ആറ് ആഴ്ച കൊണ്ട് റാലിയിൽ 50% ഉയർന്ന് അയേൺ ഓർ ഫ്യൂച്ചേഴ്സ്
18 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് തിരിച്ചുവരവ് പ്രകടിപ്പിച് ഇരുമ്പയിര് വില. ചൈന ബുദ്ധിമുട്ട് നേരിടുന്ന റിയൽ എസ്റ്റേറ്റ് മേഖലയെ പിന്തുണച്ചതിനോട് ഒപ്പമാണിത്.
ആവശ്യം വർധിച്ചതോടെ സിംഗപ്പൂരിലെ ഫ്യൂച്ചർ ആറാഴ്ചയ്ക്കുള്ളിൽ 50 ശതമാനത്തിലധികം ഉയർന്നു. പാപ്പരായ ഡെവലപ്പേഴ്സ് പ്രോജക്ടുകളുടെ ഫണ്ട് ഏറ്റെടുക്കാൻ സഹായിക്കാൻ ചൈനീസ് അധികാരികൾ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആഭ്യന്തര ബാങ്കുകളും 20 മാസത്തിനിടെ ആദ്യമായി വായ്പാ ചെലവ് കുറച്ചു.
ആഗോള വിപണികൾ മുന്നോട്ട്; പച്ചയിൽ എസ്ജിഎക്സ് നിഫ്റ്റി
സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം യുഎസ് വിപണികളിലെ ഓഹരികൾ ഉയർന്നു. സാമ്പത്തികരംഗം, ഹോട്ടലുകൾ, എയർലൈനുകൾ എന്നിവയുൾപ്പെടെ അപകടസാധ്യതയുള്ള ആസ്തികൾ ഉയർന്നു. ദിവസങ്ങളായുള്ള തകർച്ചയിൽ നിന്നാണ് ലോകമെമ്പാടുമുള്ള വിപണികൾ കുതിച്ചുയർന്നത്. യുഎസ് ബീറ്റ് പ്രവചനങ്ങൾക്ക് ശേഷം നൈക്ക് വിൽപന ഉയർന്നു. 16,851ലാണ് എസ്ജിഎക്സ് നിഫ്റ്റി വ്യാപാരം.
സ്റ്റോക്സ് യൂറോപ്പ് 1.22% ഉയർന്നു
ഡൗ ജോൺസ് 1.02% ഉയർന്നു
നാസ്ഡാക്ക് 0.93% ഉയർന്നു
ഒമിക്രോൺ ബാധിച്ച ബിസിനസുകൾക്കായി 1 ബില്യൺ പൗണ്ട് അധിക പിന്തുണ പ്രഖ്യാപിച്ച് യുകെ
ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം മോശമായി ബാധിച്ച ബിസിനസുകൾക്കായി ചൊവ്വാഴ്ച 1 ബില്യൺ പൗണ്ട് (9,800 കോടി രൂപ) അധിക പിന്തുണ പ്രഖ്യാപിച്ച് യുകെ സർക്കാർ. നടപടി ആയിരക്കണക്കിന് ബിസിനസുകളെ സഹായിക്കുമെന്നും എന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അത് സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതൽ ദോഷം ചെയ്യുമെന്നും ധനമന്ത്രി ഋഷി സുനക് പറഞ്ഞു. പുതിയ പാക്കേജിന് കീഴിൽ ഇംഗ്ലണ്ടിലെ ഹോസ്പിറ്റാലിറ്റി ആൻഡ് ലെഷർ കമ്പനികൾക്ക് ഓരോ യൂണിറ്റിനും 6,000 പൗണ്ട് വരെ പിന്തുണ ലഭിക്കും.
ക്യു 3 യിൽ 15 വർഷത്തെ ഉയർന്ന നിലയിലെത്തി യു.എസ്. കറന്റ് അക്കൗണ്ട് ഡെഫിസിറ്റ്
സെപ്റ്റംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ കറന്റ് അക്കൗണ്ട് കമ്മി 8.3 ശതമാനം ഉയർന്ന് 214.8 ബില്യൺ ഡോളറിലെത്തിയതായി യുഎസ് വാണിജ്യ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും നിക്ഷേപങ്ങളുടെയും ഒഴുക്ക് മനസ്സിലാക്കാൻ കറണ്ട് അക്കൗണ്ട് കമ്മി സഹായിക്കുന്നു. ഡിമാൻഡ് ശക്തമായതോടെ ഇൻവെന്ററികൾ നിറയ്ക്കാനായുള്ള ഇറക്കുമതിയിലെ റെക്കോർഡ് വർധനവാണ് പുതിയ കുതിപ്പിന് കാരണം.
കമ്പനികളോട് വേതനം ഉയർത്താൻ ആവശ്യപ്പെടുമെന്ന് കിഷിദ
ജീവനക്കാർക്ക് കൂടുതൽ ശമ്പളം നൽകാൻ കമ്പനികളിൽ സമ്മർദ്ദം ചെലുത്താൻ പരമാവധി ശ്രമിക്കുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ചൊവ്വാഴ്ച പറഞ്ഞു. എല്ലാ മേഖലകളിലും സാമ്പത്തിക വളർച്ച കൊണ്ടുവരാനുള്ള കിഷിദയുടെ പദ്ധതികളുടെ പ്രധാന ഭാഗമാണ് ഈ ശമ്പള വർദ്ധനവ്. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും കണക്കിലെടുത്താണിത്. ഏപ്രിലിൽ ആരംഭിക്കുന്ന വർഷത്തിൽ സ്ഥാപനങ്ങൾക്കുള്ള സാമ്പത്തികേതര വെളിപ്പെടുത്തലിൽ പുതിയ നിയമങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
നവംബറിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന നേട്ടത്തോടെ ബിറ്റ്കോയിൻ തിരിച്ചെത്തുന്നു
ഒരു മാസത്തിനിടെ ഉളളതിൽ വച്ച് ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി ബിറ്റ്കോയിൻ. അഞ്ച് ദിവസത്തിനുള്ളിൽ ആദ്യമായിട്ടാണ് ബിറ്റ്കോയിൻ 49,000 ഡോളറിന് മുകളിലെത്തുന്നത്. മാർക്കറ്റ് ക്യാപ് പ്രകാരം ബിറ്റ്കോയിൻ കുറയുന്നതിന് മുമ്പ് തന്നെ ഇൻട്രാഡേയിൽ 5% വരെ നേട്ടമുണ്ടാക്കി. നവംബർ ആദ്യം ഏകദേശം 69,000 ഡോളർ എന്ന റെക്കോർഡ് ഉയർത്തിയ ബിറ്റ്കോയിൻ കഴിഞ്ഞ അഞ്ച് ആഴ്ചകളിൽ ഏകദേശം 30% കുറഞ്ഞു.
യുഎസ് ചർച്ചക്കായി ശ്രമിക്കുമ്പോൾ സൈനിക പ്രതിരോധത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി പുടിൻ
റഷ്യയുടെ അതിർത്തികളിലേക്കുള്ള നാറ്റോ വിപുലീകരണത്തെ പ്രതിരോധിക്കാൻ സൈന്യത്തെ വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. സുരക്ഷാ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് യുഎസ് പറഞ്ഞതിനാൽ ഇത് സംഘർഷങ്ങൾക്ക് നയതന്ത്ര തലത്തിൽ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇനിയും പിൻവാങ്ങാൻ ഒരിടമില്ലെന്ന് യുഎസും സഖ്യകക്ഷികളും ഇനിയും മനസ്സിലാക്കണമെന്നും അന്താരാഷ്ട്ര സംഘർഷങ്ങൾ തുടരുന്ന ഉക്രെയ്നിൽ മിസൈലുകൾ വിന്യസിക്കാൻ റഷ്യ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
18 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് തിരിച്ചുവരവ് പ്രകടിപ്പിച് ഇരുമ്പയിര് വില. ചൈന ബുദ്ധിമുട്ട് നേരിടുന്ന റിയൽ എസ്റ്റേറ്റ് മേഖലയെ പിന്തുണച്ചതിനോട് ഒപ്പമാണിത്.

