നാലാം പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി 1.6 ശതമാനം വളർച്ച രേഖപ്പെടുത്തി

മാർച്ചിലെ നാലാം പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) വളർച്ച 1.6 ശതമാനമായി രേഖപ്പെടുത്തി. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ ബാധിക്കുന്നതിനുമുമ്പ് സാമ്പത്തിക വീണ്ടെടുക്കൽ നടക്കുന്നുണ്ടെന്ന സൂചനയാണിത് നൽകുന്നത്. 2020-21 സാമ്പത്തിക വർഷത്തിൽ ജി.ഡി.പി 7.3 ശതമാനമായി ചുരുങ്ങി. കാർഷിക മേഖല 3.1 ശതമാനവും നിർമാണ മേഖല 6.9 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി. സാമ്പത്തിക മേഖല 5.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

അരബിന്ദോ ഫാർമ ക്യു 4 ഫലം, അറ്റാദായം 7 ശതമാനം ഇടിഞ്ഞ് 801 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ അരബിന്ദോ ഫാർമയുടെ പ്രതിവർഷ അറ്റാദായം 7.2 ശതമാനം ഇടിഞ്ഞ് 801 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 72.8 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 2.5 ശതമാനം ഇടിഞ്ഞ് 6001.5 കോടി രൂപയായി.

4000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി പി‌എൻ‌ബി ഹൗസിംഗ് ഫിനാൻ‌സ്

ഓഹരി വിതരണത്തിലൂടെ 4000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി പി‌എൻ‌ബി ഹൗസിംഗ് ഫിനാൻ‌സ്. കമ്പനിയുടെ ഡയറക്ടർ ബോർഡ്
ഇതിനുള്ള അംഗീകാരം നൽകി. പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് കാർലൈലിന്റെ അഫിലിയേറ്റഡ് സ്ഥാപനമായ പ്ലൂട്ടോ ഇൻവെസ്റ്റ്‌മെൻറ് 3,185 കോടി രൂപ വരെ നിക്ഷേപിക്കും.

മാൻ ഇൻഡസ്ട്രീസ് ക്യു 4 ഫലം, അറ്റാദായം 106 ശതമാനം വർദ്ധിച്ച് 25.86 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ മാൻ ഇൻഡസ്ട്രീസിന്റെ പ്രതിവർഷ അറ്റാദായം 106.88 ശതമാനം വർദ്ധിച്ച് 25.86 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 15.4 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 20.76 ശതമാനം ഇടിഞ്ഞ് 540.09 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇറാഖിൽ പുതിയ രണ്ട്  വാഹനങ്ങൾ അവതരിപ്പിച്ച്  ടിവിഎസ് മോട്ടോർസ്

വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഇറാഖിൽ പുതിയ രണ്ട്  വാഹനങ്ങൾ അവതരിപ്പിച്ചതായി ടിവിഎസ് മോട്ടോർസ് പറഞ്ഞു. ബാഗ്ദാദിൽ  വിൽപ്പന, സേവനം, സ്പെയർ സപ്പോർട്ട് എന്നിവയ്ക്കുള്ള  ഒരു പുതിയ ഷോറൂം  തുറന്നിരുന്നു. ടിവിഎസ് സ്റ്റാർ എച്ച്എൽഎക്സ് 140 5 ഗിയർ, ത്രീ വീലർ ടിവിഎസ് കിംഗ് ഡീലക്സ് പ്ലസ് എന്നീ വാഹനങ്ങളാണ് കമ്പനി ഇറാഖിൽ അവതരിപ്പിച്ചത്.

മാഗ്മ ഫിൻ‌കോർപ്പ് ക്യു 4 ഫലം, അറ്റനഷ്ടം 626 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ മാഗ്മ ഫിൻ‌കോർപ്പിന്റെ അറ്റനഷ്ടം 626 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 35 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 17 ശതമാനം ഇടിഞ്ഞ് 446 കോടി രൂപയായി.

മാഗ്മ ഫിൻ‌കോർപ്പിന്റെ  ചെയർമാനായി അദർ പൂനവല്ലയെ നിയമിച്ചു. വെെകാതെ കമ്പനിയുടെ പേര് പൂനവല്ല ഗ്രൂപ്പ് എന്നാക്കി മാറ്റും.

ഇന്റലക്ട് ഗ്ലോബൽ ട്രാൻസാക്ഷൻ ബാങ്കിംഗുമായി പങ്കാളിത്തമുണ്ടെന്ന് പ്രഖ്യാപിച്ച് ഇന്റലക്റ്റ് ഡിസൈൻ അരീന 

ഇന്റലക്ട് ഗ്ലോബൽ ട്രാൻസാക്ഷൻ ബാങ്കിംഗുമായി പങ്കാളിത്തമുണ്ടെന്ന് പ്രഖ്യാപിച്ച് ഇന്റലക്റ്റ് ഡിസൈൻ അരീന. കനേഡിയൻ ബിസിനസ്സ് ഉടമകളുടെ  ആവശ്യങ്ങൾ നിറവേറ്റുന്നതിനും കാര്യക്ഷമമായ പേയ്‌മെന്റ് കഴിവുകളും അവസരങ്ങളും ലഭ്യമാക്കുകയാണ്  ഇന്റലക്ട് ഗ്ലോബൽ ട്രാൻസാക്ഷൻ ബാങ്കുമായുള്ള പങ്കാളിത്തം ലക്ഷ്യമിടുന്നത്.

ശിൽ‌പ മെഡി‌കെയർ ക്യു 4 ഫലം, അറ്റാദായം 78 ശതമാനം ഇടിഞ്ഞ് 7.38 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ശിൽ‌പ മെഡി‌കെയറിന്റെ പ്രതിവർഷ അറ്റാദായം 78 ശതമാനം ഇടിഞ്ഞ് 7.38 കോടി രൂപയായി. അറ്റാദായം മുൻപാദത്തെ അപേക്ഷിച്ച് 2.10 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 5.44 ശതമാനം ഇടിഞ്ഞ്  208.03 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1.10 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

1,307.88 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി ജെ കുമാർ ഇൻഫ്രാപ്രോജക്റ്റ്സ് ലിമിറ്റഡ്

മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റിയിൽ നിന്ന് 1,307.88 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി ജെ കുമാർ ഇൻഫ്രാപ്രോജക്റ്റ്സ് ലിമിറ്റഡ്.  മുംബൈ മെട്രോ റെയിൽ പദ്ധതിയുടെ ഭാഗിക രൂപകൽപ്പനയ്ക്കാണ് പദ്ധതി.

കോൾട്ടെ-പാട്ടീൽ ഡവലപ്പേഴ്സ് ക്യു 4 ഫലം, അറ്റാദായം 21 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ കോൾട്ടെ-പാട്ടീൽ ഡവലപ്പേഴ്സിന്റെ ഏകീകൃത അറ്റാദായം 20.9 കോടി രൂപയായി. പോയവർഷ ഇതേകാലയളവിൽ കമ്പനി 2.18 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 33.52 ശതമാനം വർദ്ധിച്ച് 289.08 കോടി രൂപയായി. കമ്പനിയുടെ മൊത്തം വിൽപ്പന വോളിയം 27.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement