യുഎസ് വിപണി തണുത്തു; ഒമൈക്രോണിനെതിരെ ഫൈസർ ഫലപ്രദമെന്ന് കമ്പനി

വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചയുടൻ യുഎസ് വിപണിയിലെ ഓഹരികൾ ഇടിഞ്ഞു. ദിവസങ്ങൾ നീണ്ട റാലിക്ക് ശേഷം വിപണി മന്ദഗതിയിലാണ്. നിയന്ത്രണങ്ങൾ സാമ്പത്തിക വീണ്ടെടുപ്പിനെ മന്ദഗതിയിലാക്കുമെന്ന ഭീഷണിയും നിലവിലുണ്ട്.
എവർഗ്രാൻഡെ ഡിഫോൾട്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഗ്രൂപ്പിനെ ആദ്യമായിട്ടാണ്  ഔദ്യോഗികമായി ഡിഫോൾട്ടറായി ലേബൽ ചെയ്യുന്നത്.

സ്റ്റോക്സ് യൂറോപ്പ് 0.12% ഇടിഞ്ഞു
ഡൗ ജോൺസ് 0.41 % ഇടിഞ്ഞു.
നാസ്ഡാക്ക് 0.01% ഉയർന്നു

ഒമിക്റോണിന് ഡെൽറ്റയേക്കാൾ നാലിരട്ടി വ്യാപന സാധ്യത

ഒമിക്റോൺ വകഭേദത്തിന് ഡെൽറ്റ വകഭേദത്തെക്കാൾ വ്യാപന സാധ്യത 4.2 മടങ്ങ് കൂടുതലാണെന്ന് ക്യോട്ടോ യൂണിവേഴ്‌സിറ്റിയിലെ ഹെൽത്ത് ആൻഡ് എൻവയോൺമെന്റൽ സയൻസസ് പ്രൊഫസറായ ഹിരോഷി നിഷിയുറ. സ്വാഭാവിക പ്രതിരോധ ശേഷിയേയും വാക്സിനുകൾ നിർമിക്കുന്ന പ്രതിരോധശേഷിയേയും ഇതിന് മറികടക്കാൻ കരുത്തുണ്ടെന്നും നിഷിയുറ പറഞ്ഞു. പുതിയ പഠനം സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ വളരെയധികം ആശങ്കകളും ഭയങ്ങളും വളർത്തുകയാണ്. എന്നാൽ അതേസമയം മൂന്ന് വാക്‌സിനുകൾ ഒമിക്‌റോണിനെതിരെ ഫലപ്രദമാണെന്ന് പ്രമുഖ വാക്‌സിൻ കമ്പനികൾ അറിയിച്ചിട്ടുണ്ട്.

1969 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ യു.എസ്. തൊഴിലില്ലായ്മ ക്ലെയിമുകൾ

യു.എസിലെ പ്രതിവാര സംസ്ഥാന തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷകൾ കഴിഞ്ഞ ആഴ്ച 1969 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. സീസണൽ ഇഫക്റ്റുകൾക്കായി റോ ഡാറ്റ ക്രമീകരിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഇത് കാണിക്കുന്നു. ഡിസംബർ 4 ന് അവസാനിച്ച ആഴ്‌ചയിൽ പ്രാരംഭ തൊഴിലില്ലായ്മ ക്ലെയിമുകൾ 184,000 ആയി ഉയർന്നു ഇത് മുൻ കാലയളവിനെ അപേക്ഷിച്ച് 43,000 കുറവാണ് രേയപ്പെടുത്തിയതെന്ന് തൊഴിൽ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധരുടെ ബ്ലൂംബെർഗ് സർവേയിൽ ശരാശരി 220,000 അപേക്ഷകമാണ് പ്രതീക്ഷിച്ചത്.

.നവംബറിൽ മികച്ച വിൽപ്പന റിപ്പോർട്ട് ചെയ്ത് വാച്ചസ് ഓഫ് സ്വിറ്റ്‌സർലൻഡ്

വ്യാഴാഴ്ച നവംബറിലെ മികച്ച് വിൽപ്പന റിപ്പോർട്ട് ചെയ്ത് ആഡംബര വാച്ച് റീട്ടെയിലർ വാച്ചസ് ഓഫ് സ്വിറ്റ്‌സർലൻഡ് ഗ്രൂപ്പ്. ബ്രിട്ടനിലെ ഏറ്റവും വലിയ റോളക്‌സ് റീട്ടെയിലറായ കമ്പനിയുടെ നവംബറിലെ മുഴുവൻ വർഷത്തെ വരുമാന വീക്ഷണം 1.15-1.20 ബില്യൺ പൗണ്ടായി (11473-11972 കോടി രൂപ) ഉയർത്തി. അഞ്ച് യുഎസ് സ്റ്റോറുകൾ ഏറ്റെടുത്തതിന് ശേഷം വാർഷിക വരുമാനം 100 മില്യൺ ഡോളറായിട്ടുണ്ട്.

മാർക്കറ്റ് ആധിപത്യം ദുരുപയോഗം ചെയ്തതിന്  ആമസോണിന് പിഴയിട്ട് ഇറ്റലി

മാർക്കറ്റ് ആധിപത്യം ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് ടെക് ഭീമനായ ആമസോണിന് എതിരെ 1.13 ബില്യൺ യൂറോ (9,678 കോടി രൂപ) ഇറ്റലി പിഴ ചുമത്തിയതായി ഇറ്റലിയിലെ ആന്റിട്രസ്റ്റ് വാച്ച്‌ഡോഗ് അറിയിച്ചു. യൂറോപ്പിൽ യുഎസ് ടെക് ഭീമന് ചുമത്തുന്ന ഏറ്റവും വലിയ പിഴകളിൽ ഒന്നാണിത്. എന്നാൽ ഇതിന് എതിരെ അപ്പീലിന് പോകുമെന്ന് ആമസോൺ പ്രതികരിച്ചു. ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിനായി ആമസോൺ ഫുൾഫിൽമെന്റ് ബൈ ആമസോൺ (എഫ്ബിഎ), പ്രൈം ലേബൽ എന്നിവ ഉപയോഗിക്കുന്നുവെന്നാണ് റെഗുലേറ്റർ പറഞ്ഞത്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement