ഡിസംബറിൽ 55.5 ആയി കുറഞ്ഞ് ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ

ഡിസംബറിൽ ഇന്ത്യയുടെ ഉൽപ്പാദന പ്രവർത്തനങ്ങൾ വർദ്ധിച്ചുവെങ്കിലും നവംബറിനേക്കാൾ കുറവാണ് രേഖപ്പെടുത്തിയത്. 55.5 ആണ് ഇന്ത്യയുടെ ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ മാനുഫാക്ചറിംഗ് പർചേസിംഗ് മാനേജേർസ് ഇൻഡക്സ് (പിഎംഐ). നവംബറിൽ ഇത് 57.6 ആയിരുന്നു. വിൽപ്പന നിരക്കും പുതിയ ഓർഡറുകള് മന്ദഗതിയിലാണ് ഇതിനിടെയാണ് ഉൽപാദനം വർധിക്കുന്നത്. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, കോവിഡ്-19, പണപ്പെരുപ്പ സമ്മർദ്ദങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ വിപണിയെ തളർത്തിയിട്ടുണ്ട്.

2021 ഡിസംബറിലെ വാഹന വിൽപ്പന ഡാറ്റ: ഹൈലൈറ്റുകൾ

2021 ഡിസംബറിലെ മാരുതി സുസുക്കി ഇന്ത്യയുടെ മൊത്തം വിൽപ്പന 10% വർധിച്ച് 1,53,149 യൂണിറ്റുകളായി. അതേസമയം യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപന പ്രതിമാസം 10% വർധിച്ച് 85,665 യൂണിറ്റിലെത്തി. കയറ്റുമതി പ്രതിമാസം 4.14% വർധിച്ച് 22,280 യൂണിറ്റായി.

2021 ഡിസംബറിലെ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ വാഹന വിൽപ്പന 18.54% വർധിച്ച് 35,299 യൂണിറ്റുകളായി. അതേസമയം വാണിജ്യ വാഹനങ്ങളുടെ വിൽപന 5.9% വർധിച്ച് 34,151 യൂണിറ്റിലെത്തി. ആഭ്യന്തര വിൽപ്പന്ന 14.17% വർധിച്ച് 66,307 യൂണിറ്റായി.

ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ഡിസംബറിൽ 3.94 ലക്ഷം യൂണിറ്റ് വാഹനങ്ങൾ വിറ്റു. വിൽപന പ്രതിമാസം 13% വർധിച്ചിട്ടുണ്ട്.

ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡിന്റെ മൊത്തം വിൽപ്പന പ്രതിമാസം 8% ഇടിവ് രേഖപ്പെടുത്തി 2.5 ലക്ഷം യൂണിറ്റായി. അതേസമയം ഡിസംബറിൽ ട്രാക്ടർ വിൽപ്പന പരിമാസം 34% ഇടിഞ്ഞ് 4,695 യൂണിറ്റായിട്ടുണ്ട്.

സ്റ്റെർലിംഗ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജിയുടെ പ്രൊമോട്ടറായി റിലയൻസ്

25.9% ഓഹരികൾ ഏറ്റെടുക്കുന്നതിനായി ബാക്കിയുള്ള 1,583 കോടി രൂപ കൂടി അടച്ചതോടെ സ്റ്റെർലിംഗ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി ലിമിറ്റഡിന്റെ പ്രൊമോട്ടറായി മാറി റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ്. ഈ ഇടപാടിലൂടെ റിലയൻസും മറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളും ചേർന്ന് കമ്പനിയുടെ 40% ഓഹരികൾ കൈവശപ്പെടുത്തിയിട്ടുണ്ട്. റിലയൻസിന് 1,099 കോടി രൂപയ്ക്ക് 2.93 കോടി ഓഹരികൾ അനുവദിക്കുന്നതിന് കമ്പനി കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു

സിംഗപ്പൂർ ട്രൈബ്യൂണലിൽ ആമസോൺ ആർബിട്രേഷൻ റദ്ദാക്കണമെന്ന ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കും

സിംഗപ്പൂരിലെ ആർബിട്രൽ ട്രൈബ്യൂണലിൽ ആമസോണിന്റെ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഹർജി ഡൽഹി ഹൈക്കോടതി പരിഗണിച്ചു. ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേലിന്റെയും ജസ്റ്റിസ് ജ്യോതി സിംഗിന്റെയും ഡിവിഷൻ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് ഹർജി പരിഗണിച്ചത്. ഫ്യൂച്ചറുമായുള്ള ആമസോണിന്റെ 2019 കരാറിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) നൽകിയ ക്ലിയറൻസ് അടുത്തിടെ താൽക്കാലികമായി നിർത്തിവച്ചതിന് ശേഷമാണ് ഈ നീക്കം.

ഡിസംബറിൽ 1,898 കോടി രൂപയുടെ അഞ്ച് ഓർഡറുകൾ നേടി എൻസിസി

2021 ഡിസംബറിൽ സംസ്ഥാന സർക്കാർ ഏജൻസികളിൽ നിന്ന് 1,898 കോടി രൂപയുടെ (ജിഎസ്ടി ഒഴികെ) അഞ്ച് പുതിയ ഓർഡറുകൾ എൻസിസി ലിമിറ്റഡിന് ലഭിച്ചു. ബിൽഡിംഗ് ഡിവിഷനുമായി ബന്ധപ്പെട്ടതാണ് 988 കോടി രൂപയുടെ മൂന്ന് ഓർഡറുകൾ. 910 കോടി രൂപയുടേതാണ് ശേഷിക്കുന്ന രണ്ട് ഓർഡറുകൾ. ഹൈദരാബാദ് ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് കമ്പനിയാണ് എൻസിസി ലിമിറ്റഡ്.

ഫിനോ പേയ്മെന്റ്സ് ബാങ്കിന്റെ അന്താരാഷ്ട്ര പണം കൈമാറ്റ സേവനത്തിന് ആർബിഐ അംഗീകാരം

മണി ട്രാൻസ്ഫർ സർവീസ് സ്കീമിന് (എംടിഎസ്എസ്) കീഴിൽ അന്താരാഷ്ട്ര പണമടയ്ക്കൽ ബിസിനസ്സ് ആരംഭിക്കുന്നതിന് ഫിനോ പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി ലഭിച്ചു. ഔട്ട്‌വേർഡ് റെമിറ്റൻസ് സേവനങ്ങൾ ഉടൻ ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

50 ബസുകളുടെ ഓർഡർ ഉറപ്പാക്കി ഒലെക്ട്ര ഗ്രീൻടെക്

ഇന്ത്യാ ഗവൺമെന്റിന്റെ FAME-II സ്കീമിന് കീഴിലുള്ള സംസ്ഥാന ഗതാഗത അതോറിറ്റികളിലൊന്നിൽ നിന്ന് 50 ഇലക്ട്രിക് ബസുകൾക്കുള്ള കത്ത് ഒലെക്ട്ര ഗ്രീൻടെക് ലിമിറ്റഡിന് ലഭിച്ചു. 12 മാസത്തിനുള്ളിൽ ബസുകൾ വിതരണം ചെയ്യും. കരാർ കാലയളവിൽ ഈ ബസുകളുടെ അറ്റകുറ്റപ്പണികളും ഒലക്ട്ര ഗ്രീൻടെക് ഏറ്റെടുക്കും. 125 കോടി രൂപയാണ് കരാറിന്റെ മൂല്യം.

മുംബൈയിലെ ഹൗസിംഗ് സൊസൈറ്റി റീ ഡെവലപ് ചെയ്യാൻ അജ്മീര റിയൽറ്റി 110 കോടി രൂപ നിക്ഷേപിക്കും

മുംബൈയിലെ ഹൗസിംഗ് സൊസൈറ്റി പുനർവികസിപ്പിച്ചെടുക്കാൻ അജ്മേര റിയൽറ്റി ആൻഡ് ഇൻഫ്രാ ഇന്ത്യ ലിമിറ്റഡ് 110 കോടി രൂപ നിക്ഷേപിക്കും. മുംബൈയിലെ ജുഹുവിൽ സ്ഥിതി ചെയ്യുന്ന ഫെയറിലാൻഡ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ പുനർവികസനം ഏറ്റെടുക്കുന്നതിനുള്ള വികസന കരാർ കമ്പനി നടപ്പിലാക്കി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement