പ്രധാനതലക്കെട്ടുകൾ

Reliance Industries : ഡിസംബർ പാദത്തിൽ  റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായത്തിൽ   25 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി.

Grasim 5000 കോടി മുതൽ മുടക്കി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ  പെയിന്റ് നിർമാണത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചു.

Tata Motors ജനുവരി 22 മുതൽ വിപിണിയിൽ ഇറക്കുന്ന പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിച്ചു. 26000 രൂപവരെയാണ് ഓരോ മോഡലിനുമനുസരിച്ച് കമ്പനി വർദ്ധിപ്പിച്ചത്.

Tata Power
:  320 മെഗാവാട്ടിന്റെ    സോളാർ പദ്ധതി ആരംഭിക്കുന്നതിനായി സർക്കാർ സ്ഥാപനമായ എൻ‌.ടി‌.പി‌.സിയിൽ  നിന്ന് 1,200 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി ടാറ്റാ പവർ സോളാർ സിസ്റ്റംസ് അറിയിച്ചു. ഇതോടെ കമ്പനിയുടെ ഓർഡർ പൈപ്പ്ലൈൻ ഏകദേശം 4 ജിഗാവാട്ട് ആയിമാറും.

UltraTech Cement:ഡിസംബർ മാസത്തിലെ അറ്റാദായത്തിൽ 122.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ലാഭം 1584 കോടി രൂപയായി ഉയർന്നു.

കേന്ദ്ര സർക്കാരിന്റെ  സഹായത്തോടെ മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ ഫെറോ അലോയ് പ്ലാന്റിൽ ഇന്ത്യയുടെ ആദ്യത്തെ ഗ്യാസ് എത്തനോൾ പ്ലാന്റ് സ്ഥാപിക്കാൻ SAIL ഒരുങ്ങുന്നു.

ബിർള കോർപ്പറേഷന്റെ  ഡിസംബറിലെ  അറ്റാദായം 82.1 ശതമാനം വർദ്ധിച്ച് 148.42 കോടി രൂപയായി ഉയർന്നു.

പുതിയ ഉപഭോക്തൃ ലോയൽറ്റി കാമ്പെയ്‌നിന് നടപ്പിലാക്കുന്നതിലൂടെ ഉപഭോക്കാക്കളെ 10 ദശലക്ഷമായി ഉയർത്തനൊരുങ്ങി ഭാരത് പെട്രോളിയം കോർപ്പറേഷൻ.

നിക്ഷേപ സ്ഥാപനങ്ങൾക്ക്( qualified institutional buyers)  ഓഹരികൾ നൽകി കൊണ്ട്   1,169.99 കോടി രൂപ  സമാഹരിച്ച്  അപ്പോളോ ഹോസ്പ്പിറ്റൽ.

മാർച്ച് പാദത്തിലെ മുഴുവൻ നിഷ്ക്രിയ ആസ്തിയിൽ (GNPA)
കുതിച്ചുചാട്ടമുണ്ടാകാമെങ്കിലും  ഡിസംബർ പാദത്തിലെ വരുമാനത്തിൽ ഉയർന്ന വെല്ലുവിളികൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ യെസ് ബാങ്കിന്റെ  ആസ്തി  ഗുണനിലവാര സമ്മർദ്ദത്തിന്റെ ഏറ്റവും ഉയർന്ന  നിലയിലെത്തി.

2021 ജനുവരി 29 ന് നടക്കുന്ന ബോർഡ് മീറ്റിംഗിൽ ഇക്വിറ്റി ഓഹരികൾ തിരിച്ചുവാങ്ങാനുള്ള നിർദ്ദേശം   Atul പരിഗണിക്കും.

ഇന്നത്തെ പ്രധാന ക്യൂ 3 ഫലങ്ങൾ

L&T
Kotak Mahindra Bank
ICICI Securities
UCO Bank
Can Fin Homes
Mahindra Holidays
Sharda Corpchem
APL Apollo Tubes
Navin Flourine

ഇന്നത്തെ വിപണി സാധ്യത

വ്യാഴാഴ്ച വൈകുന്നേരത്തോടെ താഴേക്ക് വീഴാൻ ആരംഭിച്ച നിഫ്റ്റി
വെള്ളിയാഴ്ച 200 പോയിന്റ് ഇടിവ് രേഖപ്പെടുത്തി. പിന്നീട് 14371ൽ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ചത്തേ വിപണിയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

നിഫ്റ്റിയേക്കാൾ ഏറെ ദുർബലമായാണ് ബാങ്ക്  നിഫ്റ്റി കാണപെട്ടത്.  രണ്ട് ദിവസം കൊണ്ട് 2000 പോയിന്റാണ് സൂചിക താഴേക്ക് വീണത്. പിന്നീട് 31000ൽ വ്യാപാരം അവസാനിപ്പിച്ചു.

മികച്ച റിസൾട്ട് വന്നതിന് പിന്നാലെ  ബജാജ് ഓട്ടോയെ മുൻനിർത്തി  ഓട്ടോ ഓഹരികൾ  കുതിച്ചുകയറി.  ബജാജ് ഓട്ടോയുടെ ഓഹരികൾ മാത്രം 10 ശതമാനത്തിലേറെ നേട്ടം കൈവരിച്ചു.

വിപണിയെ ബാധിക്കുന്ന തരത്തിൽ ആഗോള ആഭ്യന്തര സംഭവങ്ങൾ ഒന്നു തന്നെ ഈ ആഴ്ചയിൽ നടക്കാനിടയില്ല.

യൂറോപ്യൻ വിപണി  നഷ്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. യു.എസ് വിപണി മിക്സിഡാണ്.  ഏഷ്യൻ വിപണികൾ എല്ലാം തന്നെ  നേട്ടം കൈവരിച്ചു. . SGX NIFTY 100 പോയിന്റ് മുകളിലായി  14483 എന്ന നിലയിലാണ്   വ്യാപാരം നടത്തുന്നത്.  ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

ഗ്യാപ്പ് അപ്പിൽ തുറക്കുന്ന നിഫ്റ്റിയുടെ ട്രെന്റ് മനസിലാക്കാൻ കാത്തിരിക്കണം. ഒരുപക്ഷേ സൂചിക കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയേക്കാൾ (14,360-14,370) താഴേക്ക് പോയാൽ വിപണിയിൽ കരടിയുടെ സാന്നിധ്യം ഉറപ്പിക്കാം. എന്നാൽ ഇത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല.
 
റിലയൻസും അൾട്രാടെക്ക് സിമന്റും മികച്ച ഫലങ്ങളാണ് പുറത്തുവിട്ടത്. ഇത് വിപണിയെ കൂടുതൽ ശക്തിപ്പെടുത്തിയേക്കും.
രണ്ട് ദിവസത്തെ വീഴ്ചയ്ക്ക് ശേഷം ബാങ്കുകൾ ഇന്നും അസ്ഥിരമാകാൻ സാധ്യതയുണ്ട്.

മുകളിലേക്ക് പോയാൽ നിഫ്റ്റിയിൽ 14550 എന്നത് ഒരു ശക്തമായ  resistance ആണ്. ഇത് തകർക്കപെട്ടാൽ ഇന്ന്  ശക്തമായ ഒരു കുതിച്ചുകയറ്റത്തിന്  വിപണി സക്ഷ്യം വഹിച്ചേക്കും.

15000,14700 എന്നിവിടെയാണ് ഇന്നതെ ഏറ്റവും ഉയർന്ന കാൾ  ഓപ്പൺ ഇൻറെറസ്റ്റ് കാണുന്നത്.14000,13500 എന്നിവിടെ ഏറ്റവും ഉയന്ന പുട്ട് ഓപ്പൺ  ഇൻറെറസ്റ്റും കാണപ്പെടുന്നു.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  635 കോടി രൂപയുടെ ഓഹരികൾ വിറ്റയിച്ചപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ 1,290 കോടി രൂപയുടെ ഓഹരികൾ വിറ്റു.

Reliance, Kotak Mahindra Bank, Ultratech Cement, Grasim, L&T തുടങ്ങിയ ഓഹരികളിൽ ഇന്ന് ശ്രദ്ധകേന്ദ്രീകരിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.


ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement