എച്ച് യു എൽ ക്യു 3 ഫലങ്ങൾ: അറ്റാദായം 17% വർധിച്ച് 2,243 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡിന്റെ അറ്റാദായം 16.76 ശതമാനം വർധിച്ച് 2,243 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 5% വർധിച്ചു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 10.23 ശതമാനം ഉയർന്ന് 13,183 കോടി രൂപയായി. ഇബിഐടിഡിഎ 15% വർധിച്ച് 3,279 കോടി രൂപയായി. അതേസമയം എച്ച് യു എൽന്റെ ഹോം കെയർ വിഭാഗം 23 ശതമാനവും സൗന്ദര്യ, വ്യക്തിഗത പരിചരണ വിഭാഗം 7% വളർച്ച നേടിയിട്ടുണ്ട്.

ഏഷ്യൻ പെയിന്റ്സ് ക്യു 3 ഫലങ്ങൾ: അറ്റാദായം 18% കുറഞ്ഞ് 1,016 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഏഷ്യൻ പെയിന്റ്‌സ് ലിമിറ്റഡിന്റെ അറ്റാദായം 18% ഇടിഞ്ഞ് 1,015.69 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 5% വർധിച്ചു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 25.6 ശതമാനം ഉയർന്ന് 8,527.24 കോടി രൂപയായി. അതേസമയം കമ്പനിയുടെ പെയിന്റ് വ്യവസായം 25.4% വർധന രേഖപ്പെടുത്തി 8,319.4 കോടി രൂപയായി. ആഭ്യന്തര അലങ്കാര ബിസിനസ്സ് 18% വോളിയം വളർച്ചയാണ് രേഖപ്പെടുത്തിയത്.

മൾട്ടിട്യൂബ് കേബിൾ നിർമ്മിക്കുന്നതിൽ നിന്നും എച്ച്എഫ്‌സിഎല്ലിനെ തടഞ്ഞ് ഡൽഹി ഹൈക്കോടതി

ഹിമാചൽ ഫ്യൂച്ചറിസ്റ്റിക് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിനെയും (എച്ച്എഫ്‌സിഎൽ) അതിന്റെ അനുബന്ധ സ്ഥാപനങ്ങളെയും മൾട്ടിട്യൂബ് കേബിൾ നിർമ്മിക്കുന്നതിൽ നിന്ന് തടഞ്ഞ് ഡൽഹി ഹൈക്കോടതി. പേറ്റന്റ് ലംഘിച്ച് സ്റ്റെർലൈറ്റ് ടെക്നോളജീസ് ലിമിറ്റഡിന്റെ (എസ്ടിഎൽ) മൾട്ടിട്യൂബ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി ഒപ്റ്റിക് ഫൈബർ കേബിൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്തുവെന്ന് ആരോപണത്തെ തുടർന്നാണിത്. ഇതിനെതിരെ എച്ച്എഫ്‌സിഎൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

സിയെന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 38% വർധിച്ച് 132 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ സിയെന്റ് ലിമിറ്റഡിന്റെ അറ്റാദായം 38 ശതമാനം വർധിച്ച് 131.8 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 13.84% വർധിച്ചു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 13.3 ശതമാനം ഉയർന്ന് 1,183.4 കോടി രൂപയായി. ഇബിഐടിഡിഎ 5% വർധിച്ച് 163.2 കോടി രൂപയായി.

മോൾനുപിരാവിർ ഗുളികകൾ വിൽക്കാൻ എംപിപിയുമായി കരാർ ഒപ്പിട്ട് നാറ്റ്‌കോ ഫാർമ

മോൾനുപിരാവിർ ക്യാപ്‌സ്യൂളുകൾ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമായി സ്വിറ്റ്‌സർലൻഡിലെ മെഡിസിൻസ് പേറ്റന്റ് പൂളുമായി (എംപിപി) നോൺ-എക്‌സ്‌ക്ലൂസീവ് ലൈസൻസ് കരാറിൽ ഒപ്പുവച്ച് നാറ്റ്‌കോ ഫാർമ ലിമിറ്റഡ്. രോഗം ഗുരുതരമാകാൻ സാധ്യതയുള്ള കോവിഡ് രോഗികളിൽ ആശുപത്രി വാസവും മരണസാധ്യതയും കുറയ്ക്കാനാണ് മരുന്ന് ഉപയോഗിക്കുന്നത്. മോൾനുനാറ്റ് എന്ന ബ്രാൻഡ് നാമത്തിൽ കാപ്സ്യൂളുകൾ പുറത്തിറക്കും.

ഹാവെൽസ് ക്യു 3 ഫലങ്ങൾ: അറ്റാദായം 12% കുറഞ്ഞ് 305 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഹാവെൽസ് ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായം 12.6% ഇടിഞ്ഞ് 305.82 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 1.13% വർധിച്ചു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 15 ശതമാനം ഉയർന്ന് 3,664.2 കോടി രൂപയായി. അതേസമയം പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (EBITDA) എന്നിവയ്ക്ക് മുമ്പുള്ള കമ്പനിയുടെ വരുമാനം 13.4% ഇടിഞ്ഞ് 440 കോടി രൂപയായി.

ബിപിസിഎൽ ഓഹരികളും മറ്റ് ആസ്തികളും ലേലം വിളിക്കുന്നതിനായി 10 ബില്യൺ ഡോളർ ഫണ്ട് സമാഹരിക്കാൻ വേദാന്ത

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) ഇന്ത്യൻ ഗവൺമെന്റിന്റെ ഓഹരി ഉൾപ്പെടെയുള്ള ആസ്തികൾക്കായി ലേലം വിളിക്കുന്നതിനായി വേദാന്ത റിസോഴ്‌സ് ലിമിറ്റഡ് 10 ബില്യൺ ഡോളർ (ഏകദേശം 74,395 കോടി രൂപ) സമാഹരിക്കാൻ പദ്ധതിയിടുന്നു. കമ്പനിയുടെ 6 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ഏകദേശം 53% ഓഹരികൾ വിറ്റ് സർക്കാർ ഉടമസ്ഥതയിലുള്ള ബിപിസിഎൽ സ്വകാര്യവത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ബജാജ് ഫിൻസെർവ് ക്യു 3 ഫലങ്ങൾ: അറ്റാദായം 3% കുറഞ്ഞ് 1,256 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബജാജ് ഫിൻസെർവ് ലിമിറ്റഡിന്റെ അറ്റാദായം 2.63% ഇടിഞ്ഞ് 1,256 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 10.21 ശതമാനം ഉയർന്ന് 17,589 കോടി രൂപയായി. അതേസമയം കമ്പനിയുടെ ചെലവ് 29 ശതമാനം വർധിച്ച് 899 കോടി രൂപയായിട്ടുണ്ട്. ബജാജ് ഫിൻസെർവിന്റെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി 26% വർധിച്ച് 1,81,250 കോടി രൂപയാകുകയും ചെയ്തു.

മെക്സിക്കോയിലേക്ക് കോക്ക് ഡ്രമ്മുകൾ അയച്ച് ലാർസൻ &ടൂബ്രോ

658 ടൺ ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ ആറ് കോക്ക് ഡ്രമ്മുകൾ മെക്സിക്കോയിലേക്ക് അയച്ച് ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡിന്റെ (എൽ ആൻഡ് ടി) ഹെവി എൻജിനീയറിങ് വിഭാഗം. സൂറത്തിനടുത്തുള്ള ഹാസിറയിൽ സ്ഥിതി ചെയ്യുന്ന എൽ ആൻഡ് ടിയുടെ അത്യാധുനിക ഹെവി എൻജിനീയറിങ് കോംപ്ലക്സിലാണ് ഡ്രമ്മുകൾ നിർമിച്ചത്. മെക്സിക്കോ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ പെമെക്സിന്റെ (പെട്രോലിയോസ് മെക്സിക്കാനോസ്) ഉപസ്ഥാപനം പി.ടി.ഐ ഇൻഫ്രാസ്ട്രക്ചുറ ഡി ഡിസാറോല്ലോയുടെ റിഫൈനറി പദ്ധതിക്കായി ഇത് ഉപയോഗിക്കും

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement