ഇന്നത്തെ വിപണി വിശകലനം

മുന്നേറ്റം നടത്തി കാളകൾ, നിഫ്റ്റിയുടെ 50 ഓഹരികളിൽ 47 എണ്ണവും നേട്ടത്തിൽ അടച്ചു.

17188 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. 17280- 17340 എന്ന റേഞ്ചിനുള്ളിൽ സൂചിക ഏറെ നേരം അസ്ഥിരമായി നിന്നു. മൂന്ന് മണിക്കൂറോളം ഇവിടെ അസ്ഥിരമായി നിന്ന സൂചിക ഉച്ചയ്ക്ക് ശേഷം ശക്തി കെെവിച്ച് വീണ്ടും മുന്നേറ്റം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 235 പോയിന്റുകൾ/ 1.37 ശതമാനം മുകളിലായി 17401 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 36308 എന്ന നിലയിൽ വ്യാപാരം അവരംഭിച്ചതിന് ശേഷം സൂചിക ദുർബലമായി കാണപ്പെട്ടു. 400 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമാണ് സൂചിക ഇന്ന് നീക്കം കാഴ്ചവച്ചത്. രാവിലെ 36500ൽ ശക്തമായ സമ്മർദ്ദം രേഖപ്പെടുത്തിയതിന് പിന്നാലെ അവസാന നിമിഷം സൂചിക ഇതിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 143 പോയിന്റുകൾ/ 0.39 ശതമാനം മുകളിലായി 36508 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി(+2%) ഇന്ന് ബുള്ളിഷായി കാണപ്പെട്ടു. നിഫ്റ്റി ഫിൻസർവ്(+1.2%), നിഫ്റ്റി മെറ്റൽ(+1.5%), മീഡിയ(+1.5%), എഫ്.എം.സി.ജി(+1.1%), ഓട്ടോ(+1%) എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നു.

നിർണായക വാർത്തകൾ

Adani Ports(+4.4%), കഴിഞ്ഞ ആഴ്ചത്തെ പതനത്തിന് ശേഷം ഓഹരി ഇന്ന് തിരികെ കയറി നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മറ്റു അദാനി ഓഹരികളായ Adani Ent(+2.3%), Adani Transmission(+5%) എന്നിവ ലാഭത്തിൽ അടച്ചു.

ഹെവിവെയിറ്റ് ഓഹരിയായ HDFC(+3.8%)-യിൽ സപ്പോർട്ട് സോണിൽ നിന്നും മികച്ച ബെെയിംഗ് നടന്നതായി കാണാം. HDFC Bank(+1.4%), HDFC Life(+1.6%) എന്നിവയും നേട്ടത്തിൽ അടച്ചു.

PowerGrid(+3.5%) ഓഹരി ബ്രേക്ക് ഔട്ട് നടത്തി നേട്ടത്തിൽ അടച്ചു.

10 ലക്ഷം കടന്ന് ഒലാ സ്കൂട്ടർ ബുക്കിംഗ്, ഒലാ സ്കൂട്ടർ വിതരണക്കാരായ  Fiem Industries(+3.5%) നേട്ടത്തിൽ അടച്ചു. ആമ്പിയർ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ Greaves Cotton(+12.7%) ഓഹരിയും നേട്ടം കെെവരിച്ചു.

സ്വകാര്യവൽക്കരണത്തിനുള്ള സാധ്യതയെ തുടർന്ന് BEML(+2.1%) ഓഹരി എക്കാലത്തെയും ഉയർന്ന നില കെെവരിച്ചു. Shipping Corp(+4.3%) 52 ആഴ്ചയിലെ ഉയർന്ന നില കെെവരിച്ചു. 470 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ BDL(+2.6%) ഓഹരിയും നേട്ടം കെെവരിച്ചു.

300 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കിയതിന് പിന്നാലെ Skipper(+16%) നേട്ടത്തിൽ അടച്ചു.

നവംബറിൽ വൈദ്യുത നിലയങ്ങളിലെ കൽക്കരി ശേഖരം മെച്ചപ്പെട്ടതായി വൈദ്യുതി മന്ത്രി പറഞ്ഞതിന് പിന്നാലെ Coal India നേട്ടത്തിൽ അടച്ചു.

ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നതിനായി ഡിസംബർ 3 ന് യോഗം ചേരാൻ ഉദ്ദേശിക്കുന്നതായി NMDC(+2.91%) പറഞ്ഞു. കമ്പനി നവംബറിലെ ഉൽപാദനത്തിലും നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ബിസിനസ്സിനെക്കുറിച്ചുള്ള മികച്ച അഭിപ്രായത്തിന് ശേഷം M&M Finance (+3.21%) നേട്ടത്തിൽ അടച്ചു. പ്രതിവർഷ വായ്പാ വിതരണം 17 ശതമാനം വർദ്ധിച്ച് 2500 കോടി രൂപ വരെ വളർച്ചകെെവരിച്ചു.

BSE ഓഹരി നേട്ടം കെെവരിച്ച് എക്കാലത്തെയും ഉയർന്ന നിലസ്വന്തമാക്കി. MCX, CDSL എന്നിവയും നേട്ടം കെെവരിച്ചു. അതേസമയം CAMS നഷ്ടത്തിൽ അടച്ചു. 2 ലക്ഷം കോടി രൂപയുടെ മൂല്യനിർണ്ണയത്തിൽ എൻ.എസ്.ഇ ഐപിഒയ്ക്ക് അനുമതി നൽകി സെബി.

വിപണി മുന്നിലേക്ക് 

കഴിഞ്ഞ വ്യാഴാഴ്ചത്തെ പോലെ തന്നെ ബുള്ളിഷായി കാണപ്പെട്ട് നിഫ്റ്റി. കഴിഞ്ഞ വെള്ളിയാഴ്ചത്തെ ഉയർന്ന നില മറികടക്കാൻ സൂചികയ്ക്ക് ആയി. അന്നായിരുന്നു ഒമെെക്രോൺ വെെറസിന്റെ പേടിയിൽ വിപണി ഇടിഞ്ഞത്.

ഇന്ന് എച്ച്.ഡി.എഫ്.സി, ഐടി ഓഹരികളുടെ പിന്തുണയോടെയാണ് വിപണി മുകളിലേക്ക് കയറിയത്. 34500 എന്ന സപ്പോർട്ട് നാല്, അഞ്ച് തവണയായി ഐടി സൂചിക രേഖപ്പെടുത്തി. കഴിഞ്ഞ കുറേ മാസങ്ങളായി നിങ്ങൾക്ക് സൂചികയിൽ ഒരു ചാനൽ പാറ്റേൺ നിലനിൽക്കുന്നതായി കാണാം. ഇത് ഇത്തവണ തകർക്കപ്പെട്ടേക്കാം. സെപ്തംബർ മുതൽ നിഫ്റ്റി ഐടി അസ്ഥിരമായി നിലകെള്ളുകയാണ്.

45 ദിവസത്തിനുള്ളിൽ ഒമൈക്രോൺ വേരിയന്റിനുള്ള സ്‌പുട്‌നിക് വാക്‌സിൻ തയ്യാറാക്കുമെന്ന് ആർഡിഐഎഫ് വ്യക്തമാക്കി.

ഒമൈക്രോൺ വെെറസിന്റെ ഭീതി വിപണിയിൽ നിന്നും വിട്ടുമാറിയതായി കാണാം. അതേസമയം കർണാടകയിൽ 2 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, നാളെ വിപണി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.

നിഫ്റ്റി ശക്തി കെെവരിച്ച് ആഴ്ചയിലെ ഉയർന്ന നില മറികടന്നെങ്കിലും ബാങ്ക് നിഫ്റ്റി ഇപ്പോഴും ചൊവ്വാഴ്ചത്തെ താഴ്ന്ന നിലയിലാണുള്ളത്. ഐടി, ബാങ്കിംഗ് ഓഹരികളിൽ ശ്രദ്ധിക്കുക.

എഫ്.എം.സി.ജി ഓഹരികളും ഇപ്പോൾ നല്ല വിലയിലാണുള്ളത്. 2300 എന്ന സപ്പോർട്ട് സോണിൽ നിന്നും Hindustan 1.8% നേട്ടത്തിൽ അടച്ചു. ശ്രദ്ധിക്കാവുന്നതാണ്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement