ഐടിസി ക്യു 4 ഫലം, അറ്റാദായം 3 ശതമാനം ഇടിഞ്ഞ് 3755 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഐടിസിയുടെ പ്രതിവർഷ അറ്റാദായം 3 ശതമാനം ഇടിഞ്ഞ് 3755 കോടി രൂപയായി. അറ്റാദായം മുൻ വർഷത്തെ അപേക്ഷിച്ച് 6.4 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 22.6 ശതമാനം വർദ്ധിച്ച് 15404 കോടി രൂപയായി. ഹോട്ടൽ ബിസിനസിൽ നിന്നുള്ള പ്രതിവർഷ വരുമാനം 38 ശതമാനം ഇടിഞ്ഞ് 302 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 5.75 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

നിർമാണ പി.എം.ഐ 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ഇന്ത്യയിലെ ഫാക്ടറി പ്രവർത്തനം മെയ് മാസം കുറഞ്ഞു. 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയാണ് ഇത് രേഖപ്പെടുത്തിയത്. രണ്ടാം തരംഗത്തെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ കുറഞ്ഞതാണ് ഇതിന് കാരണമായത്. പിഎംഐ സൂചിക മെയ് മാസത്തിൽ 50.8 ആയി രേഖപ്പെടുത്തി. ഏപ്രിലിൽ ഇത് 55.5 ആയിരുന്നു.

കൊവിഡ് രണ്ടാം തരംഗം, വാഹന വിൽപ്പന കുത്തനെ ഇടിഞ്ഞു

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മെയ് മാസത്തിലെ വാഹന വിൽപ്പന കുത്തനെ ഇടിഞ്ഞു. മാരുതി സുസുകിയുടെ മൊത്തം വിൽപ്പന 71 ശതമാനം ഇടിഞ്ഞ് 46555 യൂണിറ്റായി. ഏപ്രിലിൽ ഇത് 1.59 ലക്ഷം യൂണിറ്റായിരുന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പാസഞ്ചർ വാഹന വിൽപ്പന 56 ശതമാനം ഇടിഞ്ഞു. ടാറ്റാ മോർട്ടർസിന്റെ വിൽപ്പന 40 ശതമാനം  ഇടിഞ്ഞ് 15,181 യൂണിറ്റായി. ടിവിഎസ് മോട്ടോർസിന്റെ  വിൽപ്പന 30.61 ശതമാനം ഇടിഞ്ഞ് 1.66 ലക്ഷം യൂണിറ്റായി.

സലാസർ ടെക്നോ ക്യു 4 ഫലം, അറ്റാദായം 163 ശതമാനം വർദ്ധിച്ച് 9.85 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ സലാസർ ടെക്നോയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 16.36 ശതമാനം വർദ്ധിച്ച് 9.85 കോടി രൂപയായി. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 94.73 ശതമാനം വർദ്ധിച്ച് 211.50 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു. 

ബൽ‌റാം‌പൂർ ചിനി ക്യു 4 ഫലം, അറ്റാദായം 2 ശതമാനം ഇടിഞ്ഞ് 235 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ബൽ‌റാം‌പൂർ ചിനിയുടെ അറ്റാദായം 2.46 ശതമാനം ഇടിഞ്ഞ് 235 കോടി രൂപയായി. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 41.41 ശതമാനം ഇടിഞ്ഞ് 1019.35 കോടി രൂപയായി. കമ്പനിയുടെ പഞ്ചസാര നിർമാണത്തിൽ നിന്നുള്ള വരുമാനം 41.8 ശതമാനം ഇടിഞ്ഞ് 1031.3 കോടി രൂപയായി.

യുഎസ് വിപണിയിൽ  റൂഫിനാമൈഡ് ടാബ്ലെറ്റ് അവതരിപ്പിച്ച്  ഗ്ലെൻമാർക്ക് ഫാർമ

യുഎസ് വിപണിയിൽ അപസ്മാരത്തിനുള്ള മരുന്നായ റൂഫിനാമൈഡ് അവതരിപ്പിച്ച് ഗ്ലെൻമാർക്ക് ഫാർമ. ഐസായ് ഇൻ‌കോർപ്പറേറ്റിലെ ബാൻസൽ ഗുളികകൾക്ക് തുല്യമായ ഒരു ചികിത്സാ മരുന്നാണിത്. ഏകദേശം 285.3 മില്യൺ ഡോളറിന്റെ വാർഷിക വിൽപ്പനയാണ് ബാൻസൽ ടാബ്‌ലെറ്റുകൾ ഈ വർഷം നടത്തിയത്.

റാഡിക്കോ ഖൈതാൻ ക്യു 4 ഫലം, അറ്റാദായം 91 ശതമാനം ഉയർന്ന് 73.55 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ റാഡിക്കോ ഖൈതാന്റെ പ്രതിവർഷ അറ്റാദായം 91 ശതമാനം ഉയർന്ന് 73.55 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 18.7 ശതമാനം വർദ്ധിച്ച് 694.73 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2.4 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇൻസൈഡർ ട്രേഡിംഗ്, ഇൻഫോസിസ് ജീവനക്കാർ ഉൾപ്പെടെ എട്ട് സ്ഥാപനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി സെബി

ഇൻസൈഡർ ട്രേഡിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് രണ്ട് ഇൻഫോസിസ് ജീവനക്കാർ ഉൾപ്പെടെ എട്ട് സ്ഥാപനങ്ങൾക്ക് ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി സെബി. ഇൻഫോസിസിലെ രണ്ട് ജീവനക്കാർ കഴിഞ്ഞ വർഷം ഐടി കമ്പനിയുടെ ഓഹരികളിൽ വ്യാപാരം നടത്താൻ ആന്തരിക വിവരങ്ങൾ ഉപയോഗിച്ചതായി സെബി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

ഹണിവെൽ ഓട്ടോമേഷൻ ക്യു 4 ഫലം, അറ്റാദായം 6 ശതമാനം ഇടിഞ്ഞ് 104 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഹണിവെൽ ഓട്ടോമേഷന്റെ പ്രതിവർഷ അറ്റാദായം 6.4 ശതമാനം ഇടിഞ്ഞ് 104.02 കോടി രൂപയായി. മുൻപാദത്തെ അപേക്ഷിച്ച് അറ്റാദായം 30.6 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 4.48 ശതമാനം ഇടിഞ്ഞ് 672.70 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 85 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement