ഐ.പി.ഒ വഴി 8250 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി സൊമാറ്റോ

8,250 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് നിർദ്ദേശിച്ചു കൊണ്ടുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ്  സൊമാറ്റോ സെബിക്ക് കെെമാറി. ഓഫർ ഫോർ സെയിലിലൂടെ 7500 കോടി ഇക്യൂറ്റി ഷെയറുകൾ വിൽക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കമ്പനിയിൽ നിക്ഷേപമുള്ള ഇൻഫോ എഡ്ജ് 750 കോടി രൂപയുടെ ഓഹരി വിൽക്കും.

കടപത്രവിതരണത്തിലൂടെ 2 ബില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങി എസ്.ബി.ഐ

കടപത്രവിതരണത്തിലൂടെ 2 ബില്യൺ ഡോളർ സമാഹരിക്കുന്നതിന്  എസ്.ബി.ഐ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഏകദേശം 14,942 കോടി രൂപയാണ് ബിസിനസ് വിപുലീകരണത്തിനായി ബാങ്ക് സമാഹരിക്കുക.

ബജാജ് ഫിൻ‌സെർവ് ക്യു 4 ഫലം: അറ്റാദായം വർദ്ധിച്ച് 979 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ബജാജ് ഫിൻസെർവിന്റെ അറ്റാദായം അഞ്ചിരട്ടി വർദ്ധിച്ച് 979 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 16 ശതമാനം വർദ്ധിച്ച് 15387 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് കമ്പനി 3 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 

ഹാത്ത്വേ കേബിൾ ക്യു 4 ഫലം: അറ്റാദായം 47 ശതമാനം വർദ്ധിച്ച് 72 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഹാത്ത്വേ കേബിൾസിന്റെ പ്രതിവർഷ അറ്റാദായം 47 ശതമാനം വർദ്ധിച്ച് 72 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3.72 ശതമാനം വർദ്ധിച്ച് 438.71 കോടി രൂപയായി.

ഏപ്രിൽ 27ന് സിംഗപ്പൂർ സർക്കാരിന്റെ സ്വവെറിജിൻ വെൽത്ത്
ഫണ്ട്  22.22 രൂപ നിരക്കിൽ ഹാത്ത്വേ കേബിൾ ആൻഡ് ഡാറ്റാകോമിന്റെ 1.6 കോടി  ഓഹരികൾ ഏറ്റെടുത്തു.

അനുപം റസായന് 1100 കോടി രൂപയുടെ ഓർഡർ ലഭിച്ചു

സ്പെഷ്യാലിറ്റി കെമിക്കൽസ് വിതരണം ചെയ്യുന്നതിനായി അനുപം റസായൻ ഇന്ത്യ ലിമിറ്റഡിന് പത്ത് മൾട്ടിനാഷണൽ ലൈഫ് സയൻസ് കമ്പനികളിൽ നിന്ന് കത്ത് ലഭിച്ചു. മൊത്തം 1100 കോടി രൂപയുടെ ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്.

കെപിഐടി ടെക്നോളജീസ് ക്യു 4 ഫലം: അറ്റാദായം 23 ശതമാനം വർദ്ധിച്ച് 47 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ കെപിഐടി ടെക്നോളജീസിന്റെ പ്രതിവർഷ അറ്റാദായം 23.6 ശതമാനം വർദ്ധിച്ച് 47 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3.8 ശതമാനം ഇടിഞ്ഞ് 546.6 കോടി രൂപയായി.

പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഐപിഒ നാളെ മുതൽ ആരംഭിക്കും

പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് പ്രാഥമിക ഓഹരി വിൽപ്പന ഏപ്രില്‍ 29 ന് ആരംഭിക്കും. ഐപിഒ വഴി  7,735 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യൂണിറ്റ് പ്രൈസ് ബാന്‍ഡ് 99-100 രൂപയാണ്. വിൽപ്പന മെയ് 3ന് അവസാനിക്കും. 

സുന്ദരം ക്ലേട്ടൺ ക്യു 4 ഫലം; അറ്റാദായം 17 ശതമാനം ഇടിഞ്ഞ് 167 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ സുന്ദരം ക്ലേട്ടണിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 17.4 ശതമാനം ഇടിഞ്ഞ് 167.16  കോടി രൂപയായി.
പ്രതിവർഷ അറ്റാദായം 18 മടങ്ങ് വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 0.85 ശതമാനം ഇടിഞ്ഞ് 6451.09 കോടി രൂപയായി.

ടാറ്റാ കമ്മ്യൂണിക്കേഷൻസ് ക്യു 4 ഫലം: അറ്റാദായം 299 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ടാറ്റാ കമ്മ്യൂണിക്കേഷൻസ് 299 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 275 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 7.38 ശതമാനം ഇടിഞ്ഞ് 4073.25 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement