ഇന്ത്യയുടെ സേവന മേഖലയിലെ പ്രവർത്തനങ്ങൾ ഏട്ട് മാസങ്ങൾക്ക് ശേഷം ഇടിഞ്ഞു
മെയ് മാസം ഇന്ത്യയുടെ സേവന മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഇടിവ് രേഖപ്പെടുത്തി. കൊവിഡ് മൂലം ഉണ്ടായ ആഭ്യന്തര ആവശ്യകതയിലെ മാന്ദ്യവും അന്താരാഷ്ട്ര ഓര്‍ഡറുകളുടെ കുറവുമാണ് ഇന്ത്യയുടെ സേവന പ്രവർത്തനങ്ങൾ ഏട്ട് മാസങ്ങൾക്ക് ശേഷം കൂപ്പുകുത്താൻ കാരണമായത്. ഐഎച്ച്‌എസ് മാർക്കിറ്റ് ഇന്ത്യ സർവീസസ് പിഎംഐ മെയ് മാസത്തിൽ 46.4 ആയി കുറഞ്ഞു. ഏപ്രിലിൽ ഇത് 54 ആയിരുന്നു.
ഇന്ത്യയിൽ സ്പുട്നിക് വി വാക്സിൻ വിതരണം ചെയ്യുന്നതിനായി ഡോ.റെഡ്ഡിയുമായി കെെകോർത്ത് സ്നോമാൻ ലോജിസ്റ്റിക്സ്
ഇന്ത്യയിൽ സ്പുട്നിക് വി വാക്സിൻ വിതരണം ചെയ്യുന്നതിനായി ഡോ.റെഡ്ഡിയുമായി കെെകോർത്ത് സ്നോമാൻ ലോജിസ്റ്റിക്സ്. മുംബൈ, ഡൽഹി-എൻസിആർ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ ഉയർന്ന ശേഷിയുള്ള താപനില നിയന്ത്രിത വെയർഹൗസിലൂടെയാകും കമ്പനി വാക്സിൻ വിതരണം നിയന്ത്രിക്കുക.ഇവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് വാക്സിൻ വിതരം ചെയ്യും.
അരവിന്ദ് ഫാഷൻസ് ക്യു 4 ഫലം, അറ്റനഷ്ടം 99 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ അരവിന്ദ് ഫാഷൻസിന്റെ ഏകീകൃത അറ്റനഷ്ടം 99.45 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 209.12 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 14 ശതമാനം വർദ്ധിച്ച് 768.59 കോടി രൂപയായി. ക്യുഐപി വഴി 400 കോടി സമാഹരിക്കാനുള്ള നിർദേശത്തിന് കമ്പനി ബോർഡ് അംഗീകാരം നൽകി.
ഇന്ത്യയിലെ ഡിജിറ്റൽ ഹെൽത്ത് കെയർ മേഖലയിലേക്ക് കടക്കാൻ ഒരുങ്ങി ലുപ്പിൻ
ഇന്ത്യയിലെ ഡിജിറ്റൽ ഹെൽത്ത് കെയർ മേഖലയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതായി ലുപ്പിൻ ലിമിറ്റഡ് അറിയിച്ചു. ഡോക്ടർമാർക്കും രോഗികൾക്കുമായി ഡിജിറ്റൽ തെറാപ്പിറ്റിക്സ് പ്ലാറ്റ്ഫോം നൽകുന്നതിനാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ലുപിൻ.
എപിഎൽ അപ്പോളോ ട്യൂബുസ് ക്യു 4 ഫലം, അറ്റാദായം 109 ശതമാനം ഉയർന്ന് 119 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ എപിഎൽ അപ്പോളോ ട്യൂബുസിന്റെ ഏകീകൃത അറ്റാദായം 109.82 ശതമാനം വർദ്ധിച്ച് 119.22 കോടി രൂപയായി. മുൻപാദത്തെ അപേക്ഷിച്ച് അറ്റാദായം 9.7 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 37 ശതമാനം വർദ്ധിച്ച് 2599.61 കോടി രൂപയായി.
സിഡസ് കാഡിലയുടെ ഓസിമെർട്ടിനിബ് ഗുളികകൾക്ക് യു.എസ്.എഫ്.ഡി.എ അനുമതി
സിഡസ് കാഡിലയുടെ ഓസിമെർട്ടിനിബ് ഗുളികകൾക്ക് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു. ശ്വാസകോശ അർബുദ ചികിത്സ്ക്കുള്ള മരുന്നാണിത്. അഹമ്മദാബാദിലെ സെസിലെ ഫോർമുലേഷൻ നിർമാണ കേന്ദ്രത്തിൽ പുതുതായി അംഗീകരിച്ച മരുന്ന് നിർമിക്കുമെന്ന് ഫാർമ കമ്പനി അറിയിച്ചു.
നിൽകമൽ ക്യു 4 ഫലം, അറ്റാദായം 20 ശതമാനം ഉയർന്ന് 38 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ നിൽകമലിന്റെ ഏകീകൃത അറ്റാദായം 20 ശതമാനം ഉയർന്ന് 38 കോടി രൂപയായി. മുൻപാദത്തെ അപേക്ഷിച്ച് അറ്റാദായം 29.9 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 21.10 ശതമാനം വർദ്ധിച്ച് 679.92 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 10 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ടണ്ണിന് 4900 രൂപ വരെ നിരക്ക് ഉയർത്തി സ്റ്റീൽ നിർമാണ കമ്പനികൾ
ഹോട്ട്-റോൾഡ് കോയിൽ കോൾഡ്-റോൾഡ് കോയിൽ എന്നിവയുടെ വില 4000ൽ നിന്നും 4900 ആയി ഉയർത്തി ആഭ്യന്തര സ്റ്റീൽ നിർമാണ കമ്പനികൾ. വില വർദ്ധനവിന് ശേഷം എച്ച്.ആർ.സി വില ടണ്ണിന് 70000 മുതൽ 71000 വരെയും സി.ആർ.സി വില 83000 മുതൽ 84000 വരെയായി. ഇത് വാഹനങ്ങളുടെ ഉൾപ്പെടെ വില വർദ്ധിപ്പിച്ചേക്കും.
ന്യൂക്ലിയസ് സോഫ്റ്റ്വെയർ ക്യു 4 ഫലം, അറ്റാദായം 2.8 ശതമാനം ഇടിഞ്ഞ് 27 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ന്യൂക്ലിയസ് സോഫ്റ്റ്വെയറിന്റെ ഏകീകൃത അറ്റാദായം 2.81 ശതമാനം ഇടിഞ്ഞ് 27.35 കോടി രൂപയായി. മുൻപാദത്തെ അപേക്ഷിച്ച് അറ്റാദായം 10 ശതമാനം ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 10.16 ശതമാനം ഇടിഞ്ഞ് 124.18 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 6 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.
ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ക്യു 4 ഫലം, അറ്റാദായം 9 ശതമാനം ഉയർന്ന് 417 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റിന്റെ അറ്റാദായം 9 ശതമാനം വർദ്ധിച്ച് 417 കോടി രൂപയായി. മുൻപാദത്തെ അപേക്ഷിച്ച് അറ്റാദായം 11 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 19.37 ശതമാനം വർദ്ധിച്ച് 3828.66 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

