ഫെബ്രുവരിയിൽ മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം
4.17 % ഉയർന്നു
രാജ്യത്തെ മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയിൽ വീണ്ടും ഉയർന്നു. ഡബ്ല്യുപിഐ സൂചിക പ്രകാരം 4.17 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം ഉയർന്നത്. ജനുവരിയില് ഇത് 2.03 ശതമാനവും കഴിഞ്ഞ വര്ഷം ഫെബ്രുവരിയില് 2.26 ശതമാനവുമായിരുന്നു. ഇന്ധനം, ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർദ്ധിച്ചതാണ് ഇതിന് കാരണമായത്.
കൊളംബോ തുറമുഖത്ത് വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ നിർമ്മിക്കാൻ അദാനി പോർട്ട്സിന് കത്ത് ലഭിച്ചു
കൊളംബോ തുറമുഖത്ത് വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ശ്രീലങ്കൻ സർക്കാരിൽ നിന്ന് അദാനി പോർട്ട്സിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കത്ത് ലഭിച്ചു. ടെർമിനലിന്റെ 51 ശതമാനം ഓഹരി അദാനി പോർട്സിന്റെ സ്വന്തമാണ്.
ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസ് ഐപിഒ, ആദ്യ ദിനം 2.28 തവണ സബ്സ്ക്രൈബ് ചെയ്യപെട്ടു
600 കോടി രൂപ സമാഹരിക്കുന്നതിനായി ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസ് നടത്തിയ ഐപിഒ ആദ്യ ദിവസം 2.28 തവണ സബ്സ്ക്രൈബ് ചെയ്യപെട്ടു. വിതരണത്തിനായി നൽകിയ 3.25 കോടി ഷെയറുകൾക്ക് വേണ്ടി 7.42 കോടി ഓഹരികൾക്കുഉള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 4.34 തവണ സബ്സ്ക്രൈബു ചെയ്യപ്പെട്ടു.
ഇൻഷുറൻസ് വിഭാഗത്തിലെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയർത്തുന്നതിനായി രാജ്യസഭയിൽ ബില്ല് അവതരിപ്പിച്ച് ധനമന്ത്രി
ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഇൻഷുറൻസ് നിയമ ഭേദഗതി ബിൽ ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ അവതരിപ്പിച്ചു.
ഭക്ഷ്യ പോർട്ട്ഫോളിയോ വർദ്ധിപ്പിച്ച് ഐടിസി
ഐടിസി ലിമിറ്റഡ് തങ്ങളുടെ ഭക്ഷ്യ പോർട്ട്ഫോളിയോ വർദ്ധിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. ഇതിന്റെ ഭാഗമായി സൺഫീസ്റ്റ് ബ്രാൻഡിന്റെ കീഴിൽ മൂന്ന് വ്യത്യസ്തമാർന്ന കേക്കുകൾ കമ്പനി നിർമ്മിച്ചു. സൺഫീസ്റ്റ് വണ്ടർസ് മിൽക്ക് മിൽക്ക് ഷെയ്ക്കുകളും 25-35 രൂപ നിരക്കിൽ കമ്പനി പുറത്തിറക്കി. ബ്ലൂംബെർഗ് ക്വിന്റ് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
പെരിഗോർഡ് അസറ്റ് ഹോൾഡിംഗ്സ് ഏറ്റെടുക്കാനൊരുങ്ങി ടെക് മഹീന്ദ്ര
അയർലണ്ട് ആസ്ഥാനമായുള്ള പെരിഗോർഡ് അസറ്റ് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ 70 ശതമാനം ഓഹരി ഏറ്റെടുക്കുമെന്ന് ടെക് മഹീന്ദ്ര അറിയിച്ചു. ഏറ്റെടുക്കലിന്റെ ആകെ ചെലവ് 21 ദശലക്ഷം ഡോളറാണ്.
Anupam Rasayan IPO, രണ്ടാം ദിനം 3.64 തവണ സബ്സ്ക്രൈബു ചെയ്യപെട്ടു
Anupam Rasayan ഐ.പി.ഒ രണ്ടാം ദിനം 3.64തവണ സബ്സ്ക്രൈബു ചെയ്യപെട്ടു. വിതരണത്തിനായി നൽകിയ 97.01 ലക്ഷം ഷെയറുകൾക്ക് വേണ്ടി 3.53 കോടി ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 6.6 തവണ സബ്സ്ക്രൈബു ചെയ്യപ്പെട്ടു.
ഒഡീഷയിൽ പുതിയ വാണിജ്യ ഉത്പാദന കേന്ദ്രം ആരംഭിച്ച് ശ്രീ സിമൻറ് ലിമിറ്റഡ്
ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ സിമൻറ് പൊടിക്കുന്നതിനായി പുതിയ യൂണിറ്റ് ആരംഭിച്ച് ശ്രീ സിമൻറ് ലിമിറ്റഡ്. പ്രതിവർഷം 3 ദശലക്ഷം ടൺ സിമന്റ് പൊടിക്കാനുള്ള ശേഷിയാണ് യൂണിറ്റിനുള്ളത്.
Craftsman Automation IPO, ആദ്യ ദിനം 55% സബ്സ്ക്രൈബു ചെയ്യപെട്ടു
Craftsman Automation ഐ.പി.ഒ ആദ്യ ദിനം 55 ശതമാനം സബ്സ്ക്രൈബു ചെയ്യപെട്ടു. വിതരണത്തിനായി നൽകിയ 38.70 ലക്ഷം ഷെയറുകൾക്ക് വേണ്ടി 21.31 ലക്ഷം ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 1.06 തവണ സബ്സ്ക്രൈബു ചെയ്യപ്പെട്ടു.
ഐ.പി.ഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
പരുത്തിയിൽ ഉണ്ടാകുന്ന കീടങ്ങളെ ഒഴുവാക്കുന്നതിനായി ഗ്രീൻ ലേബൽ ഫെറോമോൺ അവതരിപ്പിക്കാനൊരുങ്ങി നാരികോ ഫാർമ
ഖാരിഫ് സീസണിൽ പരുത്തിയിൽ ഉണ്ടാകുന്ന പുഴുക്കളെ നീക്കം ചെയ്യുന്നതിനായി ഗ്രീൻ ലേബൽ ഫെറോമോൺ എന്ന ഉത്പ്പന്നം പുറത്തിറക്കാനൊരുങ്ങി നാരികോ ഫാർമ ലിമിറ്റഡ്. കേന്ദ്ര കീടനാശിനി ബോർഡിന്റെ അംഗീകാരം ലഭിച്ച ആദ്യത്തെ ഫെറോമോൺ അധിഷ്ഠിത ഉത്പ്പന്നമാണിത്.

