പ്രധാനതലക്കെട്ടുകൾ
BPCL: ബ്ലോക്ക് ഡീലിലൂടെ 8.68 കോടി രൂപയുടെ ഇക്യൂറ്റി ഓഹരികൾ കമ്പനി വിറ്റഴിച്ചു. ഓഹരി ഒന്നിന് 435 രൂപ വീതമാണ് നൽകിയത്. ഇത് കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയേക്കാൾ 6.8 ശതമാനം കിഴിവിലാണുള്ളത്.
Zydus Cadila : തങ്ങളുടെ കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട ഡേറ്റ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പുറത്തുവിടുമെന്ന് കമ്പനി അറിയിച്ചു.
Godrej Properties: കടപത്രവിതരണത്തിലൂടെ 3750 കോടി രൂപ സമാഹരിക്കുന്നതിന് ഓഹരി ഉടമകൾ അനുമതി നൽകിയതായി
കമ്പനി അറിയിച്ചു.
Max Financial Services: കമ്പനിയുടെ അനുബന്ധ സ്ഥാപനം മാക്സ് വെൻചേഴ്സ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിംഗ്സ് 85 കോടി രൂപയുടെ ഓഹരികൾ ഓപ്പൺ മാർക്കറ്റിൽ വിറ്റഴിച്ചു.
Tata Motors: ടാറ്റയുടെ പാസഞ്ചർ വാഹന ബിസിനസ് സ്വതന്ത്ര കമ്പനിയാക്കുന്നതിന് നിക്ഷേപകരുടെ അംഗീകാരം.
Coal India: മെെനിംഗ് പദ്ധതികൾക്കായി 47300 കോടി നിക്ഷേപിക്കാൻ കമ്പനി അംഗീകാരം നൽകി.
Dixon Technologies: മാർച്ച് 19ന് കമ്പനിയുടെ ഓഹരികൾ 1:5 അനുപാതത്തിൽ വിഭജിക്കും.
“ലെമൻ ട്രീ പ്രീമിയർ” എന്ന ബ്രാൻഡിന് കീഴിൽ നേപ്പാളിലെ ബിരത്‌നഗറിൽ ആരംഭിക്കാനിരിക്കുന്ന 80 മുറികളുള്ള ലൈസൻസ് കരാറിൽ Lemon Tree Hotels ഒപ്പുവച്ചു.
ഉത്തർപ്രദേശിലെ വിവിധയിടങ്ങളിലായി മെഡിക്കൽ കോളേജുകളും ആശുപത്രികളും നിർമ്മിക്കുന്നതിന് 1,491.3 കോടി രൂപയുടെ വർക്ക് ഓർഡറുകൾക്കായി PSP Projects-ന് കത്ത് ലഭിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ തുറന്ന സൂചിക അസ്ഥിരമായി തുടരുകയും 15000 എന്ന നിർണായക നില തകർത്ത് 14956ൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി ഇന്നലെ താഴേക്ക് വീണെങ്കിലും 35000 എന്ന സപ്പോർട്ട് തകർക്കപ്പെട്ടില്ല.
കഴിഞ്ഞ ദിവസത്തെ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ ഞങ്ങൾ പറഞ്ഞിരുന്നത് പോലെ തന്നെ മറ്റു എല്ലാ സൂചികകളും അസ്ഥിരമായപ്പോൾ പി.എസ്.യു ബാങ്കുകൾ മികച്ച പ്രകടനം കാഴ്ചവച്ചു.
ആഗോള വിപണികൾ എല്ലാം മികച്ച നിലയിലാണ് കണപ്പെടുന്നത്. വിപണി അടയ്ക്കാൻ നേരം യൂറോപ്യൻ സൂചികകൾ കുതിച്ചുകയറി.
Dow Jones എക്കാലത്തേയും ഉയർന്ന നിലകെെവരിച്ചു. അതേസമയം
NASDAQ ൽ സെൽ ഓഫ് കാണപ്പെട്ടു.
ഏഷ്യൻ വിപണികൾ എല്ലാം ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. SGX NIFTY 15,077-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
നിഫ്റ്റി 15000ന് മുകളിൽ നിലനിന്നാൽ മാത്രമെ വിപണി ബുള്ളിഷാണെന്ന് പറയാനാകു.
നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 15,070, 15,170, 15,260 എന്നിവ ശക്തമായ പ്രതിരോധം സൃഷ്ടിക്കും. താഴേക്ക് പോയാൽ 14,900, 14,800, 14,750, 14,630 എന്നിവ സപ്പോർട്ടായി പരിഗണിക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1494 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 483 കോടി രൂപയുടെ ഓഹരികൾ
വാങ്ങികൂട്ടി.
14,000, 14,500 എന്നിവിടെയാണ് കൂടുതൽ പുട്ട് ഓപ്ഷൻ കോൺട്രാക്ടുകൾ കാണപ്പെടുന്നത്. ഏറ്റവും കൂടുതൽ കോൾ ഓപ്ഷൻ കാണുന്നത് 16,000, 15,500 എന്നിവിടൊയാണ്.
14,900 മുതൽ 15,100 വരെയുള്ള ലെവലിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുക. എക്സ്പയറി നാളെയായതിനാൽ വിപണിയിൽ ഇന്ന് ഉയർന്ന ചാഞ്ചാട്ടം അരങ്ങേറിയേക്കും.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ എല്ലാം തന്നെ തുടർച്ചയായി വിൽപ്പന നടത്തിവരികയാണ്. അവർ ഓഹരികൾ വാങ്ങാൻ ആരംഭിക്കുന്നത് വരെ വിപണി അസ്ഥിരമായി തുടർന്നേക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

