ജെറ്റ് എയർവേയ്സിന്റെ പുതിയ സിഇഒ ആയി സഞ്ജീവ് കപൂർ

വ്യവസായ പ്രമുഖൻ സഞ്ജീവ് കപൂറിനെ ജെറ്റ് എയർവേസിന്റെ സിഇഒ ആയി നിയമിച്ച് അതിന്റെ പുതിയ പ്രൊമോട്ടർമാരായ ജലാൻ-റോക്ക് കൺസോർഷ്യം. നിലവിൽ ഒബ്‌റോയ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സിന്റെ പ്രസിഡന്റാണ് വാർട്ടൺ ബിരുദധാരിയായ സഞ്ജീവ് കപൂർ. ഏഷ്യ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലെ എയർലൈനുകളിൽ പ്രവർത്തിച്ച സഞ്ജീവിന് എയർലൈൻ വ്യവസായത്തിൽ 20 വർഷത്തിലേറെ അനുഭവ സമ്പത്തുണ്ട്. സ്‌പൈസ്‌ജെറ്റിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും വിസ്താരയിൽ ചീഫ് സ്‌ട്രാറ്റജി ആന്റ് കൊമേഴ്‌സ്യൽ ഓഫീസറായും അദ്ദേ​ഹം പ്രവർത്തിച്ചിട്ടുണ്ട്.

‘വിഡ’ യുടെ ലോഞ്ച് പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്പ്

പുതിയ ഇലക്ട്രിക് വെഹിക്കിൾ ബ്രാൻഡായ ‘വിഡ’യുടെ ലോഞ്ച് പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ്. ഹീറോ മോട്ടോകോർപ്പിന്റെ ചെയർമാനും സിഇഒയുമായ ഡോ. പവൻ മുഞ്ജൽ 100 ​​മില്യൺ യുഎസ് ഡോളറിന്റെ ആഗോള സുസ്ഥിരത ഫണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎംഎൽ മുഞ്ജൽ യൂണിവേഴ്സിറ്റിയും (ബിഎംയു) ഹീറോ മോട്ടോകോർപ്പും ചേർന്ന് ആഗോള പങ്കാളിത്തം സ്ഥാപിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. 17 ആഴ്ചയ്ക്കുള്ളിൽ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളും ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുമെന്നും ആദ്യത്തെ ഇലക്ട്രിക് വാഹനം 2022 ജൂലൈ 1 ന് ഔദ്യോഗികമായി പുറത്തിറക്കുമെന്നും കമ്പനി പറഞ്ഞു.

7.5 എംടി കയറ്റുമതി കണക്കാക്കി ഐഎസ്എംഎ

7.5 ദശലക്ഷം ടണ്ണിൽ നിന്നും കയറ്റുമതി പ്രതിവർഷം 15.38% കണക്കാക്കി ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷൻ. “2021-22 (ഒക്‌ടോബർ-സെപ്തംബർ) കാലയളവിലെ ആഗോള കമ്മി 1.93 എംടിയാണ്. അടുത്തിടെ പുറത്തെത്തി ഐഎസ്ഒ റിപ്പോർട്ടും ഇന്ത്യൻ പഞ്ചസാര വാങ്ങാനുള്ള കയറ്റുമതിക്കാരുടെ താൽപ്പര്യവും കണക്കിലെടുത്ത് പഞ്ചസാര കയറ്റുമതി മുമ്പ് പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കുമെന്ന് ഐഎസ്എംഎ അംഗങ്ങൾ പറഞ്ഞു.

സിഎപിഎഫുകളുടെ ഐടി ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുന്നതിന് 1,523 കോടി രൂപ അനുവദിച്ച് സർക്കാർ

ഐടി അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ഐടിബിപി, എസ്എസ്ബി, സിആർപിഎഫ്, ബിഎസ്എഫ് തുടങ്ങിയ കേന്ദ്ര സായുധ പൊലീസ് സേനകളിലെ (സിഎപിഎഫ്) വിവിധ സേനകൾക്ക് ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാനും 1,523 കോടി രൂപ അനുവദിച്ച് സർക്കാർ.

