പ്രധാനതലക്കെട്ടുകൾ
TCS: മാർച്ചിലെ നാലാം പാദത്തിൽ ഐടി കമ്പനിയുടെ പ്രതിവർഷ അറ്റാദായം 14.9 ശതമാനം വർദ്ധിച്ച് 9246 കോടി രൂപയായി.
മ്യാൻമാർ സൈന്യവുമായി ബന്ധമുണ്ടെന്ന അക്ഷേപത്തെ തുടർന്ന് സൂചികയിൽ നിന്നും Adani Ports and Special Economic Zone Ltd-നെ നീക്കം ചെയ്തതായി S&P Dow Jones അറിയിച്ചു.
Bandhan Bank: 2021 മാർച്ചിലെ കണക്കുകൾ പ്രകാരം ബാങ്കിന്റെ പ്രതിവർഷ വായ്പ് വരുമാനം 21 ശതമാനം വർദ്ധിച്ച് 87054 കോടി രൂപയായി.
സെക്കൻഡറി മാർക്കറ്റിലൂടെ എടി -1 ബോണ്ടുകളിൽ തിരിമറി നടത്തിയതിന് Yes Bank ന് മേൽ 25 കോടി രൂപയുടെ പിഴ ചുമത്തി സെബി.
Bharti Airtel : കസാക്കിസ്ഥാനിൽ സാറ്റലൈറ്റ് കണക്റ്റിവിറ്റി സേവനങ്ങൾ നൽകുന്നതിനായി ഭാരതി എയർടെല്ലിന്റെ പിന്തുണയുള്ള വൺവെബുമായി കസാക്കിസ്ഥാൻ സർക്കാർ ധാരണാപത്രം ഒപ്പുവച്ചു.
Hindustan Copper: ഓഹരി ഒന്നിന് 199.60 രൂപ വീതം ഏപ്രിൽ 12 ന് ക്യൂ.പി.ഐ അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. ഫ്ലോർ വിലയേക്കാൾ 4.92 ശതമാനം കിഴിവിലാണിത്.
ഇന്നത്തെ വിപണി സാധ്യത
ലോക്ക്ഡൗൺ ഭീതിയെ തുടർന്ന് നിഫ്റ്റി ഇന്നലെ 500 പോയിന്റുകളാണ് താഴേക്ക് വീണത്. തുടർന്ന് 14250ൽ സപ്പോർട്ട് എടുത്ത് കൊണ്ട് സൂചിക വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി ഇന്നലെ 5 ശതമാനം അഥവ 2000 പോയിന്റുകളുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷം 30500 എന്ന നിലയിൽ സപ്പോർട്ട് എടുത്തു.
നിഫ്റ്റി ഫാർമ ഒഴികെ എല്ലാ മേഖലാ സൂചികകളും ഇന്നലെ 5 ശതമാനത്തിന് മുകളിൽ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ഫാർമ മാത്രം ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്പുട്നിക് വി വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചതോടെ Dr Reddy’s 7 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. ഒപ്പം മറ്റു ഫാർമാ കമ്പനികളും കത്തിക്കയറി.
യുഎസ്, യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഇന്നലെ ഫ്ലാറ്റായിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണിയിൽ റിസർട്ട് സീസൺ ആരംഭിച്ചതിനാൽ വ്യാപാരികൾ ഏറെ പ്രതീക്ഷയിലാണുള്ളത്. JPMorgan, Goldman Sachs, Bank of America എന്നീ കമ്പനികൾ റിസൾട്ട് ഈ ആഴ്ച പ്രഖ്യാപിക്കും.
ഏഷ്യൻ വിപണികൾ ഏറെയും ഒരു ശതമാനത്തിന് മുകളിൽ ലാഭത്തിലാണ് കാണപ്പെടുന്നത്. യുഎസ് ,യൂറോപ്യൻ ഫ്യൂച്ചേഴ്സ് ഫ്ലാറ്റായാണ് കാണപ്പെടുന്നത്. SGX NIFTY 14,388 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു മ്യൂട്ടഡ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. SGX NIFTY വ്യാപാരം അരംഭിച്ചത് മുതൽ 14340ൽ നിന്നും 14390 വരെ മുകളിലേക്ക് കയറി.
മികച്ച ഫലപ്രഖ്യാപനമാണ് ടി.സി.എസ് നടത്തിയിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം നിഫ്റ്റി ഐടിയിൽ ഇന്ന് കാണാനായേക്കും. ഇതിൽ ശ്രദ്ധകേന്ദ്രീകരിക്കുക. നമുക്ക് നോക്കാം ഐടി കമ്പനികൾക്ക് നിഫ്റ്റിയെ കെെപിടിച്ച് ഉയർത്താനാകുമോയെന്ന്.
14,250, 14,220 ,14,050 എന്നിവിടെ നിഫ്റ്റിക്ക് അടുത്ത സപ്പോർട്ട് ഉള്ളതായി കാണാം. 30,500, 29,600 എന്നിവിടെ ബാങ്ക് നിഫ്റ്റിക്കും സപ്പോർട്ടുള്ളതായി കാണാം.
30,500 തകർക്കപ്പെട്ടാൽ ബാങ്ക് നിഫ്റ്റിയിൽ വീണ്ടും ഇടിവ് സംഭവിച്ചേക്കും.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1746 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 271 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.
15,000, 15,100 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒ.ഐ കാണപ്പെടുന്നു. 13500, 14000 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒ.ഐയും കാണാനാകും.
ഇന്നലെ വളരെ വലിയ ഒരു പതനത്തിനാണ് വിപണി സാക്ഷ്യം വഹിച്ചത്. ലോക്ക്ഡൗൺ സംബന്ധിച്ച് സർക്കാർ വൃത്തങ്ങളിൽ നിന്നും വ്യക്തമായ ഒരു അറിയിപ്പ് ലഭിക്കാത്തതിനെ തുടർന്ന് വിപണിയിൽ ചാഞ്ചാട്ടം തുടർന്നേക്കും.
നാളെ വിപണി അവധിയായതിനാൽ തന്നെ എക്സ്പയറിക് മുമ്പുള്ള ദിവസമെന്ന നിലയിൽ വിപണിയിൽ ഇന്ന് ഉയർന്ന ചാഞ്ചാട്ടം സംഭവിച്ചേക്കാം. അതേസമയം മുംബെെയിലെ 15 ദിവസ ലോക്ക്ഡൗൺ സംബന്ധിച്ച പ്രഖ്യാപനവും നാളെയുണ്ടായേക്കാം. ഇതിനാൽ തന്നെ വിപണി അസ്ഥിരമായി കാണപ്പെടും.
നിഫ്റ്റി ഇന്നലത്തെ താഴ്ന്ന് നിലയായ 14250 മറികടന്ന് താഴേക്ക് പോയാൽ 14220, 14200 എന്നിവ ബ്രേക്ക് ചെയ്യാൻ ഞാൻ കാത്തിരിക്കും. ഇങ്ങനെ സംഭവിച്ചില്ലെങ്കിൽ വിപണി അവിടെ തന്നെ അസ്ഥിരമാകുകയോ തിരികെ കയറുകയോ ചെയ്തേക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

