തുറമുഖ ചരക്ക് ഗതാഗതം ആഗസ്റ്റിൽ 11.43 ശതമാനമായി ഉയർന്നു
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലെ ചരക്ക് ഗതാഗതം ആഗസ്റ്റിൽ മുൻ വർഷത്തേ അപേക്ഷിച്ച് 11.43 ശതമാനം ഉയർന്ന് 57.59 ദശലക്ഷം ടണ്ണായി. 2020 ആഗസ്റ്റിൽ രാജ്യത്തെ 12 പ്രധാന തുറമുഖങ്ങൾ 51.68 മില്യൺ ടൺ ചരക്ക് കെെകാര്യം ചെയ്തിരുന്നു. ദീനദയാൽ, മുംബൈ, ജെഎൻപിടി, മോർമുഗാവോ, ന്യൂ മംഗലാപുരം, കൊച്ചി, ചെന്നൈ, കാമരാജർ, വിഒ ചിദംബർണർ, വിശാഖപട്ടണം, പറദീപ്, കൊൽക്കത്ത എന്നിവ ഇതിൽ ഉൾപ്പെടും.
മലേഷ്യയിലെ പെട്രോണാസ് റിഫൈനറിക്കായി 11.45 മില്യൺ ഡോളറിന്റെ ഓർഡർ സ്വന്തമാക്കി വിഎ ടെക് വാബാഗ്
മലേഷ്യയിലെ പെട്രോണാസ് റിഫൈനറിക്കായി 11.45 മില്യൺ ഡോളറിന്റെ ഓർഡർ സ്വന്തമാക്കി വിഎ ടെക് വാബാഗ്. പെട്രോണാസ് റിഫൈനറിയുടെയും പെട്രോകെമിക്കൽ കോർപ്പറേഷന്റെയും അനുബന്ധ സ്ഥാപനമായ പിആർപിസി യൂട്ടിലിറ്റീസ് ആൻഡ് ഫെസിലിറ്റികൾക്കായാണ് പ്ലാന്റ് നിർമിക്കുക. പ്ലാന്റിനായി ഡിസൈൻ, എഞ്ചിനീയറിംഗ്, സംഭരണം, മേൽനോട്ട സേവനങ്ങൾ എന്നിവ വാബാഗ് നൽകും.
വെൽസ്പണിന്റെ ത്രീ പ്ലൈ സർജിക്കൽ മാസ്കിന് അനുമതി നൽകി യുഎസ്എഫ്ഡിഎ
വെൽസ്പണിന്റെ ത്രീ പ്ലൈ സർജിക്കൽ മാസ്കിന് അനുമതി നൽകി യുഎസ്എഫ്ഡിഎ. ഇതോടെ ത്രീ പ്ലെെ മാസ്ക്കിന് അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യകമ്പനിയായി മാറിയിരിക്കുകയാണ് വെൽസ്പൺ.
890 കോടി രൂപയുടെ കരാർ സ്വന്തമാക്കി അലുവാലിയ
പാറ്റ്നയിൽ അനിമൽ സയൻസ് യൂണിവേഴ്സിറ്റി നിർമ്മിക്കുന്നതിനുള്ള അനുമതി സ്വന്തമാക്കി അലുവാലിയ കോൺട്രാക്റ്റ്സ് ലിമിറ്റഡ് . പാറ്റ്നയിലെ കെട്ടിട നിർമാണ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കൺസ്ട്രക്ഷൻ ഡിവിഷൻ -1 ൽ നിന്നാണ് ഉത്തരവ് ലഭിച്ചത്. 890 കോടി രൂപയാണ് കരാറിന്റെ മൊത്തം മൂല്യം.
സൈഡസ് കാഡിലയുടെ പ്രമേഹത്തിനുള്ള മരുന്നിന് യുഎസ്എഫ്എഡിഎയുടെ അനുമതി ലഭിച്ചു
സൈഡസ് കാഡിലയുടെ പ്രമേഹത്തിനുള്ള മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു. 2020 ഒക്ടോബർ 31നാണ് ഫാർമ കമ്പനി സീതാഗ്ലിപ്റ്റിൻ ബേസ് 25, 50, 100 മില്ലിഗ്രാം ടാബ്ലെറ്റുകൾ വിപണിയിൽ എത്തിക്കുന്നതിനുള്ള അനുമതി തേടി അപേക്ഷ സമർപ്പിച്ചത്.
ഐപിഒയ്ക്കായി അപേക്ഷ സമർപ്പിച്ച് തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്
പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്. ഇതിനായി സ്ഥാപനം സെബിക്ക് അപേക്ഷ സമർപ്പിച്ചു. ഫ്രഷ് ഇഷ്യുവിനായി 1.58 കോടി ഓഹരികളും ഓഫർ ഫോർ സെയിലിലൂടെ 12505 ഓഹരികളുമാണ് ബാങ്ക് വിതരണം ചെയ്യുക.
അലമ്പിക് ഫാർമയുടെ മെട്രോണിഡാസോൾ ജെല്ലിന് യുഎസ്എഫ്എഡിഎയുടെ അംഗീകാരം ലഭിച്ചു
അലമ്പിക് ഫാർമയുടെ സംയുക്ത സംരംഭമായ അലിയർ ഡെർമസ്യൂട്ടിക്കൽസിന്റെ മെട്രോണിഡാസോൾ ജെല്ലിന് യുഎസ്എഫ്എഡിഎയുടെ അംഗീകാരം ലഭിച്ചു. മുഖത്തെ പാടുകൾ തുടങ്ങിയ തൊക്ക് രോഗം മാറുന്നതിനായാണ് ജെൽ ഉപയോഗിക്കുക.
44 മില്യൺ ടണ്ണിന്റെ ഇരുമ്പയിര് ഉത്പാദനം ലക്ഷ്യമിട്ട് എൻഎംഡിസി
2022 സാമ്പത്തിക വർഷം 44 മില്യൺ ടണ്ണിന്റെ ഇരുമ്പയിര് ഉത്പാദനം ലക്ഷ്യമിട്ട് എൻഎംഡിസി ലിമിറ്റഡ്. കൊവിഡ് പ്രതിസന്ധികൾക്ക് ഇടയിലും കമ്പനി 35 മെട്രിക് ടൺ ഇരുമ്പയിർ ഉത്പാദനം നേടിയിരുന്നു.

