ഇന്ത്യയിലുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കാൻ ബിപിസിഎല്ലുമായി പങ്കാളികളാകായി ഹീറോ മോട്ടോകോർപ്പ്

ഇന്ത്യയിലുടനീളമുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കായി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുന്നതിനായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബിപിസിഎൽ) സഹകരിച്ച് ഹീറോ മോട്ടോകോർപ്പ്. രാജ്യത്ത് നിലവിലുള്ള ഊർജ നിലയങ്ങളിൽ ഇരു സ്ഥാപനങ്ങളും ആദ്യം ഗണ്യമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഒരുക്കും. ഇവി ആവാസവ്യവസ്ഥയിലും അടുത്തുള്ള ബിസിനസിലും ഒരുമിച്ചുള്ള കൂടുതൽ പ്രവർത്തനങ്ങൾ സമാരംഭിക്കാൻ ഈ സഹകരണം കൂടുതൽ വിശാലമാക്കിയേക്കാം.

പുതിയ കീടനാശിനി അവതരിപ്പിച്ച് ഗോദ്‌റെജ് അഗ്രോവെറ്റ്

പുതിയ കീടനാശിനി ഗ്രാസിയ പുറത്തിറക്കിയതായി പ്രഖ്യാപിച്ച് ഗോദ്‌റെജ് അഗ്രോവെറ്റ്. വിവിധയിനം പയറുവർഗങ്ങളിലും പച്ചക്കറികളിലും കീടങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന കീടനാശിനിയാണിത്. കീടനാശിനി വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ പുതിയ ഉൽപ്പന്നം സഹായിക്കുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. നിസ്സാൻ കെമിക്കൽ കോർപ്പറേഷൻ ജപ്പാൻ കണ്ടെത്തി വികസിപ്പിച്ച ഒരു വൈഡ് സ്പെക്‌ട്രം ഉൽപ്പന്നമാണ് ഗ്രാസിയ.

ക്ലൗഡ് മൈഗ്രേഷൻ വർദ്ധിപ്പിക്കാൻ യുഎസ് ആസ്ഥാനമായുള്ള വി ഫം​ഗ്ക്ഷനിൽ നിക്ഷേപം നടത്താൻ വിപ്രോ

യുഎസ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ വി ഫം​ഗ്ക്ഷനുമായി സംയുക്ത ഗോ-ടു-മാർക്കറ്റ് പങ്കാളിത്തം രൂപീകരിച്ച് വിപ്രോ ലിമിറ്റഡ്. ഇത് എഐ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ട്. എഐ അടിസ്ഥാനമാക്കിയുള്ള ജാവ ആപ്ലിക്കേഷനുകൾ നവീകരിക്കാനും ക്ലൗഡിലേക്കുള്ള മൈഗ്രേഷൻ ത്വരിതപ്പെടുത്താനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി വി ഫംഗ്ക്ഷൻസ് സീരീസ് എയിൽ ഫണ്ടിംഗ് റൗണ്ടിൽ വിപ്രോയുടെ കോർപ്പറേറ്റ് നിക്ഷേപ വിഭാഗമായ വിപ്രോ വെഞ്ചേഴ്‌സ് നിക്ഷേപം നടത്തിയിട്ടുണ്ട്.

ഹൈഡ്രജൻ ഫ്യൂവൽ സെൽ ജെവിക്കായി ബല്ലാർഡ് പവറുമായി ധാരണാപത്രം ഒപ്പുവച്ച് അദാനി ഗ്രൂപ്പ്

ഇന്ത്യയിലെ വിവിധ മൊബിലിറ്റി, വ്യാവസായിക ആപ്ലിക്കേഷനുകളിൽ ഹൈഡ്രജൻ ഇന്ധന സെല്ലുകളുടെ വാണിജ്യവൽക്കരണത്തിനായി സംയുക്ത നിക്ഷേപം നടത്തുന്നത് വിലയിരുത്താൻ ബല്ലാർഡ് പവർ സിസ്റ്റവുമായി നോൺ-ബൈൻഡിംഗ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് (എംഒയു) ഒപ്പുവച്ച് അദാനി ഗ്രൂപ്പ്. ഇരുകക്ഷികളും ഇന്ധന സെൽ നിർമ്മാണത്തിനുള്ള സാധ്യത പരസ്പരം സഹകരിക്കാനായുള്ള നിരവധി ഓപ്ഷനുകൾ പരിശോധിക്കും.

ബോണ്ടുകൾ വഴി 5,000 കോടി വരെ സമാഹരിക്കാൻ ഭാരതി എയർടെൽ

പ്രാദേശിക വിപണിയിൽ നിന്ന് രൂപ മൂല്യമുള്ള ബോണ്ടുകൾ വഴി 5,000 കോടി രൂപ വരെ സമാഹരിക്കാൻ ഭാരതി എയർടെൽ ലിമിറ്റഡ് പദ്ധതി ഇടുന്നതായി റിപ്പോർട്ട്. എക്കണോമിക്സ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 5G സ്‌പെക്‌ട്രം ലേലത്തിന് മുന്നോടിയായി ഉയർന്ന കടം റീഫിനാൻസ് ചെയ്യാനും ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്താനും കമ്പനി ശ്രമിക്കുന്നുണ്ട്. ഭാരതി എയർടെൽ ഈ മാസം ആദ്യം പ്രഖ്യാപിച്ച 7,500 കോടി രൂപയുടെ ധനസമാഹരണ പദ്ധതിയുടെ ഭാഗമായിരിക്കും ഇത്.

2023 സാമ്പത്തിക വർഷത്തിൽ ഇന്ധന ആവശ്യം 5.5% വളരുമെന്ന് പ്രതീക്ഷിച്ച് ഇന്ത്യ

അടുത്ത സാമ്പത്തിക വർഷത്തിൽ (FY23) ഇന്ത്യയുടെ ഇന്ധന ആവശ്യം 5.5% വളരുമെന്ന് ഗവൺമെന്റിന്റെ കണക്കുകൾ. മാസങ്ങളോളം സ്തംഭനാവസ്ഥയിലായിരുന്നതിന് ശേഷമുള്ള വ്യാവസായിക പ്രവർത്തനത്തിലും ഇത് പ്രതിഫലിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ 203.3 മെട്രിക് ടൺ എന്ന പുതുക്കിയ എസ്റ്റിമേറ്റിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ (എണ്ണ ഡിമാൻഡിന്റെ പ്രോക്സി) ഇന്ത്യയുടെ ഇന്ധന ഉപഭോഗം 214.5 ദശലക്ഷം ടൺ (എംടി) ആയി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി) ആണ് കണക്കുകൾ പുറത്തുവിട്ടത്.

ബെൽസ് ഹെൽത്ത്‌കെയറിന്റെ ഓൾ-ഇൻ-വൺ ഓറൽ സൊല്യൂഷന് മാർക്‌സൻസ് ഫാർമയ്ക്ക് യുകെ എംഎച്ച്ആർഎ അംഗീകാരം

തങ്ങളുടെ സബ്സിഡിയായ ബെൽ സൺസ് ആൻഡ് കോ (ഡ്രഗ്ഗിസ്റ്റ്സ്) ലിമിറ്റഡിന്റെ ബെൽസ് ഹെൽത്ത്‌കെയറർ ഓൾ-ഇൻ-വൺ ഓറൽ സൊല്യൂഷന് യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്‌റ്റ് റെഗുലേറ്ററി ഏജൻസി (എംഎച്ച്‌ആർഎ) അംഗീകാരം നൽകിയതായി മാർക്‌സൻസ് ഫാർമ ലിമിറ്റഡ് അറിയിച്ചു. ജലദോഷം, ഇൻഫ്ലുവൻസ എന്നിവയ്ക്കായാണ് മരുന്ന് ഉപയോഗക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള ഒരു ആഗോള ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് മാർക്സൻസ് ഫാർമ.

എൽഐസി ഐപിഒയുമായി മുന്നോട്ടുപോകുമെന്ന് നിർമ്മല സീതാരാമൻ

വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പ്രാരംഭ പബ്ലിക് ഓഫറുമായി (ഐപിഒ) സർക്കാർ മുന്നോട്ട് തന്നെയാണന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. “എൽഐസി ഐപിഒയ്‌ക്കായി വിപണിയിൽ തിരക്കും താൽപ്പര്യവുമുണ്ട്, ഞങ്ങൾ അതുമായി മുന്നോട്ട് പോകും” ധനമന്ത്രി പറഞ്ഞു. എൽഐസി ഐപിഒയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) ഈ മാസം ആദ്യം മാർക്കറ്റ് റെഗുലേറ്റർ സെബിയിൽ സമർപ്പിച്ചിരുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement