287 കോടിക്ക് ടൈമിനെ ഏറ്റെടുത്ത് വരാന്ത ലേണിംഗ്

287 കോടി രൂപയ്ക്ക് ടൈെം അഡ്വാൻസ്ഡ് എജ്യുക്കേഷൻ ആക്ടിവിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാൻ കരാറിൽ ഒപ്പുവച്ച് വരാന്ത ലേണിംഗ് സൊല്യൂഷൻസ് ലിമിറ്റഡ്. ഏറ്റെടുക്കലിൽ വിഇടിഎ ബ്രാൻഡിന് കീഴിലുള്ള സ്‌പോക്കൺ ഇംഗ്ലീഷ് ട്രെയിനിംഗിന്റെ ബിസിനസ്സും ടൈം കിഡ്സിന് കീഴിലുള്ള പ്രീ-സ്‌കൂൾ പ്രവർത്തനങ്ങളും ഉൾപ്പെടുന്നു. എംബിഎ, നീറ്റ്, ജെഇഇ കോച്ചിം​ഗ് പ്രീ-സ്കൂൾ വിഭാ​ഗങ്ങളിലേക്കുള്ള ചുവടുവയ്പ്പിന് വരാന്തയെ സഹായിക്കും.

5,000 എക്സ്പ്രസ് ടി ഇലക്ട്രിക് സെഡാനുകൾ വിന്യസിക്കാൻ ലിഥിയം അർബൻ ടെക്കിനോട് സഹകരിച്ച് ടാറ്റ മോട്ടോഴ്‌സ്

കമ്പനിയിലെ ജീവനക്കാരുടെ ഗതാഗതത്തിനായി ഇന്ത്യയിലുടനീളം 5,000 എക്സ്പ്രസ് ടി ഇലക്ട്രിക് സെഡാനുകൾ വിന്യസിക്കാൻ ലിഥിയം അർബൻ ടെക്‌നോളജീസുമായി സഹകരിച്ച് ടാറ്റ മോട്ടോഴ്‌സ്. ഘട്ടം ഘട്ടമായി കമ്പനി ഡെലിവറി ആരംഭിക്കുകയും അടുത്ത വർഷത്തോടെ ഡെലിവറി പൂർത്തിയാക്കുകയും ചെയ്യും. 2021 ജൂലൈയിൽ ടാറ്റ മോട്ടോഴ്‌സ് ഫ്ലീറ്റ് ഉപഭോക്താക്കൾക്ക് മാത്രമായാണ് എക്സ്പ്രസ് ബ്രാൻഡ് അവതരിപ്പിച്ചത്. ഈ ബ്രാൻഡിന് കീഴിലുള്ള ആദ്യത്തെ വാഹനമായിരിക്കും എക്സ്പ്രസ് ടി ഇവി.

എംജെ ഫീൽഡിൽ നിന്ന് 12 എംഎംഎസ്‌സിഎംഡി ഗ്യാസ് ലേലം വിളിക്കാൻ ആർ‌ഐ‌എൽ

കിഴക്കൻ തീരപ്രദേശങ്ങളിലെ കൃഷ്ണ ഗോദാവരി ഡി 6 ബ്ലോക്കിലെ എം‌ജെ ഫീൽഡിൽ നിന്ന് പ്രതിദിനം 12 ദശലക്ഷം മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ (എംഎംഎസ്‌സിഎംഡി) ഗ്യാസ് ലേലം വിളിക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ). കെജി ഡി 6 ബ്ലോക്കിൽ ആർ‌ഐ‌എൽ പര്യവേഷണങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും സെറ്റാണ് എംജെ ഫീൽഡ്. ബ്ലോക്കിൽ ആർ‌ഐ‌എല്ലിന് 66.67% ഓഹരിയുമുണ്ട്. അതേസമയം അതിന്റെ പങ്കാളി ഭാരത് പെട്രോളിയത്തിന്റെ ഓഹരി 33.33% ആണ്.

ലൈഫ്‌സ്റ്റൈൽ ഫാഷനുകൾ, സപ്ലൈ ചെയിൻ സൊല്യൂഷൻസ്, കൺസ്യൂമർ, എന്റർപ്രൈസസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഫ്യൂച്ചർ ഗ്രൂപ്പ്

ഫ്യൂച്ചർ ലൈഫ്‌സ്റ്റൈൽ ഫാഷനുകൾ, ഫ്യൂച്ചർ സപ്ലൈ ചെയിൻ സൊല്യൂഷൻസ്, ഫ്യൂച്ചർ കൺസ്യൂമർ, ഫ്യൂച്ചർ എന്റർപ്രൈസസ് എന്നിവയുടെ പുനർനിർമാണത്തിലും സംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഫ്യൂച്ചർ ഗ്രൂപ്പ്. റിലയൻസ് റീട്ടെയിലുമായുള്ള 24,713 കോടി രൂപയുടെ കരാർ കടക്കാർ നിരസിച്ചതിനെ തുടർന്നാണ് നടപടി. ഫ്യൂച്ചർ ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ കോർപ്പറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയയെ അഭിമുഖീകരിക്കുകയാണ്. എഫ്ആർഎല്ലിന് ഏകദേശം 18,000 കോടി രൂപയുടെ കടവുമുണ്ട്.

ബയോസിമിലാർ അഫ്ലിബെർസെപ്‌റ്റിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് ശിൽപ മെഡികെയറിന് എൻ‌ഒ‌സി

ബയോസിമിലാർ അഫ്ലിബെർസെപ്‌റ്റിനായി ക്ലിനിക്കൽ പഠനങ്ങൾ നടത്താനായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ (ഡിസിജിഐ) സമീപിക്കാൻ ശിൽപ ബയോളജിക്കൽസ് പ്രൈവറ്റ് ലിമിറ്റഡിന് (എസ്‌ബി‌പി‌എൽ) ബയോടെക്‌നോളജി വകുപ്പിലെ ആർ‌സി‌ജി‌എമ്മിൽ നിന്ന് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒ‌സി) ലഭിച്ചു. വെറ്റ് മാക്യുലർ ഡീജനറേഷൻ, മെറ്റാസ്റ്റാറ്റിക് കൊളോറെക്റ്റൽ ക്യാൻസർ എന്നിവയുടെ ചികിത്സയ്ക്കാണ് ബയോസിമിലാർ ഉപയോഗിക്കുന്നത്.

എവറെഡി ഇൻഡസ്ട്രീസ് ക്യു 4 ഫലങ്ങൾ: അറ്റ ​​നഷ്ടം 38.4 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച പാദത്തിൽ 38.41 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി എവറെഡി ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് (ഇഐഐഎൽ). 2021 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 442.5 കോടി രൂപയും 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 23.71 കോടി രൂപയുമാണ് കമ്പനിയുടെ അറ്റ ​​നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 12% കുറഞ്ഞ് 241 കോടി രൂപയായ. ഇന്ത്യയിലെ മുൻനിര ബാറ്ററി, ലൈറ്റിംഗ്, ഫ്ലാഷ്ലൈറ്റുകൾ, അപ്ലയൻസ് സൊല്യൂഷൻസ് കമ്പനികളിൽ ഒന്നാണ് ഇഐഐഎൽ.

ഓഹരി വിൽപ്പനയിലൂടെ 2500 കോടി രൂപ സമാഹരിക്കാൻ‌ ബാങ്ക് ഓഫ് ഇന്ത്യ

ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) അല്ലെങ്കിൽ പ്രിഫറൻഷ്യൽ ഇഷ്യൂ രൂപത്തിൽ പുതിയ ഓഹരികൾ വിൽക്കുന്നതിലൂടെ 2,500 കോടി രൂപ വരെ സമാഹരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇന്ത്യ. മിനിമം ഷെയർഹോൾഡിംഗ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് 75% ന് തുല്യമോ അതിൽ താഴെയോ ആയി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ സർക്കാരിന് ബാങ്ക് ഓഫ് ഇന്ത്യയിൽ 81.41% ഓഹരിയുണ്ട്.

ജിഎംഡിസി ക്യു 4 ഫലങ്ങൾ: അറ്റാദായം 177 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച പാദത്തിൽ 176.99 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ഗുജറാത്ത് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ജിഎംഡിസി). 2021 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇത് 184.63 കോടി രൂപയുടെ അറ്റ ​​നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. അതേസമയം കമ്പനിയുടെ ഏകീകൃത വരുമാനം പ്രതിവർഷം 80.3% വർധിച്ച് 1,096.97 കോടി രൂപയായിട്ടുണ്ട്. കൂടാതെ ഓഹരി ഒന്നിന് 4.30 രൂപ വീതം ‌ജിഎംഡിസിയുടെ ബോർഡ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര സ്‌കൂട്ടേഴ്‌സ് ക്യു 4 ഫലങ്ങൾ: അറ്റാദായം 44 ശതമാനം ഇടിഞ്ഞ് 1.57 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച പാദത്തിൽ മഹീന്ദ്ര സ്‌കൂട്ടേഴ്‌സ് ലിമിറ്റഡിന്റെ അറ്റാദായം 44.13 ശതമാനം ഇടിഞ്ഞ് 1.57 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 52.4% കുറഞ്ഞു‌. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 21.85% കുറഞ്ഞ് 5.83 കോടി രൂപയായി. കൂടാതെ ഓഹരി ഒന്നിന് 80 രൂപ ലാഭവിഹിതവും കമ്പനിയുടെ ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

സാപിയൻസുമായി പങ്കാളികളായി മൈൻഡ്ട്രീ

ഇൻഷുറൻസ് കമ്പനികളെ ഡിജിറ്റൽ പരിവർത്തനത്തിന് സഹായിക്കുന്നതിനായി സാപിയൻസ് ഇന്റർനാഷണൽ കോർപ്പറേഷനുമായി സഹകരിക്കാൻ മൈൻഡ്‌ട്രീ ലിമിറ്റഡ്. പങ്കാളിത്തം വടക്കേ അമേരിക്കയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പിന്നീട് യൂറോപ്പിലേക്കും ഏഷ്യയിലേക്കും വ്യാപിപ്പിക്കുകടയും ചെയ്യും. സാപിയൻസിന്റെ ഇൻഡസ്ട്രീ ലീഡിം​ഗ്, ക്ലൗഡ്-നേറ്റീവ് സ്യൂട്ട് ഓഫ് ബാങ്കിംഗ് & ഇൻഷുറൻസ് ആപ്ലിക്കേഷനുകളും മൈൻഡ്‌ട്രീയുടെ ആഴത്തിലുള്ള ഡൊമെയ്‌ൻ പരിജ്ഞാനവും ഡെലിവറി കഴിവുകളും ഇൻഷുറൻസ് കമ്പനികളുടെ സ്കെയിൽ വർദ്ധിപ്പിക്കാനും ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനും സഹായിക്കും.

തത്വ ചിന്തൻ ക്യു 4 ഫലങ്ങൾ: അറ്റാദായം 17% കുറഞ്ഞ് 17.5 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച പാദത്തിൽ തത്വ ചിന്തൻ ഫാർമ കെം ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 17% ഇടിഞ്ഞ് 17.5 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 23 ശതമാനം കുറഞ്ഞു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 9.3% കുറഞ്ഞ് 98.5 കോടി രൂപയായി. ഇബിഐടിഡിഎ 17.55% കുറഞ്ഞ് 22.31 കോടി രൂപയാകുകയും ചെയ്തു. കൂടാതെ ഓഹരി ഒന്നിന് കമ്പനിയുടെ ബോർഡ് 2 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement