വി ഷേപ്പ് വീണ്ടെടുക്കലിൽ വിജയിച്ച് ചൈനീസ് മാർക്കറ്റ്
ബുധനാഴ്ച അത്ഭുതകരമാം വിധത്തിൽ വീണ്ടെടുക്കൽ നടത്തുകയും പ്രാരംഭ നഷ്ടം കുറയ്ക്കുകയും ചെയ്ത് ചൈനീസ് ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക. ആദ്യ പകുതിയിൽ സൂചിക 1.5 ശതമാനത്തിലധികം ഇടിഞ്ഞു .3450 ലെവലിൽ പിന്തുണ നേടുകയും ചെയ്തു. പിന്നീട് പിന്നോട്ട് നീങ്ങി 0.41% താഴേക്ക് ക്ലോസ് ചെയ്തു.
1.5% ഇടിവിന് കാരണം എന്താണ്?
26 വർഷത്തിനിടയിലെ ഏറ്റവും വേഗമേറിയ കുതിപ്പാണ് പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് കാഴ്ച വച്ചത്. സൂചിക പ്രതിവർഷം 13.5% ഉയർന്നു. കൺസ്യൂമർ പ്രെെസ് ഇൻഡക്സ് (സിപിഐ) 1.5% ഉയർന്നു. 2020 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പ്രാദേശിക കറൻസി നോട്ടുകൾ പുറപ്പെടുവിക്കുന്നതിൽ രാജ്യത്തെ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് മുകളിലുള്ള നിയന്ത്രണങ്ങൾ കുറച്ചതിനു ശേഷമാണ് വീണ്ടെടുക്കൽ ഉണ്ടായത്.
പണപ്പെരുപ്പ ഡാറ്റക്ക് ശേഷം തിരിച്ചു കയറി യുഎസ് ഓഹരികൾ
ട്രേഡിംഗ് സെഷന്റെ അസ്ഥിരമായ തുടക്കത്തിൽ പ്രാരംഭ നഷ്ടത്തിൽ നിന്നും വീണ്ടെടുത്ത് യുഎസ് വിപണിയിലെ ഓഹരികൾ. ഉപഭോക്തൃ വിലക്കയറ്റം 1990 ന് ശേഷമുള്ള ഏറ്റവും കൂടിയ വേഗതയിലാണെന്നാണ് കണക്കുകൾ.
0.5% വരെ ഇടിഞ്ഞതിന് ശേഷം എസ് ആന്റ് പി 500 പച്ചയിൽ തിരിച്ചെത്തി. ബിറ്റ്കോയിൻ 68,000 ഡോളറിന് മുകളിലാണ്. സ്വർണ്ണത്തിന്റെ മൂല്യം ജൂണിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്.
സ്റ്റോക്സ് യൂറോപ്പ് 0.24% ഉയർന്നു
ഡൗ ജോൺസ് 0.41 % ഇടിഞ്ഞു.
നാസ്ഡാക്ക് 0.69% കുറഞ്ഞു
എഫ്ഡബ്ല്യുഡി യുഎസ് ഐപിഒ ഹോങ്കോങ്ങിലേക്ക് മാറ്റിയേക്കാം
ഹോങ്കോംഗ് ആസ്ഥാനമായുള്ള ഏഷ്യൻ ഇൻഷുറർ എഫ്ഡബ്ല്യുഡി ഗ്രൂപ്പ് 2-3 ബില്യൺ ഡോളറിന്റെ ഐപിഒ അമേരിക്കയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. ജൂണിൽ കമ്പനി ന്യൂയോർക്ക് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) രഹസ്യമായി ഫയൽ ചെയ്തിട്ടുണ്ട്. യുഎസ് റെഗുലേറ്റർമാർ പ്ലാൻ സൂക്ഷ്മമായി പരിശോധിക്കുന്നതും നിക്ഷേപകരുടെ താൽപ്പര്യക്കുറവുമാണ് നിലവിൽ താമസം നേരിടുന്നതിന് കാരണം.
തെക്കുകിഴക്കൻ ഏഷ്യയിലെ ഇന്റർനെറ്റ് സമ്പദ്വ്യവസ്ഥ 2030-ഓടെ 1 ട്രില്യൺ ഡോളറിലെത്തും
ഗൂഗിൾ, ടെമാസെക്ക് ഹോൾസിംഗ്സ്, ബ്രെയിൻ ആൻഡ് കമ്പനി എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം തെക്കുകിഴക്കൻ ഏഷ്യയിലെ ഇന്റർനെറ്റ് സമ്പദ്വ്യവസ്ഥ 2030 ഓടെ 1 ട്രില്യൺ ഡോളറിലെത്തും. ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ ഷോപ്പിംഗ് ആരംഭിക്കുകയും ഓൺലൈൻ ഭക്ഷണ വിതരണം തുടങ്ങുകയും ചെയ്തതാണ് പ്രതീക്ഷയ്ക്ക് വഴിയൊരുക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ഈ മേഖലകളിൽ 6 കോടി പുതിയ ഇന്റർനെറ്റ് ഉപയോക്താക്കൾ എത്തിയിട്ടുണ്ടെന്നും ആകെ ഉപയോക്താക്കൾ 4.4 കോടിയാണെന്നുമാണ് റിപ്പോർട്ടുകൾ. 5G യുടെ വികസനം സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
പ്രതിവർഷം 6.2% ഉയർന്ന് ഒക്ടോബറിലെ യു.എസ് സി.പി.ഐ
യുസ് കൺസ്യൂമർ പ്രെെസ് ഇൻഡക്സ് സെപ്റ്റംബറിൽ 0.4% വർദ്ധിച്ച ശേഷം കഴിഞ്ഞ മാസം 0.9% ഉയർന്നതായി യുഎസ് തൊഴിൽ വകുപ്പ് . വാർഷികാടിസ്ഥാനത്തിൽ സിപിഐ 6.2% വളർച്ച രേഖപെടുത്തി. നവംബർ 1990 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക മുന്നേറ്റമാണിത്. സെപ്റ്റംബറിൽ 0.2% വളർച്ചയ്ക്ക് ശേഷം കോർ സിപിഐ 0.6% വർദ്ധിച്ചു.
ഏഷ്യയിലെ ഏറ്റവും ചെലവേറിയ അപ്പാർട്ട്മെന്റ് ഹോങ്കോങ്ങിലെ പീക്ക് ഏരിയയിൽ വിറ്റു
HK$640 മില്യൺ ($82.2 മില്യൺ) ഡോളറിന് വിറ്റ് ഹോങ്കോങ്ങിലെ അപ്പാർട്ട്മെന്റ്. ഏഷ്യയിലെ ഏറ്റവും ചെലവേറിയ അപ്പാർട്ട്മെന്റാണിത്. വാർഫ് ഹോൾഡിംഗ്സ് ലിമിറ്റഡും നാൻ ഫംഗ് ഡെവലപ്മെന്റ് ലിമിറ്റഡും ചേർന്ന് നിർമിച്ച നഗരത്തിലെ ഏറ്റവും മികച്ച പ്രോജക്ടുകളിൽ ഒന്നായ മൗണ്ട് നിക്കോൾസണിലെ അപ്പാർട്ട്മെന്റ് സ്ക്വയർഫീറ്റിന് HK$140,800 നിരക്കിൽ വിറ്റിരുന്നു.

