രണ്ട് ലിസ്റ്റഡ് ലെൻഡിംഗ് യൂണിറ്റുകൾ ലയിപ്പിച്ച് ശ്രീറാം ഗ്രൂപ്പ്

കോർപ്പറേറ്റ് പുനഃസംഘടനയുടെ ഭാഗമായി ശ്രീറാം ക്യാപിറ്റൽ ലിമിറ്റഡും (എസ്‌സി‌എൽ) ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസും (എസ്‌സി‌യു‌എഫ്)  ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ് കമ്പനിയുമായി (എസ്‌ടിഎഫ്‌സി) ലയിക്കുമെന്ന് പ്രഖ്യാപിച്ച് ശ്രീറാം ഗ്രൂപ്പ്.  ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനി ആയിരിക്കും ശ്രീറാം ഫിനാൻസ് ലിമിറ്റഡ്. ലയനത്തിന് ശേഷം എസ്‌സി‌യു‌എഫിന്റെ ഓരോ ഷെയറിനും 1.55 ഷെയറുകളും എസ്‌സി‌എല്ലിന്റെ ഓരോ ഷെയറിനും 0.09783305 ഷെയറുകളും ശ്രീറാം ട്രാൻസ്‌പോർട്ട് നൽകും.

ഒക്‌ടോബർ- നവംബറിൽ പേടിഎമ്മിന്റെ വായ്പാ വിതരണം 414 ശതമാനം വർധിച്ച് 2.7 ദശലക്ഷമായി

പേടിഎം അതിന്റെ പ്ലാറ്റ്‌ഫോം വഴി വിതരണം ചെയ്ത വായ്പകളുടെ എണ്ണം 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ 414 ശതമാനം വർധിച്ച് 2.7 ദശലക്ഷമായി. അതേസമയം വിതരണം ചെയ്ത വായ്പകളുടെ മൂല്യം ഒക്ടോബർ-നവംബർ കാലയളവിൽ 375 ശതമാനം വർധിച്ച് 1,320 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനി അതിന്റെ പ്ലാറ്റ്‌ഫോമിൽ ഏകദേശം 22.4 ബില്യൺ ഡോളറിന്റെ (~1.66 ലക്ഷം കോടി രൂപ) മൊത്ത വ്യാപാര മൂല്യം (ജിഎംവി) രേഖപ്പെടുത്തിയിട്ടുണ്ട്.

ഗുജറാത്തിൽ ബാറ്ററി റീസൈക്ലിംഗ് യൂണിറ്റ് തുടങ്ങാൻ ഗ്രാവിറ്റ ഇന്ത്യ ; 62 കോടി നിക്ഷേപിക്കും

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന് സമീപം പുതിയ ബാറ്ററി റീസൈക്ലിംഗ് യൂണിറ്റ് പ്രവർത്തനക്ഷമമാക്കി ഗ്രാവിറ്റ ഇന്ത്യ ലിമിറ്റഡ്. കമ്പനിയുടെ മൊത്തത്തിലുള്ള ശേഷി പ്രതിവർഷം 48,000 ദശലക്ഷം ടണ്ണായി (എംടിപിഎ) ഉയർത്താനായി 62 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ലീഡ്, അലുമിനിയം, പ്ലാസ്റ്റിക് റീസൈക്ലിംഗ് വിഭാഗങ്ങളിലായി  വിദേശ വിപണിയിൽ നിന്നും മാർജിൻ ബിസിനസിന്റെ വിഹിതത്തിൽ വർദ്ധനവ് ഗ്രാവിറ്റ പ്രതീക്ഷിക്കുന്നു.

മാൾ വികസനത്തിനായി 700 കോടി രൂപ അധികം നിക്ഷേപിക്കാൻ ഫീനിക്സ് മിൽസും സിപിപിഐബിയും

ആഗോള നിക്ഷേപ സ്ഥാപനമായ കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡും ഫീനിക്സ് മിൽസ് ലിമിറ്റഡും ഇരു കമ്പനികളുടെയും സംയുക്ത അനുബന്ധ സ്ഥാപനമായ ഐലൻഡ് സ്റ്റാർ മാൾ ഡെവലപ്പേഴ്സിൽ 700 കോടി രൂപ ഇക്വിറ്റി മൂലധനമായി നിക്ഷേപിച്ചു. പൂനെയിലെ വക്കാഡ്, ബാംഗ്ലൂരിലെ ഹെബ്ബാൾ, മധ്യപ്രദേശിലെ ഇൻഡോർ എന്നിവിടങ്ങളിലെ സബ്‌സിഡിയറികളുടെ നിലവിലുള്ള പ്രോജക്‌റ്റുകളുടെ നിർമ്മാണത്തിനും വികസനത്തിനുമായാണ് ഇരു സ്ഥാപനങ്ങളും ഫണ്ട് നിക്ഷേപിച്ചത്.

മ്യൂസിക്ക് സ്ട്രീമിംഗിനായി ഹംഗാമയുമായി പങ്കാളികളായി വോഡഫോൺ ഐഡിയ

ഹംഗാമ മ്യൂസിക്കിന്റെ പങ്കാളിത്തത്തോടെ മ്യൂസിക് സ്ട്രീമിംഗ് സേവനം പുറത്തിറക്കി വോഡഫോൺ ഐഡിയ. കമ്പനി അതിന്റെ ഓവർ ദ ടോപ്പ്) ഓഫറുകൾ ശക്തിപ്പെടുത്താനും വരിക്കാരെ നേടാനുമാണ് ലക്ഷ്യമിടുന്നത്. വി ഐ അതിന്റെ എല്ലാ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും കുറഞ്ഞ ചിലവിൽ ആറ് മാസത്തെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യും.

ഓസ്‌ട്രേലിയയിൽ സിഎപിഎസ് ഉള്ള രോഗികളിൽ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ സൈഡസ് കാഡിലയ്ക്ക് അനുമതി

ഓസ്‌ട്രേലിയയിലെ ക്രിയോപൈറിൻ അസോസിയേറ്റഡ് പിരിയോഡിക് സിൻഡ്രോം (സിഎപിഎസ്) ബാധിച്ച രോഗികളിൽ വരാനിരിക്കുന്ന ഉൽപ്പന്നത്തിന്റെ രണ്ടാം ഘട്ട ക്ലിനിക്കൽ പഠനം ആരംഭിക്കാൻ സൈഡസ് കാലിഡയ്ക്ക് അനുമതി. സിഎപിഎസ് എന്നത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന അപൂർവമായ  ഓട്ടോ ഇൻഫ്ലമേറ്ററി അവസ്ഥയാണ്.

വെറ്ററിനറി മെഡിസിൻ ഉൽപന്നങ്ങൾക്കായി പുതിയ പ്രൊജക്ട് സ്ഥാപിക്കാൻ വെങ്കിസ്

വെറ്ററിനറി ഉൽപ്പന്ന വിഭാഗത്തിന് കീഴിൽ വെറ്റിനറി മെഡിസിൻ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് പുതിയ പ്രോജക്റ്റ് സ്ഥാപിക്കാൻ വെങ്കിസ് (ഇന്ത്യ) ലിമിറ്റഡ്. പദ്ധതിക്കായി മഹാരാഷ്ട്രയിലെ സതാരയിൽ 15,030 ചതുരശ്ര മീറ്റർ സ്ഥലമാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. 2022 മാർച്ചോടെ പദ്ധതി പൂർത്തിയാകുമെന്നും 2022 ജൂൺ മുതൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 30 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി കരാർ ഒപ്പിട്ട് ബിഎൽഎസ്

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി കരാർ പ്രഖ്യാപിച്ച് ബിഎൽഎസ് ഇന്റർനാഷണൽ ലിമിറ്റഡ്. പ്രതിവർഷം ഏകദേശം 2 ലക്ഷം അപേക്ഷകൾ കമ്പനി പ്രോസസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈറ്റിലെ ഷർഖ്, ഫഹാഹീൽ, ജലീബ് അൽ ഷുവൈഖ് എന്നിവിടങ്ങളിലെ മൂന്ന് കേന്ദ്രങ്ങളിലാണ് പ്രവർത്തനം ആരംഭിക്കുന്നത്.

ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനത്തിനായിഭാഭാ ആറ്റോമിക് റിസർച്ച് സെന്ററുമായി സഹകരിച്ച് ബിപിസിഎൽ

ഹരിത ഹൈഡ്രജൻ ഉൽപാദനത്തിനായി ആൽക്കലൈൻ ഇലക്‌ട്രോലൈസർ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററുമായി (ബാർക്) സഹകരിച്ച് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). പുനരുപയോഗ ഊർജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറയ്ക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ പിന്തുണയ്ക്കുന്നതിനുള്ള ആദ്യ സംരംഭമാണിത്.

റസ്ക് മീഡിയയുടെ 10% ഓഹരികൾ ഏറ്റെടുത്ത് നസാര ടെക്കിന്റെ അനുബന്ധ സ്ഥാപനം

ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ ഐപി മീഡിയ നെറ്റ്‌വർക്കായ റസ്ക് മീഡിയയിൽ 10 ശതമാനം ഓഹരികൾ സ്വന്തമാക്കി   നോഡ് വിഗ് ഗെയിമിംഗ്. ഇന്ത്യ ആസ്ഥാനമായുള്ള ജെൻ – ഇസഡ് ഡിജിറ്റൽ കണ്ടന്റ് ഐപി നെറ്റ്‌വർക്കാണ് റസ്ക് മീഡിയ. 15-25 പ്രായത്തിലുള്ള പ്രേക്ഷകർക്കായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

5:1 അനുപാതത്തിൽ ഓഹരി വിഭജനത്തിന് അംഗീകാരം നൽകി ഗ്രീൻലാം ഇൻഡസ്ട്രീസ് ബോർഡ്

5 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഓഹരികളും 1 രൂപ വീതമുള്ള അഞ്ച് ഇക്വിറ്റി ഓഹരികളായി വിഭജിക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകി ഗ്രീൻലാം ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ജിഐഎൽ) ഡയറക്ടർ ബോർഡ്. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ പാർട്ടിക്കിൾ ബോർഡിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും നിർമ്മാണത്തിനായി ഒരു ഗ്രീൻഫീൽഡ് പ്രോജക്റ്റ് സ്ഥാപിക്കുന്നതിന് ജിഐഎൽന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി ഗ്രീൻലാം സൗത്ത് ലിമിറ്റഡിന്റെ ബോർഡ് അംഗീകാരം നൽകി. 600 കോടി രൂപയാണ് പദ്ധതിക്ക് ആവശ്യമായ നിക്ഷേപം. 2023-24 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തോടെ പ്ലാന്റ് പ്രവർത്തനക്ഷമമാകും.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement