ടാറ്റയുടെ പാസഞ്ചർ വാഹന ബിസിനസ് സ്വതന്ത്ര കമ്പനിയാക്കുന്നതിന് നിക്ഷേപകരുടെ അനുമതി

ടാറ്റാ മോട്ടോർസിന്റെ പാസഞ്ചർ വാഹന ബിസിനസ് സ്വതന്ത്ര കമ്പനിയാക്കുന്നതിന് നിക്ഷേപകരുടെ അനുമതി ലഭിച്ചതായി കമ്പനി അറിയിച്ചു. മാർച്ച് 5ന് നടന്ന വോട്ടെടുപ്പിലാണ് നിക്ഷേപകർ അനുകൂല നിലപാട് സ്വീകരിച്ചത്.  

ബി.ഇ.എം.എൽ ഓഹരികൾ വാങ്ങാനൊരുങ്ങി
ടാറ്റാ ഉൾപ്പെടെയുള്ള ആറ് കമ്പനികൾ

ടാറ്റാ മോട്ടോർസ്, അശോക് ലെെലാൻഡ്, എം ആൻഡ് എം എന്നീ കമ്പനികൾ BEML-ന്റെ 26 ശതമാനം ഓഹരികൾ വാങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്ത്. ഭാരത് ഫോർജ്, മേഘ എഞ്ചിനീയറിംഗ് & ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളും ഓഹരി വാങ്ങാൻ പദ്ധതിയിടുന്നതായി സൂചനകളുണ്ട്.

പുതിയ  സി‌എൻ‌ജി, എൽ‌പി‌ജി, പെട്രോൾ ഓട്ടോറിക്ഷ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി അതുൽ ഓട്ടോ

ഗുജറാത്ത് വിപണിയിൽ പുത്തൻ തലമുറ  സി‌എൻ‌ജി, എൽ‌പി‌ജി, പെട്രോൾ ഓട്ടോറിക്ഷ മോഡലുകൾ അവതരിപ്പിക്കുമെന്ന് അതുൽ ഓട്ടോ. 2021 ഏപ്രിൽ മുതൽ ആഭ്യന്തര അന്താരാഷ്ട്ര വിപണിയിൽ ഇത് ലഭ്യമായി തുടരുമെന്നും കമ്പനി അറിയിച്ചു. 

ഗുജറാത്തിലെ കച്ചിലിൽ 100 ​​മെഗാവാട്ട്  കാറ്റാടി വൈദ്യുത നിലയം
തുറന്ന് അദാനി വിൻഡ് എനർജി

അദാനി ഗ്രീൻ എനർജിയുടെ സഹസ്ഥാപനം അദാനി വിൻഡ് എനർജി ഗുജറാത്തിലെ കച്ചിലിൽ 100 ​​മെഗാവാട്ട്  കാറ്റാടി വൈദ്യുത നിലയം ആരംഭിച്ചു. ഇതോടെ കമ്പനിയുടെ  പ്രവർത്തനക്ഷമത   497 മെഗാവാട്ടായി ഉയരും. 

Easy Trip Planners IPO, ആദ്യ ദിനം, 2.33 തവണ സബ്‌സ്‌ക്രൈബു ചെയ്യപെട്ടു

Easy Trip Planners  ഐ‌.പി‌.ഒ ആദ്യ ദിനം    2.33 തവണ  സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. വിതരണത്തിനായി നൽകിയ 1.5 കോടി  ഷെയറുകൾക്ക് വേണ്ടി 3.51 കോടി ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 12.58 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

കടപത്രവിതരണത്തിലൂടെ 410 കോടി രൂപ സമാഹരിച്ച് ഡി.സി.ഡബ്യു 

കടപത്രവിതരണത്തിലൂടെ 410 കോടി രൂപ സമാഹരിച്ചതായി  ഡി.സി.ഡബ്യു  അറിയിച്ചു. 350 കോടി രൂപയുടെ നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകളും 60 കോടി രൂപ കൺവേർട്ടിബിൾ ഡിബഞ്ചറുകളുമാണ്  കമ്പനി നൽകിയത്. 

പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓട്ടോമേഷൻ പ്ലാറ്റ്ഫോം ആരംഭിക്കാൻ ഒരുങ്ങി  സുബെക്സ്

2021 ഏപ്രിൽ മുതൽ  പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓട്ടോമേഷൻ പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് സുബെക്സ് ലിമിറ്റഡ്  അറിയിച്ചു. ടെലികോം സേവന ദാതാക്കൾക്ക് ഡിജിറ്റൽ ട്രസ്റ്റ് ഉത്പ്പന്നങ്ങൾ നൽകുന്ന  പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന  സുബെക്സ്.

നാറ്റ്കോ ഫാർമയുടെ  എവറോളിമസ് ടാബ്‌ലെറ്റുകൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി

നാറ്റ്കോ ഫാർമയുടെ  എവറോളിമസ് ടാബ്‌ലെറ്റുകൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്ന്   അന്തിമ അനുമതി ലഭിച്ചു. അർബുദത്തിനുള്ള ചികിത്സയ്ക്കായാണ് ഈ ഗുളിക കണ്ടെത്തിയത്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement