ജിയോ ബിസിനസിന് തുടക്കം കുറിച്ച് റിലയൻസ് ജിയോ 

ഇന്ത്യയിൽ 5 കോടി മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പരിവർത്തനം ചെയ്യുന്നതിനായി റിലയൻസ് ജിയോ ഒരു സംയോജിത സാങ്കേതിക പരിഹാരമായി  ജിയോ ബിസിനസ് ആരംഭിച്ചു. വോയ്‌സ്, ഡാറ്റ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന എന്റർപ്രൈസ്-ഗ്രേഡ് ഫൈബർ കണക്റ്റിവിറ്റി കമ്പനി വാഗ്ദാനം ചെയ്യുന്നു. 

വാഹന രജിസ്ട്രേഷൻ ഫെബ്രുവരിൽ 13.43 ശതമാനം കുറഞ്ഞതായി എഫ്.എ.ഡി.എ

ഫെബ്രുവരിയിൽ പ്രതിവർഷ വാഹന രജിസ്ട്രേഷൻ 13.43 ശതമാനം കുറഞ്ഞ് 14.99 ലക്ഷമായി. പോയവർഷം ഇതേകാലയളവിൽ 17.43 ലക്ഷമായിരുന്നു. ഫെഡറേഷൻ ഓഫ് ഓട്ടോ മൊബെെൽ  ഡീലർസ് അസോസിയേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

മുംബെെയിൽ റെസിഡൻഷ്യൽ പദ്ധതിക്കായി 450 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി പുരവങ്കര ലിമിറ്റഡ്

മുംബൈയിലെ ചെമ്പൂരിൽ മിക്സഡ് യൂസ് റെസിഡൻഷ്യൽ പ്രോജക്റ്റ് വികസിപ്പിക്കുന്നതിനായി പുരവങ്കര ലിമിറ്റഡ് 450 കോടി രൂപ നിക്ഷേപിക്കും.  ‘പൂർവ ക്ലർമോണ്ട്’ എന്ന് പേരിട്ടിരിക്കുന്ന പ്രോജക്റ്റ്
മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും 2025 ഓടെ ഇത് പൂർത്തിയാക്കുമെന്നും കമ്പനി പറഞ്ഞു.

700 മെഗാവാട്ട്  ഇലക്ട്രിക്കൽ  സ്റ്റീം ജനറേറ്ററുകൾ വിതരണം ചെയ്ത് എൽ ആന്റ് ടി

ഗോരഖ്പൂർ ഹരിയാന അനു വിദ്യുത് പരിയോജനക്കായി ആദ്യത്തെ  700 മെഗാവാട്ട്  ഇലക്ട്രിക്കൽ  സ്റ്റീം ജനറേറ്ററുകൾ ലാർസൻ ആന്റ് ട്യൂബ്രോ വിതരണം ചെയ്തു. ഇതിലൂടെ ആണവ നിർമാണ വ്യവസായത്തിൽ കമ്പനി ഒരു പുതിയ ആഗോള മാനദണ്ഡം സൃഷ്ടിച്ചു.

മാലിദ്വീപിൽ 2000 സോഷ്യൽ ഹൌസിംഗ് യൂണിറ്റുകൾ നിർമ്മിക്കാൻ  ജെ‌എം‌സി പ്രോജക്ട്സ്  കരാറിൽ ഏർപെട്ടു

മാലിദ്വീപിലെ ഹുൽ‌മാലെ ദ്വീപിൽ 2,000 സോഷ്യൽ ഹൌസിംഗ് യൂണിറ്റുകളുടെ രൂപകൽപ്പന, നിർമ്മാണം എന്നിവയ്ക്കായി ജെ‌എം‌സി പ്രോജക്ട്സ്  ലിമിറ്റഡ് ഫാഹി ധീരിയുൾ കോർപ്പറേഷൻ ലിമിറ്റഡുമായി കരാർ ഒപ്പുവച്ചു. പദ്ധതിയുടെ ആകെ മൂല്യം 137 ദശലക്ഷം ഡോളറാണ്.

92 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതിക്കായി കരാറിൽ ഏർപ്പെട്ട്  ഐനോക്സ് വിൻഡ്

92 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതി സ്ഥാപിക്കുന്നതിനായി ഐനോക്സ് വിൻഡ് ലിമിറ്റഡ് ഇന്റഗ്രം എനർജി ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടു. അടുത്ത സാമ്പത്തിക വർഷത്തോടെ  ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ കാറ്റാടി യന്ത്രങ്ങൾ  സ്ഥാപിക്കുമെന്നും കമ്പനി പറഞ്ഞു.

Easy Trip Planners IPO, രണ്ടാം ദിനം, 7.20 തവണ സബ്‌സ്‌ക്രൈബു ചെയ്യപെട്ടു

Easy Trip Planners  ഐ‌.പി‌.ഒ രണ്ടാം ദിനം  7.20 തവണ  സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. വിതരണത്തിനായി നൽകിയ 1.5 കോടി  ഷെയറുകൾക്ക് വേണ്ടി 10.85 കോടി ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 32.71 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

കംപ്രസ്ഡ് ബയോഗ്യാസ്  പ്ലാന്റ് സ്ഥാപിക്കാൻ എച്ച് പി സി എല്ലിൽ നിന്നും ഉത്തരവ് ലഭിച്ചതായി  പ്രജ് ഇൻഡസ്ട്രീസ്

ഉത്തർപ്രദേശിൽ  കംപ്രസ്ഡ് ബയോഗ്യാസ്  പ്ലാന്റ് സ്ഥാപിക്കാൻ പ്രജ് ഇൻഡസ്ട്രീസിന് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും  ഉത്തരവ് ലഭിച്ചു. 12 മാസത്തിനുള്ളിൽ  പദ്ധതി പൂർത്തീകരിക്കുമെന്ന്  പ്രജ് ഇൻഡസ്ട്രീസ് പറഞ്ഞു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement