2021 സാമ്പത്തിക വർഷം  ഇന്ത്യയുടെ പരോക്ഷ നികുതി നിരക്ക് 12 ശതമാനം വർദ്ധിച്ചു

2021 സാമ്പത്തിക വർഷം  പരോക്ഷ നികുതിയിനത്തിലുള്ള വരുമാനം
12 ശതമാനം വർദ്ധിച്ചു.10.71 ലക്ഷംകോടി രൂപയാണ് ഈയിനത്തിൽ സർക്കാരിന് ലഭിച്ചത്. മുൻവർഷം ഇത്  9.54 ലക്ഷംകോടി രൂപയായിരുന്നു. ഇറക്കുമതി തീരുവയില്‍ 21 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. അതേസയമം ചരക്ക് സേവന നികുതി വരുമാനത്തില്‍ എട്ടുശതമാനം ഇടിവ്  രേഖപ്പെടുത്തി.

ആക്സെഞ്ചറുമായി കെെകോർത്ത് ബിപിസിഎൽ

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്  അതിന്റെ വിൽപ്പന, വിതരണം എന്നിവയുടെ  ശൃംഖലയെ  മാറ്റുന്നതിനായി ആക്സെഞ്ചറുമായി കെെകോർത്തു. ഐറിസ് എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമിക്കുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് ടെക്നോളജി  എന്നിവ ആക്സെഞ്ചർ  ഉപയോഗിക്കും.

മ്യാന്മർ സൈന്യവുമായി ബന്ധം, അദാനി പോർട്ട്സിനെ സൂചികയിൽ നിന്നും ഒഴിവാക്കി എസ് ആന്റ് പി ജോൺസ്

മ്യാന്മർ സൈന്യവുമായുള്ള ബന്ധതെ തുടർന്ന്  അദാനി പോർട്ട്സിനെ സൂചികയിൽ നിന്നും ഒഴിവാക്കി എസ് ആന്റ് പി ജോൺസ്. മ്യാൻമർ ഇക്കണോമിക് കോർപ്പറേഷനിൽ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് 290 മില്യൺ ഡോളർ തുറമുഖം നിർമിക്കാനുള്ള പദ്ധതി അദാനി ഗ്രൂപ്പ്  നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 15ന് ഓഹരി സൂചികയിൽ നിന്നും നീക്കം ചെയ്യും.

സൗദിയിൽ  300 മെഗാവാട്ട് സോളാർ പ്ലാന്റിന്റെ നിർമാണം ആരംഭിച്ച്  ലാർസൻ ആന്റ് ട്യൂബ്രോ

സൗദി അറേബ്യയിൽ 300 മെഗാവാട്ട് സോളാർ പ്ലാന്റിന്റെ നിർമാണം  ആരംഭിച്ച്  ലാർസൻ ആന്റ് ട്യൂബ്രോ. 1.5 ജിഗാവാട്ട്  സുഡെയർ പദ്ധതി സ്ഥാപിക്കുന്നതിനുള്ള പ്രധാന ഇപിസി ഉത്തരവ് കരസ്ഥമാക്കിയതായി കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉത്തർപ്രദേശിൽ  50 മെഗാവാട്ടിന്റെ  സൗരോർജ്ജ നിലയം ആരംഭിച്ച് അദാനി എനർജി

ഉത്തർപ്രദേശിലെ ചിത്രകൂട്ടിൽ അദാനി സോളാർ എനർജി  50 മെഗാവാട്ടിന്റെ  സൗരോർജ്ജ നിലയം ആരംഭിച്ചു. ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡുമായി 25 വർഷത്തേക്ക് കിലോവാട്ട് മണിക്കൂറിന് 3.07 രൂപ നിരക്കിൽ വൈദ്യുതി വാങ്ങൽ കരാറിലും കമ്പനി ഏർപ്പെട്ടു. ഇതോടെ കമ്പനിയുടെ മൊത്തം പുനരുപയോഗ ഊർജ്ജ ശേഷി 3520 മെഗാവാട്ടായി.

നാലാം പാദത്തിൽ ജാഗ്വാർ ലാൻഡ് റോവർ വ്യക്തമായ പണമൊഴുക്ക് രേഖപ്പെടുത്തുമെന്ന് ടാറ്റാ മോട്ടോർസ്

നാലാം പാദത്തിൽ ജാഗ്വാർ ലാൻഡ് റോവർ വ്യക്തമായ പണമൊഴുക്ക് രേഖപ്പെടുത്തുമെന്ന് ടാറ്റാ മോട്ടോർസ് അറിയിച്ചു. ജെ.എൽ.ആറിന്റെ പ്രതിവർഷ റീട്ടെയിൽ വിൽപ്പന 12.4 ശതമാനം ഉയർന്ന് 123483 യൂണിറ്റായി. ജാഗ്വാറിന്റെ പ്രതിവർഷ വിൽപ്പന 17.1 ശതമാനം ഇടിഞ്ഞ് 23463 യൂണിറ്റായി.

ഗുജറാത്ത് റെയിൽ പദ്ധതിക്കായി ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്ത് അശോക ബിൽഡ്‌കോൺ

ഗുജറാത്ത് റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ടെൻഡറിനായി ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്ത് അശോക ബിൽഡ്‌കോൺ ലിമിറ്റഡ്. 333.26 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.

റെമ്ഡിസിവിറിന്റെ  ഉത്പാദനം വർദ്ധിപ്പിച്ചതായി  സിപ്ല

കൊവിഡ് വാക്സിൻ നിർമിക്കുന്നതിന് ആവശ്യമായ റെമ്ഡിസിവിറിന്റെ ഉത്പാദനം ഇരട്ടിയായി വർദ്ധിപ്പിച്ചതായി സിപ്ല അറിയിച്ചു. വാക്സിന്റെ ആവശ്യകത വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശത്തെ തുടർന്നാണ് കമ്പനിയുടെ നടപടി. മരുന്നുകളുടെ കുറവ് പരിഹരിക്കുന്നതിനായി ആൻറിവൈറൽ മരുന്നിന്റെ കയറ്റുമതി അടുത്തിടെ സർക്കാർ നിരോധിച്ചിരുന്നു.

എക്സൈൻ ഏവിയേഷനുമായി കെെകോർത്ത് റാംകോ സിസ്റ്റംസ് 

പുതിയ ക്ലയന്റുകൾക്ക് വിമാന ഡാറ്റാ മൈഗ്രേഷൻ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി റാംകോ സിസ്റ്റംസ് ലിമിറ്റഡ് എക്സൈൻ ഏവിയേഷൻ സൊല്യൂഷനുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. നിലവിലുള്ള സിസ്റ്റങ്ങളിൽ നിന്ന് റാംകോ ആപ്ലിക്കേഷനുകളിലേക്ക് വിവരങ്ങൾ മാറ്റുന്നതിന് ഇത് ക്ലയന്റുകളെ സഹായിക്കും.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement