ഡിസംബറിൽ 0.4% ഉയർന്ന് ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം

2021 ഡിസംബറിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) 0.4% വർധിച്ച് 138.0 ആയി. 2020 ഡിസംബറിൽ ഇത് 2.2 ശതമാനം വർധിച്ച് 137.4 ആയിരുന്നു. അതേസമയം വൈദ്യുതി മേഖലയിലെ വളർച്ചാ സൂചിര 2.8% വർധിച്ച് 162.5 ആയി. ഖനന മേഖല 2.6% വർധിച്ച് 120.3 ആയി. നിർമ്മാണ മേഖല (-)0.1% ചുരുങ്ങി 138.8 ആയി. സ്റ്റാറ്റിറ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) ആണ് വിവരങ്ങൾ പുറത്തുവിട്ടത്.

ജനുവരിയിൽ 15% ഉയർന്ന് ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം

ജനുവരിയിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ ലിമിറ്റഡിന്റെ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം 15% വർധിച്ച് 14.46 ലക്ഷം ടൺ ആയി. ഫ്ലാറ്റ്-റോൾഡ് ഉൽപ്പന്നങ്ങളുടെ ഉത്പാദനം 23% വർധിച്ച് 12.47 ലക്ഷം ടൺ ആയി. അതേസമയം ലോംഗ്-റോൾഡ് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം 4% വർധിച്ച് 3.74 ലക്ഷം ടൺ ആകുകയും ചെയ്തു. ‌2021 നവംബറിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച ഡോൾവി വർക്കുകളിലെ കമ്പനിയുടെ വിപുലീകരണ പദ്ധതി പ്ലാന്റുകളുടെ ശേഷി ഫലപ്രദമായി വിനിയോ​ഗിക്കാൻ സഹായിക്കുന്നുണ്ട്

ശോഭ ക്യു 3 ഫലങ്ങൾ: അറ്റാദായം 51% വർധിച്ച് 32.7 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ശോഭ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 51% വർധിച്ച് 32.7 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 32% കുറഞ്ഞു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2% ഇടിഞ്ഞ് 668.2 കോടി രൂപയായി. ‌‌ഇബിടിഐഡിഎ മൂന്നാംപാദത്തിൽ 27% വർധിച്ച് 227.5 കോടി രൂപയായി.

ദിവിസ് ലാബ്സ് ക്യു 3 ഫലങ്ങൾ: അറ്റാദായം 92% വർധിച്ച് 902 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ദിവിസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 91.7% വർധിച്ച് 902.24 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 49% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 46.5 ശതമാനം ഉയർന്ന് 2,493.24 കോടി രൂപയായി. കൂടാതെ ഇബിഐടിഡിഎ മൂന്നാം പാദത്തിൽ 59 ശതമാനം വർധിച്ച് 1,097 കോടി രൂപയായിട്ടുണ്ട്. അതേസമയം ഫോറെക്സ് വ്യതിയാനങ്ങൾ കമ്പനിക്ക് 3.1 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്.



ഇക്കോവ ഹെൽത്ത്‌കെയറിന്റെ ഓഹരികൾ ഏറ്റെടുത്ത് മാക്‌സ് ഹെൽത്ത്‌കെയർ

ഇക്കോവ ഹെൽത്ത്‌കെയർ കമ്പനിയെ ഏറ്റെടുത്ത് മാക്‌സ് ഹെൽത്ത്‌കെയർ ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡ്. കിഴക്കൻ ഡൽഹിയിലെ 400 കിടക്കകളുള്ള ആശുപത്രി വികസിപ്പിക്കുന്നതിനും മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനുമുള്ള എക്‌സ്‌ക്ലൂസീവ് അവകാശമുള്ള കമ്പനിയാണ് ഇക്കോവ ഹെൽത്ത്‌കെയർ. 26% ഓഹരിയുടെ പ്രാരംഭ ഘട്ടം ഏറ്റെടുക്കുന്നതിനായി കമ്പനി 47.18 കോടി രൂപ നൽകും. 250 കിടക്കകൾ ഉൾപ്പെടുന്ന പ്രോജക്റ്റിന്റെ ആദ്യ ഘട്ടം 2026 സാമ്പത്തികവർഷത്തിൽ കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 400 കിടക്കകളിലേക്ക് ഇത് വികസിപ്പിക്കാൻ സാധ്യതയുണ്ട്.

മദർസൺ സുമി ക്യു 3 ഫലങ്ങൾ: അറ്റാദായം 69% ഇടിഞ്ഞ് 245 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ മദർസൺ സുമി സിസ്റ്റംസ് ലിമിറ്റഡിന്റെ (എംഎസ്എസ്എൽ) ഏകീകൃത അറ്റാദായം 69.3 ശതമാനം ഇടിഞ്ഞ് 245.1 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 5.7 ശതമാനം ഇടിഞ്ഞ് 16,117.5 കോടി രൂപയായി. അതേസമയം പ്രവർത്തന ലാഭം മൂന്നാം പാദത്തിൽ 14% വർധിച്ച് 1,383 കോടി രൂപയായിട്ടുണ്ട്. മൂന്നാം പാദത്തിൽ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും കടം തിരിച്ചടയ്ക്കുന്നതിനുമായി കമ്പനി നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ വഴി 1,000 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.

വാക്‌സിൻ, തെറാപ്പിറ്റിക്‌സ് വിഭാഗത്തിൽ പ്രവേശിക്കാൻ ശിൽപ ബയോളജിക്സുമായി പങ്കാളിത്തത്തിലേർപ്പെട്ട് മൈലാബ്

ശിൽപ ബയോളജിക്കൽ പ്രൈവറ്റ് ലിമിറ്റഡുമായി (എസ്‌ബി‌പി‌എൽ) പങ്കാളിത്തം പ്രഖ്യാപിച്ച് മൈലാബ് ഡിസ്‌കവറി സൊല്യൂഷൻസ്. വാക്‌സിൻ, തെറാപ്പിറ്റിക്‌സ് വിഭാഗത്തിലേക്കുള്ള കമ്പനിയുടെ ചുവടുവെപ്പായിരിക്കും ഇത്. കോവിഡ് വാക്‌സിൻ നിർമ്മാണത്തിൽ തുടങ്ങി വിവിധ ബയോസിമിലറുകളും ഡയഗ്‌നോസ്റ്റിക്‌സും ഉൾപ്പെടെ മറ്റ് മേഖലകളിൽ ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിച്ച് ബന്ധം ശക്തിപ്പെടുത്താൻ കക്ഷികൾ പദ്ധതിയിടുന്നുണ്ട്. ശിൽപ മെഡികെയർ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് എസ്‌ബി‌പി‌എൽ.

അപ്പോളോ ഹോസ്പിറ്റൽസ് ക്യു 3 ഫലങ്ങൾ: അറ്റാദായം 81% വർധിച്ച് 243 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസ് ലിമിറ്റഡിന്റെ (എഎച്ച്ഇഎൽ) അറ്റാദായം പ്രതിവർഷം 81% വർധിച്ച് 243 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 9% കുറഞ്ഞു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 32 ശതമാനം ഉയർന്ന് 3,639 കോടി രൂപയായിട്ടുണ്ട്. ഇബി‌ഐ‌ടി‌ടി‌എ മൂന്നാം പാദത്തിൽ 50% വർധിച്ച് 587 കോടി രൂപയായി. കോവിഡിന് ശേഷമുള്ള ശക്തമായ പുനരുജ്ജീവനത്തിനാണ് ​ഗ്രൂപ്പ് സാക്ഷ്യം വഹിച്ചത്.

ഇന്ത്യ സിമന്റ്‌സ് ക്യു 3 ഫലങ്ങൾ: അറ്റാദായം 76% ഇടിഞ്ഞ് 16 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഇന്ത്യ സിമന്റ്‌സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 79 ശതമാനം ഇടിഞ്ഞ് 16 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2% ഇടിഞ്ഞ് 1,160 കോടി രൂപയായിട്ടുണ്ട്. മൂന്നാംപാദത്തിൽ കമ്പനിയുടെ ഉത്പാദനം 11% ഇടിഞ്ഞ് 21.08 ലക്ഷം ടണ്ണായി. ദക്ഷിണേന്ത്യയിലെ കൊവിഡ്-19 മഹാമാരിയും കനത്ത മഴയും കമ്പനിയെ ബാധിച്ചിരിക്കുകയാണ്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement