എച്ച് യുഎൽ ക്യു 2 ഫലം, അറ്റാദായം 9 ശതമാനം വർദ്ധിച്ച് 2187 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 9 ശതമാനം വർദ്ധിച്ച് 2187 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 11.2 ശതമാനം വർദ്ധിച്ച് 12724 കോടിയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 11 ശതമാനം വർദ്ധിച്ചു. അതേസമയം ഓഹരി ഒന്നിന് 15 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഒടിടിക്കായി വീഡിയോ പ്ലാറ്റ്ഫോം വികസിപ്പിച്ച് ഭാരതി എയർടെൽ
സർവ്വീസ് സൊല്യൂഷനായി എയർടെൽ ഐക്യു വീഡിയോ വീഡിയോ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് ഭാരതി എയർടെൽ. എയർടെല്ലിന്റെ ഇൻ-ഹൗസ് എൻജിനീയറിങ് ടീമുകളാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തത്. ഭാരതി എയർടെല്ലിന്റെ ക്ലൗഡ്, വീഡിയോ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി വലുതും ചെറുതുമായ സ്ക്രീനുകൾക്കായി ലോകോത്തര വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് നിർമിക്കുന്നത്. കുറഞ്ഞ മുതൽമുടക്കിലും അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതികവിദ്യയിലുമായിരിക്കും പ്ലാറ്റ്ഫോം നിർമിക്കുക.
നെസ്റ്റ്ലെ അറ്റാദായം 5 ശതമാനം വർദ്ധിച്ച് 617 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ നെസ്റ്റ്ലേ ഇന്ത്യയുടെ ഏകീകൃത അറ്റാദായം 5 ശതമാനം വർദ്ധിച്ച് 617 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 14.63 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 9.6 ശതമാനം വർദ്ധിച്ച് 3865 കോടി രൂപയായി. ആഭ്യന്തര വിൽപ്പന 10.1% വർദ്ധിച്ചു. അതേസമയം ഓഹരി ഒന്നിന് 110 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ടിവി 18 ബ്രോഡ്കാസ്റ്റ് ക്യു 2 ഫലം, അറ്റാദായം 86 ശതമാനം വർദ്ധിച്ച് 140 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ടിവി 18 ബ്രോഡ്കാസ്റ്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 86 ശതമാനം വർദ്ധിച്ച് 140 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 41.3 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 29 ശതമാനം വർദ്ധിച്ച് 1309 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 7 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ശൃംഖലയാണ് നെറ്റ്‌വർക്ക്. 18 -ന്റെ അനുബന്ധ സ്ഥാപനമായ ടിവി 18 ബ്രോഡ്കാസ്റ്റ്അതേസമയം, നെറ്റ്‌വർക്ക് 18 മീഡിയ & ഇൻവെസ്റ്റ്‌മെൻറ്സിന്റെ രണ്ടാം പാദത്തിലെ ഏകീകൃത അറ്റാദായം 307.7% ഉയർന്ന് 39.02 കോടി രൂപയായി. ഉയർന്നു. മുൻപാദത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 9.47 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. ജൂലൈ – സെപ്റ്റംബർ പാദത്തിൽ മൊത്തം വരുമാനം 13.12% ഉയർന്ന് 1,392.35 കോടി രൂപയായി.
എസ് സി സോഫ്റ്റിന്റെ ഓഹരി 80% ആയി ഉയർത്താനുള്ള കരാറിൽ ഒപ്പുവെച്ച് ഓറിയോൺപ്രോ
അനുബന്ധ സ്ഥാപനമായ എസ്‌സി സോഫ്റ്റ് പിടിഇ ലിമിറ്റഡിന്റെ കൂടുതൽ ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പിടുന്നതായി പ്രഖ്യാപിച്ച് ഓറിയോൺപ്രോ സൊല്യൂഷൻസ് ലിമിറ്റഡ്. എസ്‌സി സോഫ്റ്റിന്റെ നിലവിലുള്ള വിവിധ ഓഹരി ഉടമകളിൽ നിന്നും 29% ഓഹരികൾ ഇതിലൂടെ ഏറ്റെടുക്കും. 2018 ൽ എസ്സി സോഫ്റ്റിന്റെ 51% ഓഹരികൾ ഓറിയോൺപ്രോ സൊല്യൂഷൻസ് സ്വന്തമാക്കിയിരുന്നു.
ഡി സി എം ശ്രീരാം ക്യു 2 ഫലം, അറ്റാദായം 33.2 ശതമാനം വർദ്ധിച്ച് 159 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ സി ഡി എം ശ്രീരാം ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 33.2 ശതമാനം വർദ്ധിച്ച് 159 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 0.23 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 6.49 ശതമാനം വർദ്ധിച്ച് 2198.61 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 4.60 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ലെനലിഡോമൈഡ് ഗുളികകൾക്കായി ഡോ. റെഡ്ഡീസ് ലാബ്സിന് യുഎസ്എഫ്ഡിഎ അംഗീകാരം
ഡോ. റെഡ്ഡീസ് ലബോറട്ടറീസിന്റെ ലെനലിഡോമൈഡ് കാപ്സ്യൂളുകൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) നിന്നും അന്തിമ അംഗീകാരം ലഭിച്ചു. വിവിധ ക്യാൻസറുകളുടെ ചികിത്സയ്ക്കാണ് മരുന്ന് ഉപയോഗിക്കുന്നത്.
എസിസി ക്യു 3 ഫലം, അറ്റാദായം 23.7 ശതമാനം വർദ്ധിച്ച് 450 കോടി രൂപയായി
സെപ്റ്റംബറിലെ മൂന്നാം പാദത്തിൽ എ സി സി ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 23.7 ശതമാനം വർദ്ധിച്ച് 450.19 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 20.9 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 5 ശതമാനം വർദ്ധിച്ച് 3653 കോടി രൂപയായി.
എൽ&ടി ടെക്ക്നോളജി സർവ്വീസസ് ക്യു 2 ഫലം, അറ്റാദായം 39 ശതമാനം വർദ്ധിച്ച് 230 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ എൽ&ടി ടെക്ക്നോളജി സർവീസസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 38.97 ശതമാനം വർദ്ധിച്ച് 230 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 6.38 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 19.45 ശതമാനം വർദ്ധിച്ച് 1637 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 7 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. രണ്ടാം പാദത്തിൽ മൊത്തം 10 മില്യൺ ഡോളറിലധികം മൂല്യമുള്ള അഞ്ച് കരാറുകൾ കമ്പനി നേടിയിട്ടുണ്ട്.

