ഇന്നത്തെ വിപണി വിശകലനം 

15,038 എന്ന നിലയിൽ ഫ്ലാറ്റായി തുറക്കപ്പെട്ട നിഫ്റ്റി താഴേക്ക് കൂപ്പുകുത്തി. വ്യാപാരം ആരംഭിച്ച് 25 മിനിറ്റിനുള്ളിൽ സൂചിക 191 പോയിന്റുകളുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. തിരികെ മുകളിലേക്ക് കയറാൻ ശ്രമിച്ച നിഫ്റ്റി 14900ൽ ശക്തമായ പ്രതിരോധം തീർത്തു. വീണ്ടും താഴേക്ക് വീണ സൂചിക 14754 എന്ന നിലയിൽ സപ്പോർട്ട് എടുത്തു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 101 പോയിന്റുകൾ/ 0.67% താഴെയായി 14,929 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

വിപണി തുറന്നപ്പോൾ  35,483 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പിന്നീട്  680 പോയിന്റുകൾ താഴേക്ക് കൂപ്പുകുത്തി. ശേഷം 34,800ൽ വന്ന് സപ്പോർട്ട് എടുത്ത സൂചിക അതും തകർത്ത് കൊണ്ട്  34500ൽ  വന്ന്  മണിക്കൂറുകളോളം അസ്ഥിരമായി നിലകൊണ്ടു. തുടർന്ന് മുകളിലേക്ക് കയറിയ സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 314 പോയിന്റ്/ 0.88 ശതമാനം താഴെയായി 35,182 എന്ന നിലയിൽ   വ്യാപാരം അവസാനിപ്പിച്ചു.   

നിഫ്റ്റി മെറ്റൽ മാത്രമാണ് ഇന്ന് 1 ശതമാനത്തിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മീഡിയ 1.44 ശതമാനവും നിഫ്റ്റി ഫാർമ 1.31 ശതമാനവും നിഫ്റ്റി ഫിൻസർവ്  1.24 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

ഏഷ്യൻ വിപണികൾ കയറി ഇറങ്ങി കാണപ്പെട്ടപ്പോൾ യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഫ്ലാറ്റായി  ലാഭത്തിലാണ് കാണപ്പെട്ടത്.

നിർണായക വാർത്തകൾ 

JSW Steel ഇന്ന് വീണ്ടും നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഒരു വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഭൂഷൺ പവർ, സ്റ്റീൽ ലിമിറ്റഡിന്റെ 19,350 കോടി രൂപയുടെ ഏറ്റെടുക്കലിന് കമ്പനി തയ്യാറാകുന്നു.

Perigord Asset Holdings-ന്റെ 70 ശതമാനം ഓഹരി ഏറ്റെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെ Tech Mahindra ഇന്ന്  2.33 ശതമാനം നേട്ടം കെെവരിച്ചു.

സ്മോൾ ക്യാപ്പ് കമ്പനിയായ Pritish Nandy communications-ന്റെ ഓഹരികൾ  രത്തൻ ടാറ്റാ ഏറ്റെടുത്തതിന് പിന്നാലെ ഓഹരി വില 10 ശതമാനത്തിന് മുകളിൽ ഉയർന്ന് അപ്പർ സർക്ക്യൂട്ട് (UC) രേഖപ്പെടുത്തി.

ഫെബ്രുവരിയിലെ പ്രതിവർഷ  വിൽപ്പന 14 ശതമാനം വർദ്ധിച്ചതിന് പിന്നാലെ   JSPL ഓഹരി വില ഇന്ന് 2 ശതമാനത്തിന് മുകളിൽ ഉയർന്നു.

ഓൺലെെൻ ചൂതാട്ട ബിസിനസിന് ഏറെ വളർച്ചാ സാധ്യതയുണ്ടെന്ന് Deltacorp പറഞ്ഞു. കസിനോ ബിസിനസ് കൊവിഡിന് മുമ്പത്തെ നിലകെെവരിച്ചു. IEX ഇന്ന് 5 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.

ഐടി ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ ഫാർമ  ഓഹരികളിൽ ഒന്ന് മാത്രമാണ് ഇന്ന് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. Lupin 1.26 ശതമാനമാണ് ഉയർന്നത്. 


വിപണി മുന്നിലേക്ക് 

അസ്ട്രാസെനേക്കയുടെ കൊവിഡ് വാക്സിൻ സ്വീകരിച്ചാൽ രക്തം കട്ട പിടിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനെ തുടർന്ന് നെതർലാൻഡിൽ അസ്ട്രാസെനേക്ക വാക്സിൻ വിതരണം നിർത്തിവച്ചു. അസ്ട്രാസെനേക്കയുടെ വാക്സിൻ ഉപയോഗം നിർത്തിവയ്ക്കുന്ന 7ാമത്തെ രാജ്യമാണ് നെതർലാൻഡ്. ഇന്ത്യയിലെ പ്രധാന വാക്സിനുകളിൽ ഒന്നാണ് ഇതെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഇതിനാൽ തന്നെ വിപണിയിൽ ചെറിയ ആശങ്ക നിലനിൽക്കുന്നുണ്ട്. അത് ഉടൻ തന്നെ മാറുമെന്ന് പ്രതീക്ഷിക്കുന്നു.

വ്യാപാരം ആരംഭിച്ചതിന് ശേഷം താഴേക്ക് വീഴുന്ന വിപണിയുടെ ശെെലി ഇന്നും തുടർന്നു. വിപണിയുടെ നിർത്താതെയുള്ള വീഴ്ചയിൽ
ഷോർട്ട് ചെയ്യാനുള്ള സുവർണ അവസരമാണ് വ്യാപാരികൾക്ക് ഇന്ന് ലഭിച്ചത്. വിപണി അവസാനിക്കാൻ നേരം സൂചിക  മുകളിലേക്ക് കത്തിക്കയറിയത് കുറഞ്ഞ വിലയ്ക്ക് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടിയത് കൊണ്ടാകാം. തുടർച്ചയായ വീഴ്ച കണ്ട് ഭയന്ന റീട്ടെയിൽ നിക്ഷേപകർ തങ്ങളുടെ ഓഹരികൾ എല്ലാം തന്നെ നഷ്ടത്തിൽ വിറ്റ് ഒഴിയാനാണ് സാധ്യത.

യുഎസ് ഫ്യൂച്ചേഴ്സ് ലാഭത്തിൽ നിൽക്കുമ്പോഴും ഇത് രണ്ടാം ദിവസമാണ് നിഫ്റ്റി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്. Adani Ports ഓഹരികളിൽ ഇന്ന് വളരെ വലിയ ലാഭമെടുപ്പ് കാണപ്പെട്ടു. SBI ക്ക് ഒപ്പം പി.എസ്.യു ബാങ്ക്സ് ഓഹരികൾ ഇന്ന് നേരിയ ലാഭത്തിൽ അടയ്ക്കപ്പെട്ടു. പൊതുബാങ്കുകൾ സ്വകാര്യവത്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട സമരങ്ങൾ ഇപ്പോഴും തുടരുകയാണ്.

വരും ദിവസങ്ങളിൽ ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. നിഫ്റ്റിക്ക്  14800 ശക്തമായ സപ്പോർട്ട് ആയി പരിഗണിക്കാവുന്നതാണ്. വ്യാപാരികൾ എല്ലാം തന്നെ ട്രെന്റിനെ സ്വന്തം സുഹൃത്തായി ചേർത്തുപിടിക്കുക. ശക്തമായ ഒരു ട്രെന്റിംഗ് മാർക്കറ്റിനായി നമുക്ക് കാത്തിരിക്കാം. 

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement