഈ ഏറ്റെടുക്കൽ. ഓഹരികളുടെ പ്രാഥമിക ഏറ്റെടുക്കലായി 10 രൂപ മുഖവിലയുള്ള 4,331 കംപൽസറി കൺവേർട്ടിബിൾ പ്രിഫറൻസ് ഓഹരികൾ ഏറ്റെടുക്കാൻ കമ്പനി സമ്മതിച്ചിട്ടുണ്ട്. എൻട്രി ലെവൽ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും തൊഴിലവസരം വർദ്ധിപ്പിക്കുന്നതിന് സെയിൽസ് ടെക്നിക്കുകൾ, പ്രോസസ്സുകൾ, ടൂളുകൾ എന്നിവ പഠിപ്പിക്കുന്ന ഒരു ഇന്ററാക്ടീവ് ഓൺലൈൻ അവസരം നൽകുന്നവരാണ് ജൂണോ ലേണിംഗ്.

സ്പന്ദന സ്ഫൂർട്ടി ക്യു 3 ഫലങ്ങൾ: അറ്റാദായം 45 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ സ്പന്ദന സ്ഫൂർട്ടി ഫിനാൻഷ്യൽ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 45.1 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 29.7 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2.4 ശതമാനം ഉയർന്ന് 346.1 കോടി രൂപയായി. ഭാവി വളർച്ചാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി ഷെയറുകളുടെയും വാറന്റുകളുടെയും മുൻഗണനാ വിഹിതം വഴി 300 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.

വേഗത്തിൽ പ്രോജക്ടുകൾ പൂർത്തീകരിക്കുന്നതിനായി അൻസൽ പ്രോപ്പർട്ടീസ് 46 കോടി രൂപ നിക്ഷേപിക്കും

കടം കുറയ്ക്കുന്നതിനും നിലവിലുള്ള പദ്ധതികളുടെ വികസനം വേഗത്തിലാക്കുന്നതിനുമായി വാറന്റുകളിലൂടെ 46 കോടി രൂപ നിക്ഷേപിക്കാൻ അൻസൽ പ്രോപ്പർട്ടീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (എപിഎൽ). പ്രൊമോട്ടർ ഗ്രൂപ്പ് എന്റിറ്റിക്കും നോൺ-പ്രൊമോട്ടർ (പബ്ലിക്) നിക്ഷേപകർക്കും 2.70 കോടി വാറന്റുകൾ അനുവദിക്കുന്നതിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.

റിലയൻസ് റീട്ടെയിൽ ഇടപാടിൽ ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ ഫ്യൂച്ചർ റീട്ടെയിലിന് സുപ്രീം കോടതി അനുമതി

റിലയൻസ് റീട്ടെയിലുമായി ലയിപ്പിക്കുന്നതിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) നടപടികൾ തുടരുന്നതിന് അനുമതി തേടി ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിന് (എഫ്ആർഎൽ) സുപ്രീം കോടതി (എസ്‌സി) അനുമതി നൽകി. ഉത്തരവിലെ നിരീക്ഷണങ്ങളിൽ സ്വാധീനം ചെലുത്താതെ വിഷയത്തിൽ എഫ്ആർഎൽ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കണമെന്ന് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു.

ഫണ്ട് വഴിതിരിച്ചുവിടാൻ 98 കമ്പനികളെ എബിജി ഷിപ്പ്‌യാർഡ് ഇറക്കിയതായി സിബിഐ

ഫണ്ട് വഴിതിരിച്ചുവിടാൻ 98 കമ്പനികളെ എബിജി ഷിപ്പ്‌യാർഡ് ഇറക്കിയതായി സിബിഐയുടെ കണ്ടെത്തൽ. എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡ് (എബിജിഎസ്എൽ) ഉണ്ടാക്കിയ തട്ടിപ്പ് സംബന്ധിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. വകമാറ്റിയ ഫണ്ടുകൾ വ്യക്തിഗത ആസ്തികൾ വാങ്ങുവാനും നിത്യഹരിത വായ്പകൾക്കുമായാണ് ഉപയോഗിച്ചത്. ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 22,8482 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് എബിജിഎസ്എല്ലിനും അതിന്റെ ഡയറക്ടർമാർക്കുമെതിരെ കഴിഞ്ഞയാഴ്ച സിബിഐ കേസെടുത്തിരുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement