എക്കാലത്തെയും ഉയർന്ന നിരക്കിൽ യു.എസ് വിപണികൾ

യൂറോപ്യൻ വിപണികൾ റെക്കോർഡ് നിലവാരത്തിലെത്തുമ്പോൾ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി യു.എസ് വിപണിയിലെ ബെഞ്ച്മാർക്ക് സൂചികകളും. കോർപ്പറേറ്റ് വരുമാനവും ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളിലെ ഉയർന്ന പണലഭ്യതയുമാണ് ആഗോള വിപണികളെ ഉത്തേജിപ്പിക്കുന്നത്.

യുണൈറ്റഡ് പാർസൽ സർവീസും ജനറൽ ഇലക്ട്രിക്കും പാദ ഫലങ്ങളിൽ നേട്ടമുണ്ടാക്കിയതോടെ എസ് ആന്റ് പി 500, ഡൗ ജോൺസ് എന്നിവ ഇൻട്രാഡേ റെക്കോർഡ് ഉയരത്തിലെത്തി. നാസ്ഡാക്ക് അതിന്റെ എക്കാലത്തെയും ഉയരത്തിൽ നിന്നും 0.3 ശതമാനം അകലെയാണ്. എന്നാൽ വരുമാനം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫേസ്ബുക്ക് വീണു. ട്വിറ്റർ, ഗൂഗിൾ ഉടമയായ ആൽഫബെറ്റ്, മൈക്രോസോഫ്റ്റ് എന്നിവയുൾപ്പെടെ യുഎസ് വിപണിയിലെ ഭീമൻമാർ ചൊവ്വാഴ്ച വിപണി അവസാനിച്ചതിന് ശേഷം നേട്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സ്റ്റോക്സ് യൂറോപ്പ് 0.67% ഉയർന്നു
ഡൗ ജോൺസ് 0.37 ശതമാനം ഉയർന്നു
നാസ്ഡാക്ക് 0.86% ഉയർന്നു

ഉത്തേജക പാക്കേജിന്റെ ബ്ലൂപ്രിന്റ് നവംബർ ആദ്യം ചർച്ച ചെയ്യാൻ ജപ്പാൻ

കോവിഡ് 19 മഹാമാരി സാമ്പത്തിക മേഖലയിൽ ഏൽപ്പിച്ച ആഘാതം ഇല്ലാതാക്കുന്നതിനായുള്ള ഉത്തേജക പാക്കേജിനുള്ള നിർദ്ദേശം ചർച്ച ചെയ്യാൻ ഒരുങ്ങി ജപ്പാൻ. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയുടെ നേതൃത്വത്തിലുള്ള പാനൽ ഇത് നവംബർ ആദ്യം തന്നെ ചർച്ച ചെയ്യുമെന്ന് ജപ്പാന്റെ സാമ്പത്തിക മന്ത്രി ചൊവ്വാഴ്ച പറഞ്ഞു. കൂടുതൽ വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുക, നവീകരണത്തെ പ്രോത്സാഹിപ്പിക്കുക, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ധനസഹായം നൽകുക തുടങ്ങിയ ദീർഘകാല നയങ്ങൾ പരിഗണിക്കും.

2021 ലെ ജർമ്മനിയുടെ സാമ്പത്തിക വളർച്ചാ പ്രവചനം വെട്ടിക്കുറച്ചു

ഈ വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം ഏപ്രിലിൽ പ്രവചിച്ചതിൽ നിന്നും 2.6 ശതമാനമായി ജർമ്മൻ സർക്കാർ കുറച്ചതായി റിപ്പോർട്ടുകൾ. അതേ സമയം അടുത്ത വർഷത്തെ പ്രവചനം ഏപ്രിലിൽ നടത്തിയ 3.6 ശതമാനത്തിൽ നിന്ന് 4.1 ശതമാനമായി ഉയർത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളെ പോലെ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ജർമ്മനിയെയും ബാധിച്ചിട്ടുണ്ട്. എന്നാൽ 2023 ഓടെ 1.6 ശതമാനം വിപുലീകരണ നിരക്കോടെ സമ്പദ്‌വ്യവസ്ഥ സാധാരണ നിലയിലാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

ഓസ്‌ട്രേലിയ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി യാത്രാ പാതകൾ തുറക്കാൻ സിംഗപ്പൂർ

നവംബർ 8 മുതൽ ഓസ്‌ട്രേലിയയിൽ നിന്നും സ്വിറ്റ്‌സർലൻഡിൽ നിന്നുമുള്ള യാത്രക്കാരെ ക്വാറന്റൈൻ കൂടാതെ തന്നെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കുമെന്ന് സിംഗപ്പൂർ സിവിൽ ഏവിയേഷൻ അതോറിറ്റി ചൊവ്വാഴ്ച അറിയിച്ചു. പൂർണ്ണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് മാത്രമേ ആർടിപിസിആർ ടെസ്റ്റിനു ശേഷം സിംഗപ്പൂരിലേക്ക് സ്വതന്ത്രമായി പ്രവേശിക്കാൻ കഴിയൂ. വാക്സിനേറ്റഡ് ട്രാവൻ ലൈൻ (വിടിഎൽ) വഴി രാജ്യത്തെത്തുന്ന ആളുകളുടെ പ്രതിദിന ക്വാട്ട 1,000 മുതൽ 4,000 വരെയാക്കി വർദ്ധിപ്പിക്കുകയും ചെയ്യും.

ടെക്ക്നോളജി പണപ്പെരുപ്പം കുറയ്ക്കുമെന്ന് ഇലോൺ മസ്‌കിനോട് കാത്തി വുഡ്സ്

കോവിഡ് -19 മായി ബന്ധപ്പെട്ടുണ്ടായ സമീപകാലത്തെ വിതരണ ശൃംഖലയിലെ തടസ്സങ്ങളും എണ്ണ വിതരണത്തിലെ നിയന്ത്രണങ്ങളും നിലനിൽക്കുമ്പോഴും പണപ്പെരുപ്പത്തെ മറികടക്കാൻ പുതിയ സാങ്കേതികവിദ്യകൾ സഹായിക്കുമെന്ന് എയ്‌സ് നിക്ഷേപകനായ കാത്തി വുഡ്. എലോൺ മസ്‌കിനുള്ള മറുപടിയായിട്ടാണ് കാത്തി വുഡ് ഇക്കാര്യം അറിയിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക് വാഹനങ്ങൾ, റോബോട്ടിക്‌സ്, ജീനോമിക് സീക്വൻസിംഗ്, ബ്ലോക്ക്‌ചെയിൻ ടെക്‌നോളജി എന്നിവ ഇവയിൽ ഉൾപ്പെടുന്നുവെന്നും എലോൺ മസ്‌കിന്റെ ട്വീറ്റിനുള്ള മറുപടിയായി ആർക്ക് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സ്ഥാപകൻ പറഞ്ഞു.

ഹുയിയോട് സ്വന്തം സമ്പത്ത് കൊണ്ട് കടം വീട്ടാൻ ആവശ്യപ്പെട്ട് ചൈന

എവർഗ്രാൻഡെ ഗ്രൂപ്പിന്റെ കട ബാധ്യതകൾ പരിഹരിക്കാൻ തന്റെ സ്വകാര്യ സമ്പത്ത് ഉപയോഗിക്കാൻ ശതകോടീശ്വരൻ ഹുയി കാ യോട് ആവശ്യപ്പെട്ട് ചൈനീസ് അധികാരികൾ. ഡോളർ ബോണ്ടിലെ കൂപ്പൺ പേയ്‌മെന്റിനുള്ള സെപ്തംബർ 23 എന്ന അവസാന തീയതി കമ്പനി നഷ്ടപ്പെടുത്തിയതിനെ തുടർന്നാണ് എവർഗ്രാൻഡെ സ്ഥാപകനോടുള്ള ബീജിംഗിന്റെ ഈ നിർദ്ദേശം. ചൈനയിൽ ഉടനീളമുള്ള പ്രാദേശിക ഗവൺമെന്റുകൾ എവർഗ്രാൻഡിന്റെ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണ്. പൂർത്തിയാകാത്ത ഭവന പദ്ധതികൾ പൂർത്തിയാക്കാൻ കമ്പനി പണം ഉപയോഗിക്കുന്നുവെന്നും കടക്കാർക്ക് പണം നൽകുന്നില്ലെന്നും ഉറപ്പു വരുത്താനാണിത്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement