ഭാരതി എയർടെൽ ക്യു 2 ഫലം, അറ്റാദായം 300 ശതമാനം വർദ്ധിച്ച് 1,134 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഭാരതി എയർടെൽ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 300 ശതമാനം വർദ്ധിച്ച് 1,134 കോടി രൂപയായി. റിലയൻസ് ജിയോ ഇൻഫോകോമിന് സ്‌പെക്‌ട്രം കൈമാറ്റം ചെയ്തതിൽ നിന്നുമുള്ള 722 കോടി രൂപയുടെ ഒറ്റത്തവണ നേട്ടമാണ് അറ്റാദായം ഉയർത്തിയത്. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 5.4 ശതമാനം വർദ്ധിച്ച് 28,326 കോടി രൂപയായി. ഭാരതി എയർടെല്ലിന്റെ മൊബൈൽ സർവ്വീസ് ബിസിനസ്സിൽ നിന്നുള്ള വരുമാനം രണ്ടാം പാദത്തിൽ വരുമാനത്തിൽ 6.2 ശതമാനം വർദ്ധിച്ച് 15,191 കോടി രൂപയായി. ഒരു ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം ഒന്നാം പാദത്തിലെ 146 രൂപയിൽ നിന്ന് ഉയർന്ന് രണ്ടാം പാദത്തിൽ 153 രൂപയായി.
ഐപിഒ വഴി 7,460 കോടി രൂപ സമാഹരിക്കാൻ ഡൽഹിവെരി
ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ (ഐപിഒ) 7,460 കോടി രൂപ സമാഹരിച്ച് ഡൽഹിവെരി. ഇതിനായി ലോജിസ്റ്റിക്സ് സ്ഥാപനമായ ഡെൽഹിവെറി ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) മാർക്കറ്റ് റെഗുലേറ്റർ സെബിക്ക് സമർപ്പിച്ചു. 5,000 കോടി രൂപയുടെ ഓഹരികളുടെ പുതിയ ഇഷ്യു ഉൾപ്പെടുന്നതാണ് ഐപിഒ. നിലവിലുള്ള നിക്ഷേപകരുടെ 2,460 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഇതിൽ ഉൾപ്പെടുന്നു.
ഒക്ടോബറിൽ ഐഇഎക്സ് വൈദ്യുതിയുടെ അളവ് 36 ശതമാനം വർധിച്ച് 9,165 എംയു ആയി
2021 ഒക്‌ടോബറിൽ ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ചിന്റെ (ഐഇഎക്സ്) വൈദ്യുതി വ്യാപാരം 9,165 ദശലക്ഷം യൂണിറ്റായി. 36 ശതമാനം വാർഷിക വളർച്ചയാണ് ഐഇഎക്സ് രേഖപ്പെടുത്തിയത്. .
സൺ ഫാർമ ക്യു 2 ഫലം, അറ്റാദായം 13 ശതമാനം വർദ്ധിച്ച് 2,047 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഭാരതി സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിന്റെ ഏകീകൃത അറ്റാദായം 13 ശതമാനം വർദ്ധിച്ച് 2,047 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 42 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 12.5 ശതമാനം വർദ്ധിച്ച് 9,625.9 കോടി രൂപയായി. അതേസമയം കമ്പനിയുടെ ചെലവ് രണ്ടാം പാദത്തിൽ 9.7 ശതമാനം വർധിച്ച് 7,562 കോടി രൂപയായി.
ഡാബർ ഇന്ത്യ ക്യു 2 ഫലം, അറ്റാദായം 5 ശതമാനം വർദ്ധിച്ച് 504 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഡാബർ ഇന്ത്യയുടെ ഏകീകൃത അറ്റാദായം 4.7 ശതമാനം വർദ്ധിച്ച് 504 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 15 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 12 ശതമാനം വർദ്ധിച്ച് 2,818 കോടി രൂപയായി. അതേസമയം കമ്പനിയുടെ എഫ്എംസിജി ബിസിനസ് 10 ശതമാനം വോളിയം വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ ബോർഡ് ഒരു ഓഹരിക്ക് 2.5 രൂപ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.
എച്ച്‌ഡിഎഫ്‌സി ലൈഫിന്റെ എക്‌സൈഡ് ലൈഫിന്റെ ഏറ്റെടുക്കലിന് സിസിഐ അംഗീകാരം
എക്സൈഡ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ 100 ശതമാനം ഓഹരി പങ്കാളിത്തം ഏറ്റെടുക്കുന്നതിന് എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ് കമ്പനിക്ക് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നൽകി. 6,687 കോടി രൂപയുടേതാണ് കരാർ. ഇത് ദക്ഷിണേന്ത്യയിൽ എച്ച്‌ഡിഎഫ്‌സി ലൈഫിന്റെ സാന്നിധ്യം വിപുലീകരിക്കാൻ സഹായിക്കും. എച്ച്‌ഡിഎഫ്‌സി ലൈഫ് 725.98 കോടി രൂപ പണമായും ബാക്കി 8.7 കോടി രൂപ ഓരോ ഷെയറിനും 685 രൂപ നിരക്കിൽ ഓഹരികളായും എക്‌സൈഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് നൽകണം
ഗോദ്‌റെജ് പ്രോപ്പർട്ടീസ് ക്യു 2 ഫലം, അറ്റാദായം 403 ശതമാനം വർദ്ധിച്ച് 36 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 403 ശതമാനം വർദ്ധിച്ച് 35.72 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ മൊത്ത വരുമാനം 36.6 ശതമാനം വർദ്ധിച്ച് 105 കോടി രൂപയായി. 2,574 കോടി രൂപയുടെ മൊത്തം ബുക്കിംഗാണ് ഉണ്ടായത്. പ്രതിവർഷം 139.6 വളർച്ചയാണ് ഇത് രേഖപ്പെടുത്തിയത്. മൊത്തം ബുക്കിംഗ് പ്രതിവർഷം 108 ശതമാനം ഉയർന്ന് 3.61 ദശലക്ഷം ചതുരശ്ര അടിയായി.
എൻഎച്ച്എഐയിൽ നിന്ന് 1,646 കോടി രൂപയുടെ ഓർഡർ നേടി എച്ച്ജി ഇൻഫ്ര
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഡൽഹിയിൽ റോഡ് പ്രൊജക്റ്റിനായി ഓർഡർ നേടി എച്ച്ജി ഇൻഫ്രാ എഞ്ചിനീയറിംഗ് ലിമിറ്റഡ്. എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) മോഡിൽ എൻഎച്ച് -334 എമ്മിൽ ആറുവരി അർബൻ എക്സ്റ്റൻഷൻ റോഡ് വികസിപ്പിക്കുന്നതിനാണ് പദ്ധതി. 1,646.57 കോടി രൂപയാണ് പദ്ധതിച്ചെലവ്.
എച്ച്പിസിഎൽ ക്യു 2 ഫലം, അറ്റാദായം 22 ശതമാനം വർദ്ധിച്ച് 1,923 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 22.4 ശതമാനം ഇടിഞ്ഞ് 1,923.5 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 7.1 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 60.6 ശതമാനം വർദ്ധിച്ച് 82,774.69 കോടി രൂപയായി. പെട്രോളിയം ഉൽപന്നങ്ങളുടെ ആഭ്യന്തര വിൽപ്പന 8 ശതമാനം വർധിച്ച് 8.79 ദശലക്ഷം മെട്രിക് ടൺ ആയി.
യൂണിയൻ ബാങ്ക് ക്യു 2 ഫലം, അറ്റാദായം 3 മടങ്ങ് വർധിച്ച് 1,526 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏകീകൃത അറ്റാദായം മൂന്നിരട്ടിയായി വർധിച്ച് വർദ്ധിച്ച് 1,526.12 കോടി രൂപയായി. . ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 2.5 ശതമാനം വർദ്ധിച്ച് 20,683.95 കോടി രൂപയായി. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി അനുപാതം (ജിഎൻപിഎ) 12.64 ശതമാനമായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 14.71 ശതമാനമായിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ കിട്ടാക്കടങ്ങൾക്കുള്ള തുക 12.2 ശതമാനം കുറഞ്ഞ് 3,723.76 കോടി രൂപയായി.