ഇന്ത്യൻ വ്യോമയാന മേഖല ഈ വർഷം 26,000 കോടിയുടെ നഷ്ടം റിപ്പോർട്ട് ചെയ്തേക്കാം

ഇന്ത്യൻ വ്യോമയാന മേഖല ഈ വർഷം 25,000 മുതൽ 26,000 കോടി രൂപ വരെ നഷ്ടം റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും വ്യവസായം കോവിഡിന് മുമ്പുള്ള നിലയിലെത്തുമെന്നും റിപ്പോർട്ടുകൾ. മൂഡീസിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി സബ്‌സിഡിയറിയായ ഐസിആർഎയുടെ ‌റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2022 മുതൽ 2024 സാമ്പത്തിക വർഷം വരെ വ്യോമയാന മേഖലയ്ക്ക് 20,000 മുതൽ 22,000 കോടി രൂപ വരെ അധിക ധനസഹായം ആവശ്യമായി വരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്



നികുതി വർദ്ധനയില്ലാതെ കർണാടക ബജറ്റ് 2022

2017ൽ അംഗീകരിച്ച മേക്കേദാട്ടു പദ്ധതിക്ക് 1000 കോടി രൂപ വകയിരുത്തി 2022ലെ കർണാടക സംസ്ഥാന ബജറ്റ്. ബെംഗളൂരു നഗരത്തിലേക്കുള്ള കുടിവെള്ള ആവശ്യങ്ങൾക്കായി വെള്ളം സംഭരിക്കാനും വിതരണം ചെയ്യാനും കാവേരി നദിയിൽ ബാലൻസിങ് റിസർവോയർ സൃഷ്ടിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാൽ പദ്ധതിയെ തമിഴ്‌നാട് സർക്കാർ ശക്തമായി എതിർക്കുന്നുണ്ട്. അതേസമയം ‌ ഈ വർഷം നികുതി വർദ്ധന ഒന്നും തന്നെ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.

11.62 കോടിയുടെ ഐപിഒ മാർച്ച് 10ന് അവതരിപ്പിക്കാനൊരുങ്ങി കൂൾ ക്യാപ്‌സ്

പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) പ്രഖ്യാപിച്ച് കൂൾ ക്യാപ്‌സ്. ബുക്ക് ബിൽഡിംഗ് പ്രോസസിന് കീഴിൽ 1,162.80 ലക്ഷത്തിന്റെ 30,60,000 ഇക്വിറ്റി ഷെയറുകളുടെ ഐപിഒ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2021 മാർച്ച് 31ന് അവസാനിച്ച വർഷത്തിലെ നികുതിക്ക് ശേഷമുള്ള കമ്പനിയുടെ ഏകീകൃത ലാഭം Rs. 291.72 ലക്ഷം രൂപയാണ്. കൂൾ ക്യാപ്‌സിന്റെ ഇബിഐടിഡിഎ 46.19 ശതമാനവും പാറ്റ് 45.99 ശതമാനവുമാണ് വർദ്ധിച്ചത്. തൊപ്പികളും കുപ്പികളുടെ അടപ്പുകളും നിർമിക്കുന്ന കമ്പനിയാണ് കൂൾ ക്യാപ്സ്.

ഒരു ഇലക്ട്രോണിക് നിർമ്മാണ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് റിലയൻസ്

1,670 കോടി രൂപയ്ക്ക് (221 മില്യൺ ഡോളർ) സാൻമിന എസ്‌സിഐയിൽ 50.1% ഓഹരികളും ഏറ്റെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ്. ശേഷിക്കുന്ന ഓഹരി യുഎസ് ആസ്ഥാനമായുള്ള സമീന എന്ന കമ്പനിക്കായിരിക്കും. “മെയ്ക്ക് ഇൻ ഇന്ത്യ” യുടെ കാഴ്ചപ്പാട് പങ്കിട്ടുകൊണ്ട് രണ്ട് കമ്പനികളും ഇന്ത്യയിൽ ഒരു ലോകോത്തര ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ഹബ് സൃഷ്ടിക്കുന്നതിനുള്ള സംയുക്ത സംരംഭം പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴിലെ ചെന്നൈയിൽ സമീനയ്ക്ക് 100 ഏക്കർ ഹൈടെക് നിർമ്മാണ ക്യാമ്പസുമുണ്ട്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement