MTAR Tech IPO: അവസാന ദിവസം 200.8 തവണ സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി

എം.ടി.എ.ആർ ടെക്ക്  ഐ‌.പി‌.ഒ അവസാന ദിവസം 200.79 തവണ  സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.  വിതരണത്തിനായി നൽകിയ  72.60 ലക്ഷം ഷെയറുകൾക്ക് വേണ്ടി 145.79  കോടി ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 28.4 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

ഇസി‌എ ട്രേഡിംഗ് സർവീസിന്റെ 10 ശതമാനം ഓഹരി  ഏറ്റെടുത്ത് കൊട്ടക് മഹീന്ദ്ര ബാങ്ക്

കൊട്ടക് മഹീന്ദ്ര ബാങ്ക് ഇസി‌എ ട്രേഡിംഗ് സർവീസിന്റെ 10 ശതമാനം ഓഹരി 1.98 കോടി രൂപയ്ക്ക് അനുബന്ധ സ്ഥാപനമായ കൊട്ടക് സെക്യൂരിറ്റീസിന്  കെെമാറി. ഓഹരി ഒന്നിന്  10 രൂപ നിരക്കിൽ
1.09 കോടി ഓഹരികളാണ് ബാങ്ക് വാങ്ങിയത്.

ഇന്ത്യൻ കരസേന അംഗങ്ങളുടെ ശമ്പള അക്കൗണ്ട് കെെകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാറിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. 

പി‌എൻ‌ബി  ഹൌസിംഗ് ഫിനാൻ‌സും യെസ് ബാങ്കും  കോ-ലെൻ‌ഡിംഗ് പദ്ധതിയിൽ ഏർപ്പെട്ടു

പി‌എൻ‌ബി  ഹൌസിംഗ് ഫിനാൻ‌സും യെസ് ബാങ്കും വീട് വാങ്ങുന്നവർക്കായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ്പന നൽകുന്നതിനായി  ഒരു കോ-ലെൻ‌ഡിംഗ് പദ്ധതിയിൽ ഏർപ്പെട്ടു. പി.എൻ.ബി  ഹൌസിംഗ്  ഫിനാൻസ് ഉപഭോക്താക്കൾക്ക് ആവശ്യമായ ഡോക്കുമെന്റേഷൻ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ഇതിലൂടെ ലഭ്യമാക്കും.

മെക്സിക്കൻ കമ്പനിയായ ഗിഗ്നെറ്റിൽ നിന്നും ഓർഡറുകൾ ലഭിച്ചതായി തേജസ് നെറ്റ്‌വർക്ക്

മെക്സിക്കോ ആസ്ഥാനമായുള്ള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ഗിഗ്നെറ്റ്, മെക്സിക്കോയിലെ കാൻ‌കൺ മേഖലയിൽ ഉയർന്ന ശേഷിയുള്ള ഫൈബർ-ഒപ്റ്റിക് നെറ്റ്‌വർക്ക് വിപുലീകരണത്തിനായി തേജസ് നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ ഒപ്റ്റിക്കൽ നെറ്റ്‌വർക്കിംഗ്, ബ്രോഡ്‌ബാൻഡ് ആക്‌സസ് എന്നിവ തിരഞ്ഞെടുത്തു. 

ഭൂഷൺ പവർ & സ്റ്റീൽ ലിമിറ്റഡ് വാങ്ങുന്നതിനുള്ള  ജെ‌എസ്‌ഡബ്ല്യു സ്റ്റീലിന്റെ നിബന്ധനകൾക്ക് അംഗീകാരം

ഭൂഷൺ പവർ & സ്റ്റീൽ ലിമിറ്റഡിന്  വായ്പ നൽകുന്നവർ, കമ്പനിയുടെ സ്വത്തുക്കൾ വാങ്ങുന്നതിനായി ജെ‌എസ്ഡബ്ല്യു സ്റ്റീൽ നിശ്ചയിച്ച നിബന്ധനകൾ അംഗീകരിച്ചു. ജെ‌എസ്‌ഡബ്ല്യു സ്റ്റീലിന്റെ 19,350 കോടി രൂപയുടെ ഓഫർ സ്വീകരിക്കുന്നതിനെ അനുകൂലിച്ച് കൊണ്ട് ഭൂരിപക്ഷം പേരും വോട്ട് രേഖപ്പെടുത്തി.

കർണാടകയിൽ 2,439 കോടി രൂപയുടെ രണ്ട് പദ്ധതികൾക്കായി ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിന് കത്ത് ലഭിച്ചു


കർണാടകയിൽ 2,439 കോടി രൂപയുടെ രണ്ട് ഹൈബ്രിഡ് ആന്വിറ്റി മോഡ്  പ്രോജക്ടുകൾക്കായി ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിന് കത്ത് ലഭിച്ചു. ബാംഗ്ലൂർ-ചെന്നൈ എക്സ്പ്രസ് ഹൈവേയിലെ ബാംഗ്ലൂർ മുതൽ മാലൂർ വരെയുള്ള  നാല് പാതകളിലായാണ് ആദ്യ ഘട്ട പദ്ധതി.
ബാംഗ്ലൂർ-ചെന്നൈ എക്സ്പ്രസ് ഹൈവേയിൽ  നാല്  പാതകളിലാണ് രണ്ടാമത്തെ പദ്ധതി. രണ്ട് വർഷത്തിനുള്ളിൽ ഇരുപദ്ധതികളും പൂർത്തിയാക്കും.

ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഡബ്ല്യു.ആർ‌.എസ് ബയോപ്രോഡക്റ്റിന്റെ ഓഹരികൾ ഏറ്റെടുക്കാനൊരുങ്ങി
സൺ ഫാർമയുടെ അനുബന്ധ സ്ഥാപനം


സൺ ഫാർമസ്യൂട്ടിക്കൽസിന്റെ  അനുബന്ധ സ്ഥാപനം ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഡബ്ല്യു.ആർ‌.എസ് ബയോപ്രോഡക്റ്റിന്റെ 4.28 ലക്ഷം ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കുമെന്ന് അറിയിച്ചു. 11.21 കോടി രൂപയ്ക്കാണ് ഓഹരികൾ ഏറ്റെടുക്കുക. 

മൈസുരുവിൽ ആറ് സ്‌ക്രീൻ പ്രോപ്പർട്ടികൾ  ആരംഭിച്ച് പി.വി.ആർ

പിവിആർ ലിമിറ്റഡ് കർണാടകയിലെ മൈസുരുവിൽ പുതിയ ആറ് തീയേറ്ററുകൾ ആരംഭിച്ചതായി അറിയിച്ചു. മൈസൂരുവിലെ ഏറ്റവും പുതിയ പിവിആർ സിനിമാസിന് 32,240 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്, ഇതിന് മൊത്തം 1,078 പ്രേക്ഷകരെ ഉൾക്കൊള്ളാൻ കഴിയും.  ഇന്ത്യയിലെയും ശ്രീലങ്കയിലെയും 71 നഗരങ്ങളിലായി 844 സ്‌ക്രീനുകൾ പിവിആർ നിലവിൽ പ്രവർത്തിപ്പിച്ചുവരുന്നു. 

ശിൽ‌പ മെഡി‌കെയറിന്റെ അപ്രെമിലാസ്റ്റ് ടാബ്‌ലെറ്റുകൾക്ക് യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി

അപ്രെമിലാസ്റ്റ് ടാബ്‌ലെറ്റുകളുടെ 10 മില്ലിഗ്രാം, 20 മില്ലിഗ്രാം, 30 മില്ലിഗ്രാം എന്നിവയ്ക്കായി യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ  ശിൽ‌പ മെഡി‌കെയറിന് താത്ക്കാലിക അനുമതി നൽകി. സോറിയാറ്റിക് ആർത്രൈറ്റിസ് ചികിത്സയ്ക്കായാണ് കമ്പനി മരുന്ന് വികസിപ്പിച്ചത്. 

രണ്ടാം ഘട്ട  ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് കോൾ ഇന്ത്യ

കോൾ ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. നിക്ഷേപകർക്ക് ഓഹരിക്ക് 5 രൂപ വീതം വിഹിതം നൽകാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. മാർച്ച് 24ന് ഇത് നൽകും. അതേസമയം മൂലധനച്ചെലവ് 10,000 കോടിയിൽ നിന്ന് 13,000 കോടി രൂപയായി വർദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement