നേരിയ ഗ്യാപ്പ് അപ്പിൽ 15004 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി ദിവസത്തെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തിയെങ്കിലും അത് നിലനിർത്താനായില്ല. ഏഷ്യൻ വിപണികൾക്ക് ഒപ്പം താഴേക്ക് വീണ സൂചിക 15050- 14918 എന്ന റേഞ്ചിനുള്ളിലാണ് ഇന്ന് വ്യാപാരം നടത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 18.10 പോയിന്റുകൾ/ 0.12% മുകളിലായി 14,956 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
35,429 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 400 പോയിന്റുകളുടെ നേട്ടം കെെവരിച്ചെങ്കിലും പിന്നീട്
സ്വകാര്യ ബാങ്കുകൾക്ക് ഒപ്പം താഴേക്ക് വീണു. തുടർന്ന് 35000ൽ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ ഏറ്റവും താഴ്ന്ന നില അനേകം തവണ പരീക്ഷിക്കുകയും ശേഷം കഴിഞ്ഞ ദിവസത്തേക്കാൾ 47.60 പോയിന്റ്/ 0.14 ശതമാനം മുകളിലായി 35275 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മീഡിയ മാത്രമാണ് ഇന്ന് ഒരു ശതമാനത്തിലേറെ നേട്ടം കെെവരിച്ച് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി റിയൽറ്റി ഒരു ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. അതേസമയം ബാക്കി എല്ലാ മേഖല സൂചികകളും ഇന്ന് അസ്ഥിരമായിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്.
യൂറോപ്യൻ വിപണികൾ അസ്ഥിരമായി കാണപ്പെട്ടപ്പോൾ ഏഷ്യൻ വിപണികൾ എല്ലാ തന്നെ കയറിയിറങ്ങി കാണപ്പെട്ടു.
നിർണായക വാർത്തകൾ
അടുത്ത നാല് വർഷത്തിനുള്ളിൽ പുതുതായി 4 ആശുപത്രികൾ തുടങ്ങുന്നതിനായി Apollo Hospitals കടപത്രവിതരണത്തിലൂടെ 400 മില്ല്യൺ ഡോളർ സമാഹരിക്കും.
ക്രൂഡ് ഓയിൽ വിലവർദ്ധനവിനെ തുടർന്ന് ONGC, IOC എന്നിവ നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. അതസമയം ONGC,GAIL എന്നീ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലകെെവരിച്ചു. സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികൾ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ആഗോള തലത്തിൽ എണ്ണവില കുതിച്ചുയർന്നു.
മോർഗൻ സ്റ്റാൻലി കമ്പനിക്ക് പുറത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെ Larsen & Toubro ഇന്ന് 3.5 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.
Tata Motors Ltd, Mahindra, Ashok Leyland തുടങ്ങിയ 6 കമ്പനികൾ 26 ശതമാനം ഓഹരികൾ വാങ്ങാൻ പദ്ധതിയിട്ടതിനെ തുർന്ന് BEML ഓഹരികൾ ഇന്ന് 20 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.
പാസഞ്ചർ വാഹന ബിസിനസ് സ്വതന്ത്രമാക്കുമെന്ന്
കമ്പനി അറിയിച്ചതിന് പിന്നാലെ Tata Motors ഓഹരികൾ മുകളിലേക്ക് കത്തിക്കയറാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല.
2021 സാമ്പത്തിക വർഷത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുമെന്ന് അറിയിച്ചതിന് പിന്നലെ Power Finance Corporation ഓഹരികൾ ഇന്ന് 4 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
കടപത്രങ്ങളിലൂടെ 2000 കോടി രൂപ സമാഹരിക്കുമെന്ന്
അറിയിച്ചതിന് പിന്നാലെ SBI Cards ഒരു ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.
പുനരുപയോഗ ഊർജ്ജ ബിസിനസ് സ്വതന്ത്ര കമ്പനിയാക്കുമെന്ന് അറിയിച്ചതിന് പിന്നാലെ Tata Power ഓഹരികൾ ഇന്ന് 1.5 ശതമാനം നേട്ടം കെെവരിച്ചു. അതേസമയം മെഗാ ഇലക്ട്രിക് ചാർജിംഗ് സെന്ററുകൾ 9,453 കോടി രൂപയ്ക്ക് ആരംഭിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു.
കാർഷിക കടത്തിന്റെ 30,418 കോടി രൂപ എഴുതിത്തള്ളാൻ മഹാരാഷ്ട്ര സർക്കാർ ബജറ്റിൽ തീരുമാനിച്ചതിന് പിന്നാലെ UPL ഓഹരി ഇന്ന് 6.5 ശതമാനത്തിലേറെ നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി. ട്രാക്ടർ നിമ്മാണ കമ്പനി Escorts 1.5 ശതമാനവും M&M 1.26 ശതമാനവും നേട്ടം കെെവരിച്ചു
അടുത്ത 5 വർഷത്തിനുള്ളിൽ രാജ്യത്തെ 60000 കിലോ മീറ്റർ ദേശീയ പാത വികസിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി പറഞ്ഞതിന് പിന്നാലെ ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ എല്ലാം ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. IRB Infra 9 ശതമാനവും GMR Infra 1.45
ശതമാനവും നേട്ടംകെെവരിച്ചു. പി.എസ്.പി പദ്ധതികളെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

വിപണി മുന്നിലേക്ക്
നേരിയ തോതിൽ നേട്ടം കെെവരിച്ച് ലാഭത്തിലാണ് നിഫ്റ്റി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് നിഫ്റ്റിയും കുതിച്ചുകയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. എല്ലാ സൂചികകളും ഇന്ന് കത്തിക്കയറാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്ന് തന്നെ പറയാം.
ഫാർമ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങിയിരുന്നു. ഒരുപക്ഷേ നാളെ ഇവയിൽ ഒരു കത്തിക്കയറ്റം കണ്ടേക്കാം.
15,100 എന്നത് നിഫ്റ്റിക്ക് ശക്തമായ ഒരു പ്രതിരോധം കാഴ്ചവയ്ക്കുന്നു. ഇതിന് മുകളിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചാൽ ഏറെ പ്രതീക്ഷ നൽകും. നിഫ്റ്റി അസ്ഥിരമായി തുടരുമ്പോൾ മിഡ്, സ്മോൾ ക്യാപ്പ് ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ടാറ്റാ ഓഹരികൾ എല്ലാം തന്നെ മാസങ്ങളായി നമ്മൾ നിരീക്ഷിച്ചുവരുന്ന ഓഹരികളാണ്. അദാനി ഓഹരികളിൽ സംഭവിച്ചത് പോലെ ടാറ്റാ ഓഹരികളായ Tata Chemicals, Voltas, Tata Steel എന്നിവയിലും ഒരു കുതിച്ചുകയറ്റം ഉണ്ടായേക്കാം.
സൗദി അറേബ്യയിൽ ഡ്രോൺ മിസെെൽ ആക്രമണം നടന്നതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. വെെകാതെ തന്നെ ഇന്ത്യയിലെ പെട്രോൾ വിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തിയേക്കാം.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

