ജാഗ്വാർ ലാൻഡ് റോവറിൽ 28900 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി  ടാറ്റാ മോട്ടോർസ്

ജാഗ്വാർ ലാൻഡ് റോവറിൽ 28900 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് ടാറ്റാ മോട്ടോർസ്. ഇലക്ട്രിക് വാഹന ബിസിനസ്സിനായി പ്രത്യേകമായി മൂലധനം സമാഹരിക്കാനും കമ്പനി തീരുമാനിച്ചു. 2025ന് മുമ്പ്  10 ഇവി മോഡലുകൾ പുറത്തിറക്കുമെന്ന്  കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എൻ.ടി.പി.സി ക്യു 1 ഫലം, അറ്റാദായം 18 ശതമാനം വർദ്ധിച്ച് 3411 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ എൻ.ടി.പി.സിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 18 ശതമാനം വർദ്ധിച്ച് 3411 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 24.9 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 14 ശതമാനം വർദ്ധിച്ച് 29888.02 കോടി രൂപയായി.

ലൈറ്റ് സോഴ്സ് ഇന്ത്യയിൽ നിന്നും 50 മെഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റ് ഏറ്റെടുത്ത് ടോറന്റ് പവർ

ലൈറ്റ് സോഴ്സ് ഇന്ത്യയിൽ നിന്നും 50 മെഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റ് ഏറ്റെടുത്ത് ടോറന്റ് പവർ. ഇതിന്റെ ഭാഗമായി ഇരുകമ്പനികളും തമ്മിൽ ഓഹരി വാങ്ങൽ കരാറിൽ ഒപ്പുവച്ചു. എസ്.പി.വി മഹാരാഷ്ട്രയിൽ 50 മെഗാവാട്ട് സൗരോർജ്ജ പ്ലാന്റ് പ്രവർത്തിപ്പിക്കും. 317 കോടി രൂപയുടേതാണ് കരാർ.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ക്യു 1 ഫലം, അറ്റനഷ്ടം 630 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ അറ്റനഷ്ടം 630 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 93.55 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. മുൻ പാദത്തിൽ അറ്റാദായം 127.81 കോടി രൂപയായിരുന്നു. കമ്പനിയുടെ പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 25 ശതമാനം വർദ്ധിച്ച് 2185 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി 4.61 ശതമാനമായി രേഖപ്പെടുത്തി. 

സി.ഡി.എസ്.എൽ ക്യു 1 ഫലം, അറ്റാദായം 37 ശതമാനം വർദ്ധിച്ച് 64 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് ലിമിറ്റഡിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 37 ശതമാനം വർദ്ധിച്ച് 64 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 23 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 51 ശതമാനം വർദ്ധിച്ച് 130 കോടി രൂപയായി.

പിഐ ഇൻഡസ്ട്രീസ് ക്യു 1 ഫലം, അറ്റാദായം 29 ശതമാനം വർദ്ധിച്ച് 187 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ പിഐ ഇൻഡസ്ട്രീസിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 29 ശതമാനം വർദ്ധിച്ച് 187 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 4.12 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 14.3 ശതമാനം വർദ്ധിച്ച് 1221.5 കോടി രൂപയായി.

കൃസ്ണ ഡയഗ്നോസ്റ്റിക്സിന്റെ പ്രാരംഭ ഓഹരി വിൽപ്പന ആഗസ്റ്റ് നാലിന്

കൃസ്ണ ഡയഗ്നോസ്റ്റിക്സിന്റെ പ്രാരംഭ ഓഹരി വിൽപ്പന ആഗസ്റ്റ് നാലിന് ആരംഭിക്കും. ഓഹരി ഒന്നിന് 933-954 രൂപ നിരക്കിലാണ് പ്രെെസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഫ്രഷ് ഇഷ്യു വഴി 400 കോടി രൂപയുടെ ഓഹരികളും ഓഫർ ഫോർ സെയിലിലൂടെ 85.3 ലക്ഷം ഓഹരികളുമാണ് വിതരണം ചെയ്യുന്നത്. ഐപിഒ വഴി ലഭിക്കുന്ന പണം പഞ്ചാബ്, ഹരിയാന, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി ഡയഗ്നോസ്റ്റിക് സെന്ററുകൾ സ്ഥാപിക്കാനായി ഉപയോഗിക്കും.

ദേവയാനി ഇന്റർനാഷണലും ആഗസ്റ്റ് 4ന് ഐപിഒ ആരംഭിക്കും. ഓഹരി ഒന്നിന് 86-90 രൂപ നിരക്കിലാണ് കമ്പനി പ്രെെസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

റിലാക്സോ ഫുടുവെയർ ക്യു 1 ഫലം, അറ്റാദായം 27.8 ശതമാനം വർദ്ധിച്ച് 30.96 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ റിലാക്സോ ഫുടുവെയറിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 27.8 ശതമാനം വർദ്ധിച്ച് 30.96 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 69.7  ശതമാനമായി ഇടിഞ്ഞു.  ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 36.7 ശതമാനം വർദ്ധിച്ച് 497.13 കോടി രൂപയായി.

റിലാക്സോ ഫുറെയിൻ ഇൻഡസ്ട്രീസ് ക്യു 1 ഫലം, അറ്റാദായം 786 ശതമാനം വർദ്ധിച്ച് 235.29 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ റിലാക്സോ ഫുറെയിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം  786 ശതമാനം വർദ്ധിച്ച് 235.29 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 14.07 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 54 ശതമാനം വർദ്ധിച്ച് 3680 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement